1 GBP = 92.50 INR                       

BREAKING NEWS

ഉള്ളില്‍ തീയുള്ള കുഞ്ഞിപ്പെണ്ണ്; അവസാനം അവള്‍ പതുക്കേ ചോദിച്ചു; ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണു ണ്ട്; പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി; ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ? നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കള്‍. ഇവരോടൊപ്പമുണ്ട് നമ്മള്‍, ഉണ്ടാകണം നമ്മള്‍: ഷഹലയുടെ കൊല്ലാക്കൊല വിളിച്ചു പറഞ്ഞ നിദാ ഫാത്തിമയുടെ ആശങ്ക പങ്കുവച്ച് ജോ ഷിംനാ ആസീസ്

Britishmalayali
kz´wteJI³

വയനാട്: നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാര്‍. വയനാട്ടില്‍ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികള്‍-ഡോക്ടര്‍ ഷിംനാ അസീസിന്റെ ഈ കുറിപ്പ് വൈറലാകുകയാണ്. ഷഹലയ്ക്ക് നീതി ഉറപ്പാക്കിയ നിദാ ഫാത്തിമയുടെ വേദനയാണ് ഷിംനാ അസീസ് പൊതു സമൂഹത്തില്‍ പങ്കുവയ്ക്കുന്നത്. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'-ഇതാണ് ഷിംനയോട് ഷഹല ചോദിക്കുന്നത്. അപ്പോഴും സ്‌കൂളിലെ അനീതിക്ക് എതിരെ ഏതറ്റം വരേയും പോകാനാണ് നിദാ ഫാത്തിമയുടെ തീരുമാനം.

സ്‌കൂളിനെ കുറ്റം പറയാന്‍ താനില്ല. എന്നാല്‍ നടന്നത് ക്രൂരതയാണ്. അത് എവിടേയും പറയും. ഷഹലയെ കൊന്നത് അദ്ധ്യാപകരുടെ ക്രൂരതയാണ്. 3.10നാണ് പാമ്പ് കടിച്ചത്. 3.36നാണ് കുട്ടിയുടെ ഉപ്പയെ അറിയിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോയത് 3.50നും. പാമ്പ് കടിച്ചുവെന്ന് കുട്ടി പറയുമ്പോള്‍ ബെഞ്ച് തട്ടിയാതെന്ന് അദ്ധ്യാപകര്‍ പറയുന്നു. എന്ത് തട്ടിയതായാലും ശരിക്കും രക്തം പോകുന്നുണ്ടായിരുന്നു. അങ്ങനെ ഒരു കുട്ടിയെ ഏത് സാഹചര്യത്തിലായാലും അദ്ധ്യാപകര്‍ ആശുപത്രിയില്‍ കൊണ്ടു പോകണം. ഷിജന്‍ സാറാണ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനെ എതിര്‍ത്തത്-ഇപ്പോഴും നിദാ ഫാത്തിമ പഴയ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. ഇതിനിടെയാണ് ഷ്ിംനാ ആസീസിന്റെ കുറിപ്പ് വൈറലാകുന്നത്.

രാവിലെ അവളെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. അവള്‍ മദ്രസയില്‍ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയില്‍ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവള്‍ ഷഹലയെക്കുറിച്ച് പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളില്‍ തീയുള്ള കുഞ്ഞിപ്പെണ്ണ്. അവസാനം അവള്‍ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളില്‍ നിന്ന് മിന്നല്‍ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചില്‍ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നില്‍ക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.-ഷിംന കുറിക്കുന്നു.

ഷിംനാ അസീസിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാര്‍. വയനാട്ടില്‍ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികള്‍.

അവരെ ആദ്യമായി കാണുന്നത് ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ് ബൈറ്റിലാണ്. അവര്‍ അവരുടെ സഹപാഠിക്ക് കിട്ടാതെ പോയ നീതിക്ക് വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്തതയോടെ ശബ്ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരില്‍ കേട്ടത് ന്യൂസ് 24 ചര്‍ച്ചയിലാണ്. അവിടെയും അവളുടെ ശബ്ദത്തിന് യാതൊരു ഇടര്‍ച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നില്‍ക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. അവള്‍ മദ്രസയില്‍ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയില്‍ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോ അവള്‍ ഷഹലയെക്കുറിച്ച് പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളില്‍ തീയുള്ള കുഞ്ഞിപ്പെണ്ണ്.

അവസാനം അവള്‍ പതുക്കേ ചോദിച്ചത് ഇതാണ് - 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിന്‍സിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താല്‍ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?'

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളില്‍ നിന്ന് മിന്നല്‍ പോലെ മാഞ്ഞ് അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന് നെഞ്ചില്‍ വീണത് പോലെ തോന്നി. 'ഏതറ്റം വരെയും ഉറപ്പായും കൂടെ നില്‍ക്കും' എന്ന് പറഞ്ഞിട്ടുണ്ട്. അത് വാക്കാണ് താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന് വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്ക്കാന്‍ ധൃതി പിടിക്കുന്ന ലോകമാണ് ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവള്‍ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്...

അവള്‍ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളില്‍ ചിലര്‍ കൊന്ന അവളുടെ സഹപാഠിയുടെ ജീവന്‍ പോയതിന്റെ വേദനയാണ്. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെണ്‍കുഞ്ഞിനെ ഒതുക്കാന്‍ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാല്‍ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവന്‍ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവള്‍... ഇവളുടെ കൂട്ടുകാരും.
ചോദ്യം ചെയ്യാനറിയുന്നവര്‍, പ്രതികരണശേഷിയും നീതിബോധവുമുള്ളവര്‍.

നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കള്‍. ഇവരോടൊപ്പമുണ്ട് നമ്മള്‍, ഉണ്ടാകണം നമ്മള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category