1 GBP = 97.00 INR                       

BREAKING NEWS

ചരിത്രത്തിലേക്ക് കാര്‍ പായി ക്കാന്‍ ജുഫാലി; ലൈസന്‍സ് കിട്ടിയതോടെ സഫലമാക്കാന്‍ ഒരുങ്ങുന്നത് ഏറെ നാളത്തെ ആഗ്രഹം; സൗദിയിലെ ആദ്യ വനിതാ കാര്‍ റേസര്‍ നിരവധി വനിതകള്‍ക്ക് പ്രചാദനം; 27ാം വയസില്‍ ആരും കൊതിക്കുന്ന നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കിക്ക് ആശംസയുമായി സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

സൗദി അറേബ്യ: മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഏറെ പരിമിതികളും നിയമങ്ങളും ഉള്ള രാജ്യം. പൊതുരംഗത്തായാലും തൊഴില്‍ മേഖലകളിലും ഇവരുടെ സാന്നിധ്യം വളരെ കുറവും, പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് പൊതുരംഗങ്ങളില്‍ എത്താനുള്ള അനുമതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയത്.

സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതും കഴിഞ്ഞ വര്‍ഷമാണ്. അതുവരെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദിയില്ലായിരുന്നു. ലൈസന്‍സ് അനുവദിച്ചുവെങ്കിലും വാഹനവുമായി നിരത്തിലിറങ്ങാന്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയാണ്. അവര്‍ക്കിടയിലേയ്ക്ക് വ്യത്യസ്തയായി ഇരുപത്തിയേഴുകാരി റീമ അല്‍ ജുഫാലി എത്തുന്നത്.

സൗദിയിലെ ആദ്യ കാര്‍ റേസറാണ് ജുഫാലി. സ്ത്രീകള്‍ക്ക് സൗദിയില്‍ ലൈസന്‍സ് അനുവദിച്ചതോടെ തന്റെ ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കാന്‍ ജുഫാലി തീരുമാനിക്കുകയായിരുന്നു. ഒക്ടോബറില്‍ ലൈസന്‍സെടുത്ത് മത്സരിക്കാന്‍ ട്രാക്കിലേക്കിറങ്ങിയതോടെ സൗദിയിലെ ആദ്യ വനിതാ റേസറെന്ന ബഹുമതിയും ജുഫാലി സ്വന്തമാക്കി. പഠനത്തിന് ശേഷം ജോലി ചെയ്യുമ്പോഴാണ് റേസറാകണമെന്ന മോഹം ഉടലെടുക്കുന്നത്. ജോലി രാജിവച്ച് ആഗ്രഹം സഫലീകരിക്കാന്‍ ഇറങ്ങി. ഇപ്പോള്‍ എം.ആര്‍.എഫ് ചലഞ്ച് റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഇരുപത്തിയേഴുകാരി.

അബൂദാബിയില്‍ നടന്ന ജി.ടി 86 കാര്‍ റേസിലാണ് ആദ്യമായി മത്സരിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് ജുഫാലി കാഴ്ചവച്ചത്. ഡിസംബറില്‍ ആദ്യമായി വിജയിയായി. റേസിങ്ങിന്റെ ആവേശം ഉള്‍കൊണ്ടതോടെ മേഖലയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ജിദ്ദയില്‍ ജനിച്ചുവളര്‍ന്ന ജുഫാലി വിദേശത്താണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അന്ന് തോന്നിയ വാഹനങ്ങളോടുള്ള താല്‍പ്പര്യം അടക്കിവെക്കാതെ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിച്ച ജുഫാലി ഇന്ന് നിരവധി വനിതകള്‍ക്ക് പ്രചോദനവും മാതൃകയുമാണ്.

വാഹനമോടിക്കാനും പഠിക്കാനും അവസരമില്ലാത്ത ധാരാളം സ്ത്രീകള്‍ ഉണ്ടെന്നും എല്ലാവരും മുന്നോട്ട് വരണമെന്നും ജുഫാലി പറയുന്നു. ഞാന്‍ ഇത് ചെയ്യുന്നുവെന്നത് ഏറെ അതിശയകരമായിട്ടാണ് കാണുന്നത്. സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് അഥോറിറ്റി മേധാവി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റത്തിന്റെ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. അതേസമയം, ജുഫാലിയുടെ കാര്‍ റേസില്‍ ആശംസയര്‍പ്പിച്ച് കിരീടാവകാശിയും രംഗത്തെത്തി. ഒരു പ്രൊഫഷണല്‍ റേസിങ് ഡ്രൈവര്‍ എന്ന നിലയില്‍ ജുഫാലിയ്ക് വലിയ വിജയം ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category