1 GBP = 94.00 INR                       

BREAKING NEWS

ലോകം അനുനിമിഷം ആഗ്രഹിക്കുന്നത് മാറ്റങ്ങളാണ്; ഓരോ വ്യക്തികളിലൂടെയും സാധ്യമാകുന്ന മാറ്റങ്ങള്‍ വേണ്ടത് അക്ഷീണമായ പരിശ്രമങ്ങളും പ്രയത്നങ്ങളും

Britishmalayali
റോയ് സ്റ്റീഫന്‍

ലോകത്തിലുള്ള ഭൂരിഭാഗം സാമൂഹ്യ സംഘടനകളൂം സാമൂഹ്യ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കവികളുടെയും കലാകാരന്മാരുടെയും സര്‍ക്കാരുദ്യോഗസ്ഥരുടെയും ലക്ഷ്യം ഒന്ന് മാത്രമാണ് എല്ലാ മനുഷ്യരുടെയും അനുദിന ജീവിതം സുഗമമാക്കുക. അവരോരുത്തരുടേയും മാനസികമായും ശാരീരികമായും സാമ്പത്തികമായുമുള്ള അഭിവൃദ്ധിയും വികസനവും. അതോടൊപ്പം അവഗണ അനുഭവിക്കുന്നവര്‍ക്ക് സുതാര്യമായ സാമൂഹിക നീതി സാധ്യമാക്കി കൊടുക്കുകയും ചെയ്യുക. ഓരോ മനുഷ്യരെയും സഹായിക്കുന്നതിലൂടെയും ഉദ്ധരിക്കുന്നതിലൂടെയും ആ വ്യക്തിയുടെ മാത്രം ഉന്നമനത്തിനുപരി ആ വ്യക്തിയുമായി ബന്ധപെട്ടു നില്‍ക്കുന്ന മറ്റു വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും കൂടിയ ഉന്നമനമാണ് ഫലത്തില്‍ സംഭവിക്കുന്നത്.

അന്തിയുറങ്ങുവാന്‍ മേല്‍ക്കൂരയില്ലാത്ത വ്യക്തികള്‍ക്ക് രാത്രി താമസസ്ഥലം  ഒരുക്കുന്നതിലൂടെ ആ വ്യക്തിക്ക് പകല്‍ സമയം ജോലി ചെയ്യുവാനുള്ള സൗകര്യമൊരുക്കുകയാണ്. അധ്വാനിച്ചു സമ്പാദിക്കുവാനുള്ള അവസരമൊരുക്കുകയാണ് അതിലൂടെ ആ വ്യക്തിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിലൂടെ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ക്ക് ആശ്വാസമാവുകയാണ് ഓരോ വ്യക്തികളും മറ്റുള്ളവര്‍ക്ക് ഭാരമല്ലാതാകുന്നതിലൂടെ സാമൂഹിക സുരക്ഷാ വകുപ്പുകള്‍ക്ക് ഭാരം കുറയുകയാണ് ചുരുക്കത്തില്‍ ഓരോ സല്‍പ്രവര്‍ത്തനങ്ങളിലൂടെയും നിരവധി നന്മകളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ മനസിലാകുന്ന ഒരു വസ്തുത മറ്റു മനുഷ്യരുടെ ജീവിതം സുഗമമാക്കുവാന്‍ മുന്‍കൈയ്യെടുക്കുന്നതും പദ്ധതികള്‍ വിഭാവനം ചെയ്തു പ്രാവര്‍ത്തികമാക്കുന്നത് സാധാരണക്കാരായ മനുഷ്യര്‍ തന്നെയാണ്. എങ്കില്‍ കൂടെയും ഭൂരിഭാഗം വരുന്ന സാധാരണക്കാര്‍ക്ക് അവരുടെ കാര്യക്ഷമതയിലും അവരുടെ പ്രവര്‍ത്തനങ്ങളുടെ പ്രഭാവത്തിലും വിശ്വാസമില്ലായ്മയാണ്. അനുദിനം അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്ക് അങ്ങോളമിങ്ങോളം വളരെയധികം ജീവിത പ്രശ്നങ്ങളുണ്ട് അവയെല്ലാം തന്നെ അല്ലെങ്കില്‍ ഭൂരിഭാഗവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒരു വ്യക്തിയിലൂടെ മാത്രം പരിഹാരം കാണുവാന്‍ സാധിക്കില്ലായിരക്കാം പക്ഷെ ഓരോ വ്യക്തികളും അവരുടെ കടമകള്‍ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുന്നതിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും പരിഹാരങ്ങള്‍ തേടുവാന്‍ സാധിക്കുന്നു.  ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രത്യക്ഷത്തിലുള്ള കുരുക്കഴിക്കുമ്പോള്‍ മറ്റൊന്ന് മറയില്‍ നിന്നും പ്രത്യക്ഷപ്പെടുകയോ നിലവിലുള്ളത് കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുകയോ ചെയ്യുന്നത് സര്‍വ്വസാധാരണമാണ്.

