1 GBP = 93.35 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി.ഡി.പി.ആര്‍. സമ്മേളനം ലെസ്റ്ററില്‍ നടന്നു

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി.ഡി.പി.ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്വേഡ്‌സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. മിസിസ് ലിജോ രണ്‍ജി, മി. പോള്‍ ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വികാരി ജനറാള്‍ ഫാ: ജോര്‍ജ് തോമസ് ചേലക്കല്‍, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫാ: ജോയി വയലില്‍ സിഎസ്റ്റി, സെക്രട്ടറി ഫാ: ഫാന്‍സുവാ പത്തില്‍ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

നേരത്തെ നടന്ന 'ഇംഗ്ലണ്ട് ആന്റ് വെയില്‍സ്' സേഫ് ഗാര്‍ഡിങ് നാഷണല്‍ സെമിനാറില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രണ്‍ജി, മി. ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category