1 GBP = 94.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം 29

Britishmalayali
രശ്മി പ്രകാശ്

യാളുടെ പൊട്ടിച്ചിതറിയ ചിരികള്‍ കൂര്‍ത്ത മുള്ളുകള്‍ പോലെ തന്റെ ദേഹത്ത് തറച്ചു കയറുന്നതായി ഇസയ്ക്ക് തോന്നി. ഒരിക്കലും രക്ഷപെടാനാകാത്ത ഇരുണ്ട ഗര്‍ത്തത്തിന്റെ ആഴങ്ങളില്‍ നാമമാത്രമായ ജീവ വായുവിന്റെ കാരുണ്യത്തില്‍ ജീവനവശേഷിച്ചു കിടക്കുന്ന ചിറകറ്റ പറവയെപ്പോലെ ഇസ തളര്‍ന്നു താഴേയ്ക്കിരുന്നു.

ഫെലിക്‌സ് മുറിപൂട്ടി താഴേക്ക് പോയിട്ടും ഇസ ഇരുന്ന ഇരുപ്പില്‍ നിന്ന് അനങ്ങിയതേയില്ല.ലെക്‌സി വന്നു വിളിച്ചപ്പോഴാണ് ഇസയ്ക്ക് സ്ഥലകാല ബോധം വന്നത്.ഒന്ന് മരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ലല്ലോ നമുക്ക്? ലെക്‌സിയുടെ കൈകള്‍ മുറുക്കെ പിടിച്ചു ഇസ കരഞ്ഞു. കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ പോലും വറ്റിപ്പോയിരിക്കുന്നു.

തലേന്ന് രാത്രിയെക്കുറിച്ചു ചോദിയ്ക്കാന്‍ ലെക്‌സി ഭയപ്പെട്ടു. കുറച്ചുനേരം പരാതികള്‍ പറയുകയും കേള്‍ക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ലെക്‌സി എണീറ്റ് ടി വി ഓണ്‍ ചെയ്തു.പുറം ലോകത്തെക്കുറിച്ചറിയാനുള്ള ഏകമാര്‍ഗം ഇപ്പോള്‍ ടെലിവിഷന്‍ മാത്രമാണ്. ചാനലുകള്‍ മാറ്റി മാറ്റി നോക്കിയപ്പോഴാണ് ഒരു അപകടവാര്‍ത്ത കണ്ടത്.
A police officer with the Metropolitan Police's Royalty and Specialist Protection Command has been killed in a crash on the M25.

Mark William has now been formally identified as the man who died after being hit by a lorry between junctions 29 and 28 in Essex.
 
തന്നെയും ലെക്‌സിയെയും കാണാതായ വാര്‍ത്ത വന്ന പേപ്പര്‍ ഫെലിക്‌സ് കൊണ്ടുവന്നത് ലെക്‌സി ഓര്‍ത്തു. ആ പത്രം മേശപ്പുറത്തു തന്നെ കിടപ്പുണ്ടായിരുന്നു.പത്രത്തിലെ വാര്‍ത്ത നോക്കിയ ലെക്‌സി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, മരിച്ചത് തങ്ങളുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് ആണെന്ന്.

ടിവി യിലേക്ക് നോക്കിയപ്പോള്‍ ആ വാര്‍ത്ത കഴിഞ്ഞിരിക്കുന്നു.ഇസാ,നീയിത് കണ്ടോ നമ്മുടെ കേസ് അന്വേഷിക്കുന്ന ഓഫീസര്‍ ആക്സിഡന്റില്‍ മരിച്ചു.

ഹ്മ്മ്മ് ...ലെക്‌സി, നീയെന്തിനാ വിഷമിക്കുന്നത്.നമുക്കൊരിക്കലും ഇവിടെ നിന്ന് രക്ഷപെടാന്‍ കഴിയില്ല. ആ ഓഫീസറെ ഫെലിക്‌സ് കൊന്നതാവും.അയാള്‍ എല്ലാവരേയും കൊല്ലും. നമ്മുടെ ബന്ധുക്കളെ ,സുഹൃത്തുക്കളെ,സഹായിക്കാന്‍ വരുന്നവരെ, അങ്ങനെ എല്ലാവരെയും. ഇന്നലെ ഞാനും കൊല്ലപ്പെട്ടു,ഇനി ഈ ശരീരത്തില്‍ പാപത്തിന്റെ വിരലുകള്‍ പതിയാത്ത ഒരിടം പോലുമില്ല.