സമൂഹത്തിലും സംഘടനകളിലും രാജ്യങ്ങളിലും ഒരേ സമയം എല്ലാ വ്യക്തികളെയും തൃപ്തിപ്പെടുത്തുവാന്‍ സാധ്യമാവില്ലായെന്ന വസ്തുത എല്ലാവരും ഉള്‍ക്കൊള്ളണം. അതോടൊപ്പം ഒരു വ്യക്തിയുടെയോ  ഒരു സമൂഹത്തിന്റെയോ ആവശ്യങ്ങള്‍ സാധ്യമായിക്കഴിയുമ്പോള്‍ മറ്റൊരാള്‍ക്കോ മറ്റു സമൂഹങ്ങള്‍ക്കോ അരോചകമായി മാറുന്നതും  ലോകത്തെമ്പാടും സംഭവിക്കുന്നതാണ്. സാധാരണക്കാരായ മനുഷ്യര്‍ക്ക് പ്രതിസന്ധികളാണ് ജീവിതത്തിലുടനീളവും. എന്നാല്‍   ഇവയൊന്നും ഒരാളെക്കൊണ്ടു പരിഹരിക്കാനാവില്ലെന്നും ഇവയെല്ലാം ഒരാളുടെ മാത്രം ബാധ്യതായല്ലായെന്നും ആശ്വസിച്ചു ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുമ്പോളാണ് നിസാര കാര്യങ്ങളും പ്രശ്നങ്ങളും കൂടുതല്‍ സംഗീര്‍ണ്ണമാവുന്നത്. ലോക പ്രശസ്തനായിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് മണ്മറഞ്ഞ ജോണ്‍ എഫ് കെന്നഡിയുടെ അഭിപ്രായത്തില്‍ ഓരോ വ്യക്തികള്‍ക്കും സമൂഹത്തിലും ലോകത്തിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും എല്ലാവരും ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരിക്കണം എന്നു മാത്രമാണ്.

