1 GBP = 94.40 INR                       

BREAKING NEWS

ഷാര്‍ജയില്‍നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ ദുബായില്‍ കണ്ടെത്തി; വെള്ളിയാഴ്ച കാണാതായ അമേയയെ കണ്ടെത്തിയത് ജുമൈറ ലാ മിറ ബീച്ചില്‍ നിന്നും: പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ കുട്ടി എന്തിനാണ് വീടു വിട്ടു പോയതെന്ന് ഇനിയും വ്യക്തമല്ല

Britishmalayali
kz´wteJI³

ഷാര്‍ജ: വെള്ളിയാഴ്ച ഷാര്‍ജയില്‍നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥി അമേയ സന്തോഷിനെ (15) ദുബായില്‍ കണ്ടെത്തി. ജുമൈറ ലാ മിറ ബീച്ചില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംശയസാഹചര്യത്തില്‍ കണ്ടെത്തിയ അമേയയെ ചില വിദ്യാര്‍ത്ഥികളാണ് തിരിച്ചറിഞ്ഞത്. ഉടന്‍ ഇവര്‍ പൊലീസില്‍ അറിയിക്കുക ആയിരുന്നു.

കുട്ടിയെ ദുബായില്‍നിന്ന് കണ്ടെത്തിയതായി ബന്ധുക്കളാണ് അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കുട്ടിയെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അടുത്തുവരുന്ന സിബിഎസ്ഇ പൊതുപരീക്ഷാ കാര്യത്തില്‍ ഭയം കാരണം കുട്ടി സമ്മര്‍ദത്തിലായിരുന്നു. വെള്ളിയാഴ്ച മുതലാണ് അമേയയെ കാണാതായത്. പിതാവ് സന്തോഷ് രാജന്‍ മകനെ ട്യൂഷന്‍ സെന്ററില്‍ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൊലീസിനോടൊപ്പം അമേയയെ അന്വേഷിച്ചുവരികയായിരുന്നു.

ഇന്നലെയും അമേയക്ക് വേണ്ടി ഷാര്‍ജയിലും മറ്റും തിരച്ചില്‍ തുടരുന്നതിനിടയിലാണ് കുട്ടിയെ ദുബായില്‍ നിന്നും കണ്ടെത്തിയത്. .അബു ഷഗാറില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന്‍ ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് 15കാരനായ അമേയ സന്തോഷ്. കുട്ടിയെ കാണാതയത സംഭവത്തിന് പിന്നില്‍ പരീക്ഷാപേടിയെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

ഷാര്‍ജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമേയ. മേയയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാക്കി വെച്ചിരിക്കുക ആയിരുന്നു്. വെള്ളിയാഴ്ച ട്യൂഷന്‍ സെന്ററിനി മുന്നില്‍ അമേയയെ ഇറക്കിവിട്ടതാണ്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.

സിസിടിവിയിലും അമേയ ട്യൂഷന്‍ സെന്ററില്‍ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിക്കായി വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം.അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category