1 GBP = 93.50 INR                       

BREAKING NEWS

പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നോ ബോള്‍ വിവാദം തുടര്‍ക്കഥയാവുന്നു; അംപയര്‍മാര്‍ 'കാണാതെ പോയത്' പാക്കിസ്ഥാന്റെ 21 നോബോളുകള്‍

Britishmalayali
kz´wteJI³

ഗാബ: പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 'നോബോള്‍ വിവാദം' പുകയുന്നു. പാക്കിസ്ഥാന്റെ 21 നോബോളുകളാണ് അംപയര്‍മാര്‍ 'കാണാതെ പോയത്'. മത്സരത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ രണ്ടു സെഷനിലാണ് അംപയര്‍മാര്‍ പാക് ബോളര്‍മാര്‍ എറിഞ്ഞ 21 നോബോളുകള്‍ കണ്ടില്ലെന്ന് നടിച്ചത്. മത്സരത്തിന്റെ സംപ്രേഷണാവകാശമുള്ള ചാനല്‍ സെവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം സെഷനു ശേഷമുള്ള ഇടവേളയില്‍ പാക്കിസ്ഥാന്‍ ബോളര്‍മാര്‍ എറിഞ്ഞ ആ 21 നോബോളുകള്‍ ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

മുന്‍ ഓസീസ് താരവും നിലവില്‍ ക്രിക്കറ്റ് അനലിസ്റ്റുമായ ട്രെന്റ് കോപ്ലാന്‍ഡാണ് ഇക്കാര്യം കണ്ടെത്തി പുറത്തെത്തിച്ചത്. ഇതിന്റെ വിഡിയോ സഹിതം കോപ്ലാന്‍ഡ് ഐസിസിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ച് ട്വീറ്റും ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ദിനം ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ നോബോളില്‍ പാക്ക് താരം മുഹമ്മദ് റിസ്വാനെ തേഡ് അംപയര്‍ ഔട്ട് ആക്കിയതാണ് വിവാദമായതെങ്കില്‍ ഇക്കുറി വില്ലന്മാരുടെ സ്ഥാനത്ത് പാക്ക് ബോളര്‍മാരാണ്.

കാണാതെ പോയതും കയ്യോടെ പിടിക്കപ്പെട്ടതുമായ നോബോളുകള്‍ എല്ലാം ചേര്‍ന്നതോടെ മത്സരത്തിന്റെ രണ്ടാം ദിനം പാക്കിസ്ഥാനു മേല്‍ ഓസീസ് സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. ഒന്നാം ഇന്നിങ്സില്‍ 240 റണ്‍സിനു പുറത്തായ പാക്കിസ്ഥാനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഒന്‍പതു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന് 72 റണ്‍സ് ലീഡുണ്ട്.

ടെസ്റ്റിലെ 22ാം സെഞ്ചുറി പൂര്‍ത്തിയാക്കി പുറത്താകാതെ നില്‍ക്കുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇതുവരെ 265 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 10 ഫോറുകള്‍ സഹിതമാണ് 151 റണ്‍സെടുത്തത്. ഓപ്പണര്‍ ജോ ബേണ്‍സ് സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ പുറത്തായി. 166 പന്തില്‍ 10 ഫോര്‍ സഹിതമാണ് ബേണ്‍സ് 97 റണ്‍സെടുത്തത്. മാര്‍നസ് ലബുഷെയ്ന്‍ 55 റണ്‍സുമായി വാര്‍ണറിനൊപ്പം ക്രീസിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category