തങ്ങളുടെ പ്രവര്‍ത്തന മേഖലകളോടുള്ള അര്‍പ്പണബോധ്യമാണ് ഓരോ വ്യക്തികളെയും മറ്റുള്ളവരില്‍ നിന്നും വ്യതിരസ്ഥരാക്കുന്നത് ഭാരതത്തില്‍ സ്വതന്ത്രലബ്ധിയ്ക്ക് ശേഷം നിരവധി പ്രധാന മന്ത്രിമാര്‍ മാതൃകാപരമായ ഭരണ നിര്‍വഹണം നടത്തിയിട്ടുണ്ട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട് എന്നാല്‍ ഇന്നും ലോകമെന്പാടും ആദരിക്കുന്ന വ്യക്തിത്ത്വം ശ്രിമതി ഇന്ദിരാ ഗാന്ധിയുടെതാണ്. അനുയോജ്യമായ തീരുമാനങ്ങള്‍ കാലോചിതമായി നടപ്പാക്കിയ വ്യക്തിത്ത്വം. തിരിച്ചടികളില്‍ അടിപതറാതെയും സ്വന്തം ജീവിതത്തില്‍ പോലും ആവശ്യകമായ തിരുത്തലുകള്‍ വരുത്തി ജനഹൃദയങ്ങള്‍ക്ക് അനുയോജ്യയായി മാറിയ വ്യക്തിത്വം. അതുപോലെതന്നെ രാഷ്ട്രപതിയായിരുന്ന ശ്രീ അബ്ദുള്‍ കലാം എക്കാലവും മനുഷ്യമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജീവിതത്തിലുടനീളം പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിട്ടു വിജയം വരിച്ച വ്യക്തിത്വമായിട്ടാണ്. ജീവിത വിജയം വരിച്ച മറ്റു ലോകനേതാക്കന്മാരിലും ഈ പ്രത്യേക വിശേഷ ഗുണങ്ങള്‍ കാണുവാന്‍ സാധിക്കും. സമൂഹത്തിലും വ്യക്തിപരമായ ജീവിതത്തിലും വിജയം വരിച്ച എല്ലാ വ്യക്തികളും നിരന്തരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിരുന്നത്.

കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ കുട്ടികളെ ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ആക്കുകയെന്നതായിരിന്നു മാതാപിതാക്കളുടെ ഇടയിലുള്ള അഭിമാന പ്രശ്നം ഒരുപരിധിവരെ മാതാപിതാക്കള്‍ തമ്മിലൊരു മത്സരം തന്നെയായിരുന്നു. കേരളത്തിലെ മെറിറ്റില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഭീമമായ കോഴകൊടുത്തു സീറ്റ് തരപ്പെടുത്തുകയും ചെയ്യും. ഏതായാലും കാലംമാറി മനുഷ്യന് ശരിയായ വിദ്യാഭ്യാസം നേടിയപ്പോള്‍ ചിന്താഗതികളില്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. എന്നിരുന്നാല്‍ കൂടിയും നിലവിലും കുട്ടികളുടെ താല്‍പര്യങ്ങളും അഭിരുചികളും അന്വേഷിക്കാതെ അവരുടെ ജീവിതത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നവരുമുണ്ട്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ് അവിടങ്ങളില്‍ വളരെ മുന്‍പേ തന്നെ കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസൃതമായുള്ള തൊഴിലുകള്‍ തേടുകയാണ് പതിവ്.

പ്രത്യേകിച്ച് ആതുരസേവന രംഗങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള എല്ലാവരും മറ്റുള്ളവരെ സഹായിക്കണം എന്ന മനസ്ഥിതി അതായത് മറ്റു മനുഷ്യരോട് ആര്‍ദ്രതാ മനോഭാവം ഉള്ളവര്‍ മാത്രമാണ്. അങ്ങനെയുള്ള വ്യക്തികള്‍ ആപല്‍ഘട്ടങ്ങളിലും പ്രതിസന്ധികളിലും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കാതെ പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുവാനാണ് ശ്രമിക്കുന്നത്.  വയനാട്ടില്‍ ക്ലാസ് മുറിയില്‍ വച്ചു പാമ്പുകടിയേറ്റു മരിച്ച ഷെഹല ഷെറിനേ ആശുപത്രിയില്‍ എത്തിക്കുവാന്‍ താമസിച്ചതിലുപരി ആ പിഞ്ചുകുട്ടിക്ക് അടിയന്തിര വൈദ്യസഹായം നല്‍കുവാന്‍ ഒരു ഡോക്ടര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ നഷ്ടപ്പെട്ടത് ഒരു വിലപ്പെട്ട ജീവന്‍, ഒരിക്കലും തിരിച്ചു പിടിക്കുവാന്‍ ആവാത്തത്. ഉത്തരവാദിയായിരുന്ന ഡോക്ടര്‍ക്കും മറ്റു ജോലിക്കാര്‍ക്കും ധാരാളം ന്യായവാദങ്ങള്‍ നിരത്തുവാന്‍ സാധിക്കും പക്ഷെ സമയോചിതമായി മരുന്നുകള്‍ നല്‍കിയിരുന്നെങ്കില്‍ എന്ന ചോദ്യം മാത്രം നിലനില്‍ക്കുന്നു.

