1 GBP = 94.40 INR                       

BREAKING NEWS

രണ്ട് ദിവസം മുഴു പട്ടിണി; വിശപ്പകറ്റിയത് പൈപ്പിലെ പച്ച വെള്ളം കുടിച്ച്; ട്യൂഷന്‍ ക്ലാസില്‍ കയറാതെ ബസ് കയറി ബര്‍ദുബായ് ഗുബൈബ സ്റ്റേഷനിലെത്തിയ അമേയ ഒരു രാത്രിയും പകലും കഴിച്ചു കൂട്ടിയത് അവിടെ തന്നെ; ജുമൈറ ബീച്ചിലെത്തിയത് ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന്: അമേയയെ തിരിച്ചറിഞ്ഞത് പ്ലസ്ടു വിദ്യാര്‍ത്ഥി

Britishmalayali
kz´wteJI³

ഷാര്‍ജ: വെള്ളിയാഴ്ച ഷാര്‍ജയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥി രണ്ട് ദിവസം കഴിച്ചു കൂട്ടിയത് മുഴു പട്ടിണിയില്‍. പൈപ്പിലെ പച്ചവെള്ളം കുടിച്ചായിരുന്നു അമേയ വിശപ്പകറ്റിയത്. രാത്രി കിടന്നുറങ്ങിയതാവട്ടെ ബസ് ഷെല്‍ട്ടറിലും. ഒരു ജാക്കറ്റ് പോലും കയ്യിലില്ലായിരുന്ന അമേയ തണുത്ത് വിറച്ചായിരുന്നു രണ്ട് രാത്രികളും ബസ് ഷെല്‍ട്ടറില്‍ കഴിച്ചു കൂട്ടിയത്. പരീക്ഷാ പേടിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസിലേക്ക് പോയ അമേയ ക്ലാസില്‍ കയറാതെ നാടുവിട്ടത്. എന്നാല്‍ ആ മൂന്ന് ദിവസങ്ങള്‍ അമേയക്ക് ദുര്‍ഖടം നിറഞ്ഞതായിരുന്നു.

വെള്ളിയാഴ്ച രാവിലെ കാണാതായ കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിലെ ജുമൈറ ലാ മിറ ബീച്ചില്‍ നിന്നാണ് കണ്ടുകിട്ടിയത്. മറ്റൊരു പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ബീച്ചില്‍ ഇരിക്കുന്ന അമേയയെക്കുറിച്ച് പൊലീസിനെയും വീട്ടുകാരെയും വിവരം ധരിപ്പിച്ചത്. ഷാര്‍ജ ഡിപിഎസ്ഡ പ്രൈവറ്റ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമേയയ്ക്ക് പരീക്ഷകളെ പേടിയായിരുന്നു. കണക്കായിരുന്നു അമേയയുടെ ഏറ്റവും വലിയ വില്ലന്‍. അടുത്തു വരുന്ന സിബിഎസ് ഇ പൊതുപരീക്ഷയെ ഏറെ ഭയക്കുകയും സമ്മര്‍ദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അമേയയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ പിതാവ് സന്തോഷ് രാജന്‍ മകനെ അല്‍ ഖാസിമിയ മഹത്ത പാര്‍ക്കിനടുത്തെ ട്യൂഷന്‍ സെന്ററിനടുത്തു കൊണ്ടുചെന്നാക്കിയതായിരുന്നു. സയന്‍സ് ട്യൂഷന്‍ ക്ലാസില്‍ കയറാതെ അമേയ നേരെ പോയത് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേയ്ക്കായിരുന്നു. അവിടെ നിന്നും 'ബര്‍ദുബായ് ഗുബൈബ സ്റ്റേഷനിലേയ്ക്കുള്ള ബസിലാണ് യാത്ര പുറപ്പെട്ടത്. കയ്യിലുണ്ടായിരുന്ന നോല്‍കാര്‍ഡില്‍ കുറഞ്ഞ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അന്നു രാത്രിയും ശനിയാഴ്ച പകല്‍ മുഴുവനും അവിടെ തന്നെ കഴിച്ചുകൂട്ടി. രാത്രി തണുത്തു വിറച്ചായിരുന്നു നേരം വെളുപ്പിച്ചിരുന്നത്. തണുപ്പകറ്റാന്‍ ഒരു ജാക്കറ്റ് പോലും ഇല്ലായിരുന്നു. പൈപ്പില്‍ നിന്ന് പച്ച വെള്ളം കുടിച്ചു നേരം വെളുപ്പിച്ചു' അമേയയുടെ ബന്ധു പറഞ്ഞു.

