1 GBP = 93.60 INR                       

BREAKING NEWS

മാമാങ്കത്തിന് മമ്മൂട്ടി തുടര്‍ച്ചയായി രാത്രി ഉറങ്ങാതെ അഭിനയിച്ചത് 21 ദിവസം! ഒടിയന് വേണ്ടി മോഹന്‍ലാല്‍ ഉറക്കമിളച്ച് ഷൂട്ടിംഗിനെത്തിയത് 30ലേറെ ദിവസവും; രണ്ട് ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി അഭിനയിപ്പിച്ചതിന്റെ പക തീര്‍ക്കാന്‍ ബൈക്കെടുത്ത് മുങ്ങിയ നായകന്റെ മുടിവെട്ടല്‍ കഥ കേട്ട് ഞെട്ടി മലയാള സിനിമ; 'വെയില്‍' സിനിമയെ സമ്പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട നടനെ സംഘടനകള്‍ ആരും ഇനി സംരക്ഷിക്കില്ല; ഷെയ്ന്‍ നിഗം ഇനി 'വില്ലന്‍'!

Britishmalayali
kz´wteJI³

കൊച്ചി: കഠിന പ്രയത്നമാണ് മലയാള സിനിമാ നടന്മാരുടെ മുഖമുദ്ര. മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍താരങ്ങലും മെഗാ താരങ്ങളുമായതും ഡെഡിക്കേഷന്‍ കൊണ്ടാണ്. ആദ്യ ചിത്രത്തിലെ അതേ ഡെഡിക്കേഷന്‍ അഭിനയ കലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇവര്‍ പിന്തുടരുന്നു. അതു തന്നെയാണ് ഇവരുടെ വിജയവും. എന്നാല്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത് മറ്റൊരു കഥയാണ്. വെയില്‍ സിനിമയെ തന്നെ തകര്‍ത്ത ഇടപെടല്‍. എന്തിന്റെ പേരിലായാലും ഒരു നടനും അഭിനയിക്കുന്ന തന്റെ സിനിമയെ ഇങ്ങനെ വെട്ടിലാക്കിയിട്ടില്ല. അറിഞ്ഞു കൊണ്ട് നിര്‍മ്മാതാവിനെയും സംവിധായകനെയും സമ്മര്‍ദ്ദത്തിലാക്കിയ ഷെയ്ന്‍ നിഗമിനൊപ്പം ഇനി താര സംഘടനയും നില്‍ക്കില്ല. സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്കയും നടന്റെ നീക്കത്തില്‍ നടുക്കം രേഖപ്പെടുത്തി. നിര്‍മ്മതാക്കളുടെ സംഘടനയും ഞെട്ടലിലാണ്. അങ്ങനെ ഷെയ്ന്‍ നിഗം തീര്‍ത്തും ഒറ്റപ്പെടുകയാണ്.

മമാങ്കം സിനിമയ്ക്കായി മമ്മൂട്ടി എടുത്ത ഡെഡിക്കേഷനാണ് സിനിമാ ലോകം ഈ സമയം ചര്‍ച്ചയാക്കുന്നത്. തുടര്‍ച്ചയായി 21 ദിവസത്തോളം രാത്രി ഷൂട്ടിങ്. എല്ലാ ദിവസവും പുലര്‍ച്ചെ ആറുമണിക്കാണ് മമ്മൂട്ടി വീട്ടില്‍ പോയിരുന്നത്. ഒടിയനു വേണ്ടി തുടര്‍ച്ചയായി മോഹന്‍ലാല്‍ നടത്തിയതും രാത്രിയിലെ കഠിനമായ ഷൂട്ടിംഗായിരുന്നു. വിസ്മയിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും ചിത്രീകരണങ്ങളില്‍ പങ്കെടുക്കുന്നത്. ഇതുമായി കൂട്ടി വായിക്കുമ്പോള്‍ ഷെയ്ന്‍ നിഗമിന്റെ നിലപാടൊന്നും അംഗീകരിക്കാനാകില്ലെന്ന് സിനിമാക്കാര്‍ ഒന്നാകെ പറയുന്നു. എന്തിന്റെ പേരിലായാലും നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും കഷ്ടപാടുകളെ കാണാതെ മുടി വെട്ടിയത് ശരിയായില്ലെന്നും സിനിമാക്കാര്‍ തന്നെ പറയുന്നു. ന്യൂജെന്‍ സിനിമാക്കാര്‍ പോലും ഷെയ്ന്‍ നിഗമിന്റെ പ്രതികരണത്തില്‍ ഞെട്ടലിലാണ്. കടന്ന കൈയാണ് ചെയ്തതെന്ന് അവരും പറയുന്നു. ഓരോ കഥാപാത്രത്തിനും രൂപം അനിവാര്യതയാണ്. അതാണ് ഷെയ്ന്‍ ഇല്ലാതാക്കിയത്. ഇനി പഴയ രൂപം വേണ്ടിയെടുക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും. അതിന് വേണ്ടിയാണ് നെയ്മര്‍ കട്ട് ചെയ്തതെന്നും പറയുന്നു. ഈ കഥാപാത്രത്തിന് വിഗും യോജിക്കില്ല.