ഒരു വ്യക്തിയുടെ അനാസ്ഥമൂലം പേരുദോഷമാവുന്നത് ഒത്തിരിയേറെ ആല്‍മാര്‍ത്ഥമായി ജോലി ചെയ്യുന്ന മറ്റു വ്യക്തികളെയും കൂടിയാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല ഭാരതം മുഴുവന്‍ അവരുടെ നിസ്വാര്‍ഥ സേവനങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചവരാണ്.  2018 ല്‍ സമയോചിതമായ ഇടപെടലുകളിലൂടെ കേരളത്തിലെ ഡോക്ടര്‍മാര്‍ക്കും മറ്റു വൈദ്യശാസ്ത്ര മേധാവികള്‍ക്കും നിപ്പാ വൈറസിനേ ക്രിയാത്മകമായ പ്രതിരോധിക്കുവാന്‍ സാധിച്ചത് ചുരുക്കം ചില വ്യക്തികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവും അതിനോടൊപ്പം വരുവാന്‍ സാധ്യതയുണ്ടായിരുന്ന വിപത്തിന്റെ തീവ്രത മനസിലാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനവുമായിരുന്നു. അനേകായിരങ്ങള്‍ മരിച്ചു വീഴുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കൊടുംപകര്‍ച്ച വ്യാധിയെ സമയോചിതമായി പ്രതിരോധിക്കുവാന്‍ സാധിച്ചു. ഈ ഒത്തൊരുമയെ വിവിധ ലോകാരോഗ്യ സംഘടനകള്‍ ഒരു മടിയും കൂടാതെ  അഭിനന്ദിച്ചു. അന്ന് ചില വ്യക്തികള്‍ തങ്ങളുടെ  ഉത്തരവാദിത്വങ്ങള്‍ ഒരു ജോലിയെക്കാള്‍ കൂടുതലായി സ്നേഹിച്ചതുകൊണ്ട് മാത്രം വലിയൊരു വിപത്താണ് ഒഴിവായത്.

ഡേവിഡ് നാളിന്‍ എന്ന ഡോക്ടറാണ് 1968 ല്‍ അതിസാരത്തിനു മരുന്ന് കണ്ടുപിടിച്ചത്  ഇന്നത്തെ ബംഗ്ലാദേശിന്റെയും ബര്‍മ്മയുടെയും  അതിര്‍ത്തിയില്‍ അദ്ദേഹം അഭയാര്‍ത്ഥികളെ ചികിത്സിക്കുന്ന വേളയില്‍. അതിസാരം മൂലം ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നത് ക്രമീകരിക്കുവാന്‍ ശരിയായ അളവില്‍ വെള്ളത്തില്‍ ഉപ്പും  പഞ്ചസാരയും ചേര്‍ത്ത് ശരിയായ ലായനി നല്‍കുന്നതിലൂടെ രോഗികള്‍ വളരെവേഗം സുഖം പ്രാപിക്കുവാന്‍ തുടങ്ങി. ഇതോടുകൂടി അതിസാരം മൂലമുള്ള മരണ സംഖ്യ കുത്തനെകുറയുകയും അതോടൊപ്പം ചികിത്സാ ചിലവുകളും കുറയുകയും ചെയ്തു.