നോല്‍കാര്‍ഡില്‍ പണം തീര്‍ന്നതിനാല്‍ എന്തു ചെയ്യണമെന്നറിഞ്ഞില്ല. പേടി കാരണമാണ് വീട്ടിലേയ്ക്ക് മടങ്ങാത്തതെന്ന് അമേയ ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍, സ്റ്റേഷനില്‍ തന്നെ കഴിയാതെ നേരെ ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന് ഞായറാഴ്ച രാവിലെയോടെയാണഅ അമേയ ജുമൈറ ബീച്ചിലെത്തിയത്. ആ സ്ഥലം നന്നായി ഇഷ്ടപ്പെട്ടതിനാല്‍ അവിടെ തന്നെ നിന്നു. ഭക്ഷണം ഒന്നും തന്നെ കഴിച്ചിരുന്നില്ല. ഒടുവില്‍ ഉച്ചയ്ക്ക് ശേഷം അതുവഴിയെത്തിയ മലയാളിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയായ റോണി, അമേയയെ കാണുകയും തിരിച്ചറിയുകയും ചെയ്യുകയും പിതാവിനെയുംമ പൊലീസിനെയും വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു.

സമൂഹ മാധ്യമത്തില്‍ അമേയയെ കാണാതായതിനെ കുറിച്ച് പോസ്റ്റ് കണ്ടാണ് താന്‍ തിരിച്ചറിഞ്ഞതെന്ന് റോണി പറഞ്ഞു. അമേയയോട് സംസാരിച്ച് ഒന്നും കഴിച്ചിട്ടില്ലെന്ന് മനസിലായതോടെ തൊട്ടടുത്തുള്ള കഫെയില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു നല്‍കി. മിതഭാഷിയായ അമേയ വളരെ മികച്ച സ്വഭാവമുള്ള കുട്ടിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. എത്ര വിശന്നാലും മറ്റുള്ളവരോട് ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കില്ല. ട്യൂഷന് പോകുമ്പോള്‍ മാത്രമേ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതാറുള്ളൂ. എന്നാല്‍, പരീക്ഷകളെ പേടിച്ചിരുന്നു. അമേയയെ കാണാതായതിന് ശേഷം കുടുംബാംഗങ്ങളും ബന്ധുക്കളും തീ തിന്നുകയായിരുന്നു. മകന് ഒന്നും സംഭവിക്കരുതേ എന്ന് എല്ലാവരും കരളുരുകി പ്രാര്‍ത്ഥിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാതായ വിവരം ലോകമറിഞ്ഞു. അതോടെ യുഎഇയിലെ ഇന്ത്യന്‍ സമൂഹമാകെ ആശങ്കയിലായി. ഇന്നലെ കുട്ടിയെ കണ്ടുകിട്ടും വരെ അമേയയായിരുന്നു നാലാള്‍ കൂടുന്നിടത്തെ സംസാര വിഷയം.

പിതാവ് സന്തോഷ് രാജന്‍ മകനെ ട്യൂഷന്‍ സെന്ററില്‍ ഇറക്കിവിട്ട ശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൊലീസിനോടൊപ്പം അമേയയെ അന്വേഷിച്ചു വരികയായിരുന്നു. അമേയക്ക് വേണ്ടി ഷാര്‍ജയിലും മറ്റും തിരച്ചില്‍ തുടരുന്നതിനിടയിലാണ് കുട്ടിയെ ദുബായില്‍ നിന്നും കണ്ടെത്തിയത്. അബു ഷഗാറില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന്‍ ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് 15കാരനായ അമേയ സന്തോഷ്. 

ഷാര്‍ജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമേയ. മേയയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാക്കി വെച്ചിരിക്കുക ആയിരുന്നു്. വെള്ളിയാഴ്ച ട്യൂഷന്‍ സെന്ററിനി മുന്നില്‍ അമേയയെ ഇറക്കിവിട്ടതാണ്. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. സിസിടിവിയിലും അമേയ ട്യൂഷന്‍ സെന്ററില്‍ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം. അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്കാരനായ മുഹമ്മദ് അഫ്താബ് ആലമിന്റെ മകന്‍ മുഹമ്മദ് പര്‍വേസ് (15) എന്ന വിദ്യാര്‍ത്ഥിയെ ഇതുപോലെ ഷാര്‍ജയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മകന്‍ യു ട്യൂബ് അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് വഴക്കു പറഞ്ഞതിനാണ് ആരോടും പറയാതെ പര്‍വേസ് സ്ഥലം വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category