1 GBP = 93.40 INR                       

BREAKING NEWS

പൊതു വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും പേരില്‍ ഗീര്‍വാണം മുഴക്കുന്ന പിണറായിയുടെ പിള്ളേരറിഞ്ഞോ ഒരു പത്തു വയസുകാരി ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിവരം; എന്നെ ആശുപത്രിയില്‍ കൊണ്ടു പോകൂ എന്നു പറഞ്ഞ് കുട്ടി നിലവിളിച്ചപ്പോഴും വീട്ടില്‍ പോകാന്‍ വൈകുമെന്നതിനാല്‍ ചാവാന്‍ കാത്തിരുന്ന കൊജ്ഞാണന്മാര്‍ സാറന്മാരായിരിക്കുന്നതും ഈ നാട്ടിലാണ് എന്നറിയാമോ? പ്ഫൂ.. ഇതിനെയാണ് ഇത്രനാള്‍ കേമം എന്ന് കീറിയത്

Britishmalayali
kz´wteJI³

ളരെ ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് ഇന്നലെ മുതല്‍ മലയാളികള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസിലിരുന്ന ഒരു പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ പാമ്പ് കടിച്ച് മരിച്ചു എന്ന വാര്‍ത്ത. ഈ സര്‍ക്കാര്‍ സ്‌കൂളിലെ പാമ്പ് കടിച്ച പൊത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. നാട്ടുകാര്‍ അവിടെ കയറി ക്ലാസ് റൂമിലെ ദൃശ്യങ്ങള്‍ പുറംലോകത്തെ കാണിക്കുമ്പോള്‍ ഞെട്ടിപ്പോകുകയാണ്. ഒരു പൊത്തല്ല. ഒന്നിലധികം പൊത്തുകള്‍ ആ ക്ലാസ് റൂമില്‍ മാത്രമുണ്ട്. അങ്ങനെ ആ സ്‌കൂളിലെ മിക്ക ക്ലാസുകളിലും പാമ്പുകള്‍ക്ക് കയറി ഇരിക്കാവുന്ന തരത്തിലുള്ള പൊത്തുകള്‍ ഉണ്ട് എന്ന് അത് കണ്ടവര്‍ പറയുന്നു.

ഏറ്റവും സങ്കടകരമായ കാര്യം, പത്ത് വയസുകാരിയുടെ കാലില്‍ പാമ്പ് ആഞ്ഞ് കൊത്തിയിട്ടും ആ കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ അദ്ധ്യാപകനോ സ്‌കൂള്‍ അധികൃതരോ ശ്രമിച്ചില്ല എന്നതാണ്. അഞ്ചാം ക്ലാസുകാരായ സഹപാഠികള്‍ പോലും കണ്ണീരോടെ പറഞ്ഞു ഷെഹ്ലയെ പാമ്പ് കടിച്ചതാണ് എന്ന്. ആ കുട്ടിയുടെ കാല് നീലിച്ച് വരികയും ആ കുട്ടി വിറയ്ക്കുകയും ചെയ്തിട്ടും മാതാപിതാക്കളെ വിവരം അറിയിച്ച് അവരെ ഭാരം ഏല്‍പ്പിച്ച് ബെല്ലടിക്കുമ്പോള്‍ തന്നെ വീട്ടില്‍ പോകാന്‍ കാത്തിരിക്കുക്കയായിരുന്നു ആ അദ്ധ്യാപകര്‍. ആ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അദ്ധ്യാപകര്‍ വൈകിയതിന്റെ ഏക കാരണം ക്ലാസ് കഴിയാറായതുകൊണ്ട് ആ കുട്ടിയുമായി ആശുപത്രിയില്‍ പോയാല്‍ സമയത്ത് വീട്ടില്‍ ചെല്ലാന്‍ കഴിയില്ല എന്നത് മാത്രമാണ്.

കുട്ടികള്‍ പറയുന്നു, പാമ്പുകളും മറ്റ് ഇഴജീവികളും വിഹാരകേന്ദ്രമാക്കിയിരിക്കുന്ന ക്ലാസ് റൂമുകളില്‍ ചെരുപ്പിട്ട് പോലും കയറാന്‍ അനുമതി ഇല്ലെന്ന്. ഇതിനെ സങ്കടകരമായ അവസ്ഥ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍ സാധിക്കും? പഠിപ്പിക്കാന്‍ താല്പര്യം ഇല്ലാത്ത അദ്ധ്യാപകര്‍ ഒരു കുട്ടിയെ മരണത്തിന് വിട്ട് കൊടുത്തു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നമ്മള്‍ കേട്ടത്. ആ കുട്ടിയെ പാമ്പ് കടിച്ചു എന്ന് തിരിച്ചറിയാന്‍ അവിടുത്തെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ അദ്ധ്യാപനവൃത്തിക്ക് യാതൊരു തരത്തിലുള്ള അര്‍ഹതയും ഉള്ളവരല്ല. ആ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച സകല അദ്ധ്യാപകരും സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും അവിടുത്തെ പ്യൂണും അടങ്ങിയ സകലരും ശിക്ഷാര്‍ഹരാണ്.


ഒരു വശത്ത് ദയാഹീനതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന ഈ എപ്പിസോഡ് തുറന്ന് വരുമ്പോള്‍ മറുവശത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ ഇന്ന് വരെ നാഴികക്ക് നാല്‍പ്പത് വട്ടം പിണറായി ഭക്തന്മാര്‍ ഉറക്കെ ഘോഷിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ദയനീയ സ്ഥിതിയുടെ നഖചിത്രം കൂടി ഈ കുട്ടിയിലൂടെ പുറംലോകം അറിയുന്നു. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ ആശുപത്രികളും പറുദീസയാണെന്നാണ് ഇവര്‍ ദിവസവും മൈക്ക് വെച്ച് ആഘോഷിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ചെന്ന് കയറിയാല്‍ കൊട്ടാരത്തില്‍ ഇരിക്കുന്നത് പോലെ ഏസി ചെയ്ത കമ്പ്യൂട്ടര്‍ ലാബില്‍ ഇരുന്ന് സുഖവിദ്യാഭ്യാസം കിട്ടുന്ന പറുദീസയുടെ നാടാണ് കേരളം എന്ന് ഇവര്‍ പറഞ്ഞ് നടക്കുന്നു.

പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും ഈ സര്‍ക്കാര്‍ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് ഉപന്യാസങ്ങള്‍ എഴുതാന്‍ സഖാക്കള്‍ തമ്മില്‍ മത്സരിക്കുന്നു. എന്നിട്ടും വയനാട് പോലെയൊരു പിന്നോക്ക ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകള്‍ കയറി ഒളിഞ്ഞിരിക്കുന്ന അനേകം പൊത്തുകള്‍ ഉള്ള ക്ലാസ് റൂമുകള്‍ ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category