ജോബി ജോര്‍ജും ഷെയ്ന്‍ നിഗമും തമ്മിലുള്ള ഉടക്കോടെയാണ് വെയിലില്‍ പ്രതിസന്ധി തുടങ്ങുന്നത്. ഈ സമയത്ത് താര സംഘടനയായ അമ്മയും നിര്‍മ്മതാക്കളുടെ സംഘടനയും വിഷയത്തില്‍ ഇടപെട്ടു. ജോബി ജോര്‍ജ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഷെയ്ന്‍ നിഗം അമ്മയ്ക്കും പരാതി നല്‍കുകയായിരുന്നു. ഇന്‍സ്റ്റാംഗ്രാം ലൈവിലൂടെ ഈ പ്രശ്നം ചര്‍ച്ചയാക്കിയതും ഷെയ്ന്‍ നിഗമായിരുന്നു. തന്നെ നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ഇതോടെയാണ് പരസ്യ പത്രസമ്മേളനവുമായി ജോബി ജോര്‍ജും രംഗത്ത് വന്നത്. സംവിധായകന്‍ ശരതും പങ്കെടുത്തു. ഇതോടെ ശരത്തും ഷെയ്നും പ്രശ്നത്തിലായി. ഇതാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി തുടങ്ങിയ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിലും നിറഞ്ഞത്. ഇതോടെ ഷെയ്ന്‍ നിഗം പിണങ്ങി പോവുകയും ചെയ്തു. എന്നാല്‍ പ്രശ്നമുണ്ടായെങ്കില്‍ അത് സംഘടനകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഷെയ്ന്‍ ചെയ്യേണ്ടീയിരുന്നതെന്നാണ് സിനിമാ സംഘടനാ നേതാക്കള്‍ പറയുന്നത്.

നിര്‍മ്മാതാവ് ജോബി ജോര്‍ജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുപോലും നിര്‍മ്മാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോര്‍ജിന്റെ നിര്‍മ്മാണത്തിലുള്ള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായതെന്ന് നേരത്തെ ഷെയ്നും വിശദീകരിച്ചിരുന്നു. ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്നങ്ങള്‍ക്കു തുടക്കം. നവംബര്‍ 11ന് രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണില്‍ മെസേജ് അയച്ചു. ചാര്‍ട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താല്‍പര്യമില്ലെന്നും ഞാന്‍ അറിയിച്ചു. നവംബര്‍ 16ന് ലൊക്കേഷനിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു വരെ പ്രശ്നങ്ങള്‍ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജര്‍ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാര്‍ട്ടും ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച് അവനെ മോശം വാക്കുകള്‍ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നും ഷെയ്ന്‍ ആരോപിച്ചിരുന്നു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവര്‍ ലൈറ്റ്അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യന്‍ ശരാശരി എട്ടു മുതല്‍ പത്ത് മണിക്കൂര്‍ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെ ആണ് ഈ സിനിമയ്ക്കു വേണ്ടി ഞാന്‍ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീര്‍ണമായ നാലു കാലഘട്ടങ്ങളാണ് ഞാന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ആര്‍ട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. എന്റെ മനസാന്നിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീനുകള്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീര്‍ത്തിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു വച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ രാത്രി ഷൂട്ടിംഗിനെ ഇത്ര പ്രശ്നമാക്കേണ്ടതില്ലെന്നാണ് സിനിമാക്കര്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും പോലും ത്യാഗം സഹിക്കുന്നു. അങ്ങനെ ഉള്ളപ്പോള്‍ ഷെയ്നിനെ പോലെ യുവതാരം ഇങ്ങനെ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.

'വെയിലി'ല്‍ ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ 'കുര്‍ബാനി'യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ 'വെയിലി'ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. അതേസമയം നാലേ മുക്കാല്‍ കോടിയിലേറെ രൂപ മുടക്കി എടുക്കുന്ന ചിത്രമാണ് 'വെയില്‍' എന്നും എന്നാല്‍ ഇപ്പോള്‍ ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുന്നുവെന്നുമായിരുന്നു ജോബി ജോര്‍ജ് പറഞ്ഞു. '30 ലക്ഷം രൂപയോളം പ്രതിഫലമായി ഷെയ്നു നല്‍കിയതാണ്, എന്നാല്‍ ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 40 ലക്ഷം പ്രതിഫലം വേണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെടുന്നത്,'' എന്നായിരുന്നു ജോബിയുടെ വാദം. എന്നാല്‍ താരസംഘടനയായ അമ്മ ഇടപെട്ട് ഇരുവര്‍ക്കുമിടയിലെ പ്രശ്നം പരിഹരിച്ചു.

ഷെയ്ന്‍ സിനിമയോട് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകനും പിന്നീട് രംഗത്തെത്തി. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മിമിക്രി-ചലച്ചിത്രതാരമായിരുന്ന അബിയുടെ മകനാണ് ഷെയ്ന്‍. അച്ഛന്റെ മരണ ശേഷമാണ് ഷെയ്ന്‍ താരമായി വളരുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിനുശേഷം 2013ല്‍ തമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി എന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

കിസ്മകത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ഷെയ്ന്‍ ശ്രദ്ധിക്കപ്പെട്ടത്. ഷെയ്ന്‍ നായകനായി എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്. 2017ല്‍ ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറ ബാനു,സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തിയേറ്ററില്‍ നിന്നും മികച്ച വിജയം നേടിയ പറവയിലൂടെ മലയാളസിനിയില്‍ സ്വന്തമായൊരു ഇടം ഷെയ്ന്‍ സ്വന്തമാക്കി. 2018ല്‍ ബി.അജിത്കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഒരു ചിത്രകാരനായാണ് ചിത്രത്തില്‍ ഷെയ്ന്‍ എത്തിയത്.2019ല്‍ മധു സീ നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തില്‍ നായകനായി. അങ്ങനെ യുവ നിരയിലെ ഹിറ്റ് നായകനായി മാറുന്നതിനിടെയാണ് ഷെയ്ന്‍ നിഗം വിവാദ പുരുഷനാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category