1 GBP = 93.35 INR                       

BREAKING NEWS

ഫാമിലി കോണ്‍ഫറന്‍സിന്റെ ക്യാപെയിനും രജിസ്ട്രേഷന്‍ ഫോം വിതരണവും ബര്‍മിങ്ഹാമില്‍ വച്ച് നടത്തി

Britishmalayali
ജോര്‍ജ് മാത്യു

ലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 11-ാമത് യുകെ ഫാമിലി കോണ്‍ഫറന്‍സ് 2020 മെയ് 23, 24, 25 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ സ്റ്റോക്ക് ഓണ്‍ ടെന്റ് സ്റ്റാഫോര്‍ഡ് ഷെയറിലുള്ള യാന്‍ഫീല്‍ഡില്‍ വച്ച് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഫാമിലി കോണ്‍ഫറന്‍സ് സെന്‍ട്രല്‍ റീജിയണിന്റെ ക്യാപെയിനും രജിസ്ട്രേഷന്‍ ഫോം വിതരണത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടന്നു.

ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായ ഫാ: മാത്യൂസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന കൗണ്‍സിലര്‍ ഫാ: എല്‍ദോ വര്‍ഗ്ഗീസ് ക്യാപെയിന്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കോണ്‍ഫറന്‍സ് വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ജോര്‍ജ് ഉണ്ണുണ്ണി, എബ്രഹാം കുര്യന്‍, ഉഷ റെജി എന്നിവര്‍ രജിസ്ട്രേഷന്‍ ഫോമുകള്‍ ഏറ്റു വാങ്ങി. കോണ്‍ഫറന്‍സ് കണ്‍വീനര്‍ അനില്‍ ജോര്‍ജ്, ആന്‍സി സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. ഇടവ സെക്രട്ടറി ജയ്സണ്‍ തോമസ്. മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category