അന്നദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയില്ലായിരുന്നെങ്കില്‍ മറ്റോരാള്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തു കണ്ടുപിടിക്കുമായിരുന്നു പക്ഷെ അതിനോടകം കൂടുതല്‍ മനുഷ്യജീവനുകള്‍ നിസാരമായ ചികിത്സ ലഭിക്കാതെ നഷ്ടമാകുമായിരുന്നു. വികസിത രാജ്യങ്ങളിലെ സുഖസൗകര്യങ്ങളില്‍ നിന്നും ദരിദ്ര രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഡേവിഡ് നാളിനെന്ന ഡോക്ടറുടെ ജോലിയോടുള്ള ആല്‍മാര്‍ഥത പ്രതിഫലിക്കപ്പെടുന്നുണ്ട്. അദ്ദേഹം തന്റെ ജോലിയെ കൂടുതല്‍ വ്യക്തിപരമായി ഏറ്റെടുത്തപ്പോള്‍ അതായത് രോഗികളെ  ചികില്‍സിച്ചു സുഖപ്പെടുത്തേണ്ടത് തന്റെ കടമയാണെന്ന തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചപ്പോള്‍ വളരെ പ്രയോഗികകമായ പ്രതിവിധികള്‍ കണ്ടെത്തുവാന്‍ സാധിച്ചു.

നിലവില്‍ ഈ ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി 700 കോടിയില്‍ പരം ജനങ്ങള്‍ ജീവിക്കുന്നുണ്ട് എന്നാല്‍ ഇതില്‍നിന്നും ഒരു ചെറിയ ശതമാനം അതായത് ചില ആയിരങ്ങളിലോ  പതിനായിരങ്ങളിലോ ഉള്ള വ്യക്തികള്‍ മാത്രമാണ് വേറിട്ടു നില്‍ക്കുന്നത്, സമൂഹങ്ങളിലെ  പ്രധാനപ്പെട്ട സ്ഥാനമാനങ്ങള്‍ വഹിക്കുന്നത്തിലൂടെ അതിലും വളരെ ചെറിയ ശതമാനം മാത്രമാണ് മനുഷ്യ സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി കടന്നുപോയിട്ടുള്ളതും ജനഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ളതും. മൂല്യങ്ങളുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമാണ്  സവിശേഷത നിറഞ്ഞ വ്യക്തികള്‍ വേറിട്ടു നില്‍ക്കുന്നത്. അങ്ങനെയുള്ള വ്യക്തികള്‍ അനുയോജ്യമായ കാലാവസ്ഥകളെ കാത്തിരിക്കാറില്ല പകരം നിലവിലുള്ള സ്ഥിതിവിശേഷത്തെ അവര്‍ക്ക് അനുകൂലമാക്കി മാറ്റുകയും തങ്ങളുടെ വിലയേറിയ സമയം ഒരു നിമിഷം പോലും പാഴാക്കാതിരിക്കാതെ കാര്യക്ഷമമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

സന്തോഷഭരിതമായ ജീവിതം ആഗ്രഹിക്കുന്നതിനോടുകൂടി  ഈ ലോകം നിലവില്‍ എന്തായിരിക്കണമെന്നും ഭാവിയില്‍ എന്താകണമെന്നും ഓരോ വ്യക്തികള്‍ക്കും അവരുടേതായ കാഴ്ച്ചപ്പാടുകളുണ്ട് അതോടൊപ്പം താനെങ്ങനെയായിരിക്കണമെന്നും മറ്റുള്ളവര്‍ എങ്ങനെയായിരിക്കണമെന്നും അവരോരുത്തരുടെയും അന്യോന്യമുള്ള ബന്ധപ്പെടലുകള്‍ എത്രത്തോളം  ആഴമേറിയതായിരിക്കണമെന്നും സ്വയമേ നിര്‍വചിക്കാറുമുണ്ട്. ഇങ്ങനെയുള്ള ചിന്താഗതികളും പ്രവര്‍ത്തനരീതികളും എല്ലായ്പ്പോഴും നിലനില്‍ക്കുമ്പോള്‍ മാത്രമാണ് മനുഷ്യജീവിതത്തിന് അര്‍ഥങ്ങളുണ്ടാവുന്നത്. ഇങ്ങനെയുള്ള അര്‍ഥങ്ങളിലെ പരാമാര്‍ഥത തിരിച്ചറിയുന്നത് മറ്റുള്ളവരും തങ്ങളെപ്പോലെ തന്നെ ജീവിക്കുന്ന മനുഷ്യരാണെന്ന ബോധ്യം തിരിച്ചറിയുമ്പോള്‍ മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category