1 GBP = 93.50 INR                       

BREAKING NEWS

സെഞ്ച്വുറിയില്‍ അപൂര്‍വനേട്ടം കുറിച്ച് ക്യാപ്റ്റന്‍ വിരാട്; പിങ്ക് പന്തിലും ആദ്യഇന്നിങ്‌സില്‍ നൂറ്; ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്; രഹാനെയ്ക്കും പൂജാരയ്ക്കും അര്‍ധ ശതകം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ച്വുറി നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 159 പന്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോലി സെഞ്ച്വുറി നേടിയത്. മൂന്ന് നിറത്തിലുള്ള പന്തുകളിലും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വുറി നേട്ടം കരസ്ഥമാക്കിയ ആദ്യതാരവും കോലിയായി. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 183 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.

12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 130 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.

മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വുറി നേട്ടത്തില്‍ ഇനി കോലിക്ക് മുന്നില്‍ മറികടക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ സുനില്‍ ഗവാസ്‌കറും, രാഹുല്‍ ദ്രാവിഡും, സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് ഉള്ളത്.

ടെസ്റ്റില്‍ 34 സെഞ്ച്വുറികളാണ് ഗവാസ്‌കറിന്റെ നേട്ടം. ദ്രാവിഡ് 36 സെഞ്ച്വുറികള്‍ നേടിയപ്പോള്‍ സച്ചിന്‍ 51 സെഞ്ച്വുറിയാണ് തന്റെ പേരില്‍ കുറിച്ചത്ടെസ്റ്റിലെ ആദ്യദിവസം തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. ടെസ്റ്റില്‍ നായകനായി നിന്ന് 5000 റണ്‍സ് പിന്നിട്ട മറ്റ് ആറ് താരങ്ങളേക്കാള്‍ വേഗത്തിലാണ് കോലി ഈ നേട്ടത്തിലേക്ക് എത്തിയത്.

5000 ടെസ്റ്റ് റണ്‍സ് തികയ്ക്കാന്‍ 53 ടെസ്റ്റുകളാണ് കോലിക്ക് വേണ്ടിവന്നത്. ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് വേണ്ടിവന്നത് 54 ടെസ്റ്റുകളും, 97 ഇന്നിങ്‌സും. ബാക്കിയുള്ള നാല് നായകന്മാര്‍ക്കും ഈ നേട്ടത്തിലേക്കെത്താന്‍ 100ല്‍ കൂടുതല്‍ ഇന്നിങ്‌സ് വേണ്ടിവന്നു. 130 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ സ്റ്റീഫന്‍ ഫ്‌ലെമിങ്ങാണ് ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. 106 ഇന്നിങ്‌സില്‍ നിന്ന് 5000 റണ്‍സ് കണ്ടെത്തിയ ക്ലിവ് ലോയ്ഡ്, 110 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗ്രെയിം സ്മിത്ത്, 116 ഇന്നിങ്‌സില്‍ നിന്ന് 5000 കണ്ടെത്തിയ അലന്‍ ബോര്‍ഡര്‍ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് നായകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category