1 GBP = 93.60 INR                       

BREAKING NEWS

കൈക്കൂലിക്കാരായ ഡോക്ടര്‍മാരുടേയും ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ചോദിക്കാനും പറയാനുമില്ലാത്തവരുടെ ജീവന്‍ കൂസലില്ലാതെ തട്ടിതെറിപ്പിക്കുന്ന മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടേയും ഇടയില്‍ ഡോക്ടര്‍ നിഷാനയും ഡോക്ടര്‍ ജയപ്രകാശും മഹാത്ഭുതം തന്നെ; ആന്റിവെനം കൊടുക്കാതെ ഷെഹ്ലമോളെ മരണത്തിലേക്ക് തള്ളിവിട്ടവരെ... നിങ്ങളാണ് ഈ ഡോക്ടര്‍മാരെ കുറിച്ച് ആദ്യം അറിയേണ്ടത്..

Britishmalayali
kz´wteJI³

ങ്ങോട്ട് തിരിഞ്ഞ് നോക്കിയാലും നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കാണുന്നതിന്റെ ആശങ്കയിലും വേദനയിലും നിരാശയിലുമാണ് മലയാളി സമൂഹം മുഴുവന്‍. വൈകുന്നേരം ചാനലുകള്‍ തുറക്കാന്‍ കഴിയില്ല. കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും പീഡനങ്ങളുടെയും കൈക്കൂലികളുടെയും മാത്രമല്ല, രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യത്തിന്റെയും ധൂര്‍ത്തിന്റെയുമൊക്കെ മാത്രം വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. ചാനലുകളില്‍ മാത്രമല്ല പത്രം തുറന്നാലും കാണാന്‍ ഇതൊക്കെ മാത്രമാണ് ഉള്ളത്. പിന്നെയുള്ളത് അപകടത്തിന്റെയും ദുരന്തങ്ങളുടെയും വാര്‍ത്തകളാണ്. ഇടയ്ക്കെങ്കിലും സുന്ദരമായ ജീവിതത്തിന്റെ സുന്ദരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച് പോയാല്‍ അവരെ എങ്ങനെ കുറ്റം പറയാന്‍ കഴിയും. പക്ഷേ, ജീവിതത്തില്‍ വെളിച്ചം പകരുന്ന സുന്ദര സ്വപ്നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരിക്കലും നമ്മളെ തേടി എത്താറില്ല.

കഴിഞ്ഞ ദിവസം ഷെഹ്ല ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം അവരുടെ അദ്ധ്യാപകരുടെയും അവിടുത്തെ ഡോക്ടര്‍മാരുടെയുമൊക്കെ അനാസ്ഥ കൊണ്ട് പൊലിഞ്ഞുപോയതിന്റെ ദുരന്തവും സങ്കടവും ഇപ്പോഴും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അതിനിടയിലാണ് വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അതിസുന്ദരമായ ഒരു വാര്‍ത്ത പത്തനംതിട്ടയില്‍ നിന്നും കേള്‍ക്കുന്നത്. ഈ വിവരം എന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് മറുനാടനിലെ ഡോക്ടര്‍മാരുടെ ഉദാസീനതയെ കുറിച്ചും അലസതയെ കുറിച്ചുമുള്ള വാര്‍ത്തക്കടിയില്‍ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയുടെ ഡയറക്ടറായ ഡോക്ടര്‍ ജയപ്രകാശ് ഇട്ട കമന്റിലൂടെയാണ്.

ഇന്നലെ ആ കമന്റ് കണ്ട് ഡോക്ടര്‍ ജയപ്രകാശിനെ ബന്ധപ്പെടുമ്പോള്‍ തുറന്ന് പറഞ്ഞത് സുന്ദരമായ ആതുരസേവനത്തിന്റെ മഹത്തായ ഒരു കഥയായിരുന്നു. ആ കഥ ഇന്ന് മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചപ്പോള്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ നല്ല വായന കാത്തിരിക്കുന്ന വായനക്കാര്‍ അത് വലിയ ആഘോഷമാക്കി മാറ്റി. കഥ ആദ്യം ചുരുക്കി പറയാം. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലെ ദരിദ്രനായ ഒരു ലോട്ടറി കച്ചവടക്കാരനാണ് രാജേഷ്. രാജേഷിന് പ്രമേഹ ബാധയെ തുടര്‍ന്ന് അന്ധത ബാധിച്ചിരിക്കുന്നു. രാജേഷിന്റെയും ഇന്ദിരയുടെയും മൂന്ന് വയസ്സുള്ള കൃഷ്ണചന്ദ് എന്ന മകനെ രാത്രിയില്‍ വിഷപാമ്പ് കടിക്കുന്നു. പാമ്പ് കടിച്ചതാണ് കുഞ്ഞിന്റെ പ്രശ്നം എന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. കുഞ്ഞ് തളര്‍ന്ന് വീഴുകയും നിലയ്ക്കാതെ കരയുകയും ചെയ്തപ്പോള്‍ ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നത് കാണുകയും അത്കൊണ്ട് തന്നെ പാമ്പ് കടി മൂലമാകാം ദുരന്തം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയും ചെയ്തു.


പാമ്പ് കടിയേറ്റ് ഒന്നര മണിക്കൂറിന് ശേഷം തളര്‍ന്ന് അവശനായ മൂന്ന് വയസ്സുകാരനെയും എടുത്തുകൊണ്ട് പത്തനംതിട്ടയിലെ താലൂക്ക് ആശുപത്രിയിലേക്ക് ഓടുകയാണ് വീട്ടുകാര്‍. അവിടെ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് രജീഷ് എന്ന് പേരുള്ള മനുഷ്യസ്നേഹിയായ ഒരു ഡോക്ടറായിരുന്നു. ഡോക്ടര്‍ അപ്പോള്‍ തന്നെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നിഷാനയേയും ഡോക്ടര്‍ രജീഷ് വിളിച്ചു. രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ചു. പക്ഷേ കുഞ്ഞിന്റെ ശ്വാസം നിലയ്ക്കുന്ന വക്കിലെത്തുകയും കുഞ്ഞിന്റെ രക്തത്തിലേക്ക് വിഷം ആഴത്തില്‍ കടക്കുകയും ചെയ്തു. കണ്ണ് തുറക്കാന്‍ പോലും കഴിയാതെ കുഞ്ഞ് വേദനിക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവന്‍ കാക്കണമെങ്കില്‍ ആന്റിവെനം കൊടുക്കണം.

അതാണ് സുല്‍ത്താന്‍ബത്തേരിയിലെ ഡോക്ടര്‍ ഷെഹ്ലക്ക് നിഷേധിച്ചത്. എന്നാല്‍, പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലാത്തതുകൊണ്ട് ആന്റിവെനം കൊടുക്കുക പ്രയാസമായിരുന്നു. പക്ഷേ എന്നിട്ടും ആംബുലന്‍സ് വിളിച്ച് കൃത്രിമ ശ്വാസോച്ഛാസം നല്‍കി ആ കുഞ്ഞുമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് പായുന്നതിനിടയില്‍ ഡോക്ടര്‍ രജീഷും ഡോക്ടര്‍ നിഷാനയും ആ കുഞ്ഞിന് കൃത്രിമമായി ശ്വാസോച്ഛാസം കൊടുത്തുകൊണ്ടിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category