ഈ ഭൂമിയില്‍ ദൈവവുമില്ല ചെകുത്താനുമില്ല. മനുഷ്യന്റെ ക്രൂരമായ ചെയ്തികള്‍ മാത്രം.ഫെലിക്‌സിന്റെ ആഗ്രഹവും ആവേശവും തീരുമ്പോള്‍ നമ്മളെയും കൊന്നു തള്ളും.അതെന്നാണെന്നു മാത്രമേ ഇനി അറിയാനുള്ളൂ. സൂര്യപ്രകാശം പോലും കാണാന്‍ പറ്റുന്നില്ല,പിന്നെയല്ലേ രക്ഷപ്പെടുന്നത്.

പരസ്പ്പരം എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ രണ്ടുപേരും കെട്ടിപ്പിടിച്ചിരുന്നു..........
 
ഫിലിപ്പിനും കുടുംബത്തിനും വല്ലാത്തൊരു ആഘാതമായിരുന്നു മാര്‍ക്കിന്റെ മരണ വാര്‍ത്ത. അധികം താമസിക്കാതെ ഇസയെയും ലെക്‌സിയെയും താന്‍ കണ്ടു പിടിക്കും.അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സ്ഥലം വരെ പോകുകയാണെന്നും തിരികെ വന്നാല്‍ ഉടന്‍ കാണാമെന്നും ഉള്ള മാര്‍ക്കിന്റെ വോയിസ് മെസ്സേജ് ഫിലിപ്പ് പല തവണ കേട്ടു.

ഹോ ..ഈശ്വരാ ഇതെന്തൊരു പരീക്ഷണം അഴിയുമെന്നു തോന്നുന്ന കുരുക്കുകളെല്ലാം അതിശക്തമായി മുറുകുകയാണല്ലോ?മാര്‍ക്ക് എന്തൊക്കെയാവും കണ്ടുപിടിച്ചിട്ടുണ്ടാകുക? ആരെയായിരുന്നു അയാള്‍ക്ക് സംശയം? നൂറു നൂറു ചോദ്യങ്ങള്‍ ഫിലിപ്പിന്റെ മനസ്സില്‍ തലപൊക്കി.

ബന്ധുക്കളോടും സുഹൃത്തുക്കളോടും മാര്‍ക്കിന്റെ മരണവാര്‍ത്തയെക്കുറിച്ചു പറഞ്ഞു ഫിലിപ്പ് മടുത്തു.

എല്ലാവരെയും പോലെ പത്രത്തിലും ടിവി യിലുമാണ് താനും വാര്‍ത്ത കണ്ടതും വിവരമറിഞ്ഞതും. കാറിന്റെ പുറകില്‍ ലോറി വന്നിടിക്കുകയായിരുന്നു എന്നാണ് വാര്‍ത്തയിലൂടെ അറിഞ്ഞത് ഇതുവരെ മോട്ടോര്‍വേ ഓപ്പണ്‍ ചെയ്തിട്ടില്ല. മാര്‍ക്കിന്റെ മുന്നിലും ഒരു ലോറി ആയിരുന്നു. സംഭവസ്ഥലത്തുനിന്ന്  ഗുരുതരമായ മുറിവുകളോടെ മാര്‍ക്കിനെ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഐ ഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ചാനലുകളിലെല്ലാം ഈ വാര്‍ത്ത തന്നെയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്?

പപ്പാ ,എനിക്കൊരു സംശയം ഇനി മാര്‍ക്കിനെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ?തന്റെ മനസ്സ് വായിച്ചതുപോലെയുള്ള ഐസക്കിന്റെ ചോദ്യം ഫിലിപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തി.
( തുടരും )

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam