1 GBP = 97.70 INR                       

BREAKING NEWS

മുഖ്യമന്ത്രിയും സംഘവും ജപ്പാനും കൊറിയയിലും കറങ്ങിയടിക്കുമ്പോള്‍ ചിലവഴിക്കാനായി ഖജനാവില്‍ നിന്നും നല്‍കിയത് പത്ത് ലക്ഷം രൂപ; പണം കൈമാറിയത് യാത്രയിലെ അംഗമായ ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദ് ഐ.എ.എസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക്; ജപ്പാന്‍ സന്ദര്‍ശനത്തില്‍ നേടിയത് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിറ്റ ജലാറ്റിന്‍ 200 കോടിയുടെ നിക്ഷേപം; എട്ട് ജാപ്പനീസ് കമ്പനികളും കേരളത്തില്‍ നിക്ഷേപം തുടങ്ങാല്‍ താല്‍പ്പര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ടോക്കിയോ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ജപ്പാനില്‍ സന്ദര്‍ശനം തുടരുകയാണ്. കേരള വികസനത്തിന് ഫണ്ട് തേടിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നാണ് അറിയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മുന്‍കാല യാത്രകളുടെ അനുഭവം വച്ചാണെങ്കില്‍ കൂടുതല്‍ ഫണ്ടൊന്നും കേരളത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഉഴറുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിദേശയാത്ര നടത്തുന്നതെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിരുന്നു.

വിദേശ പര്യടനത്തിന് പോയ മുഖ്യമന്ത്രിയുടെയുടെ പരിവാരങ്ങളുടെയും വഴിചെലവിനായി മാത്രം പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. യാത്രക്കിടയിലെ ചെലവുകള്‍ക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. 12 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി പുറപ്പെട്ട സംഘം ഇപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും ഇത്രയും ദിവസം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനം വിട്ടു നില്‍ക്കുന്നതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിര പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദേശ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയപ്പോള്‍, 11 ദിവസത്തെ യാത്രക്കിടയിലെ അത്യാവശ്യചെലവുകള്‍ക്കായി പണം കരുതണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സംഘം യാത്ര പുറപ്പെട്ടപ്പോഴും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള സംഘത്തിന്റെ പര്യടനത്തിനാവശ്യമായ പണം അനുവദിച്ച് പൊതുഭരണ വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. യാത്രയിലെ അംഗമായ ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദ് ഐ.എ.എസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ കൈമാറിയത്. ഇതില്‍ ഏഴ് ലക്ഷം രൂപ ജാപ്പനീസ് കറന്‍സിയായും, മൂന്ന് ലക്ഷം രൂപ കൊറിയന്‍ കറന്‍സിയായിട്ടുമാണ് നല്‍കിയിരിക്കുന്നത്.
കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയില്‍ 10 ദിവസമാണ് യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. കുറേ വിവാദങ്ങളുണ്ടായതൊഴിച്ചാല്‍ സംസ്ഥാനത്തിന് ഇതിലൂടെ പ്രത്യേകിച്ചൊരു ഗുണവുമുണ്ടായിട്ടില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം സംഘത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും സംഘത്തിലുണ്ട്.

ജപ്പാന്‍ സന്ദര്‍ശനം കൊണ്ട് വിദേശ നിക്ഷേപം എത്തുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ജപ്പാനിലെ ഒസാക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത നിക്ഷേപ സെമിനാറില്‍ ജപ്പാനില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം തുടങ്ങാന്‍ താല്‍പര്യവും അറിയിച്ചു. നിറ്റ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഒസാക്കകോബിയിലെ കോണ്‍സുലേറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ കേരളത്തെ തെരഞ്ഞെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു. ലോജിസ്റ്റിക്കിനനുഗുണമായ നല്ല തീരുമാനമായിരുന്നു അതെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ജപ്പാന്‍ വ്യവസായികള്‍ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ അഭിനന്ദിച്ചതായി പൊതുജന സമ്പര്‍ക്ക വകുപ്പ് അറിയിച്ചു. ജപ്പാനും കേരളവും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. നിര്‍മ്മാണ, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങള്‍, മാര്‍ക്കറ്റിങ് ഹബ്ബുകള്‍, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യ സംരക്ഷണം, കാര്‍ഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയില്‍ സംരംഭകത്വവും സ്വകാര്യനിക്ഷേപവും നിര്‍ണായക പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യാവസായികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണെന്ന് നിട്ടയും ഇന്തോജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കേരളയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫ്രാസ്‌കോ അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലെ പ്രമുഖനുമായ ടോഹ്‌റു യസൂദയും അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിക്ഷേപിക്കാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമാണെന്ന് യസൂദ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വലിയ സാന്നിധ്യമായി മാറുന്നതിന് മനുഷ്യവിഭവം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തന്റെ കമ്പനിയുടെ അനുഭവത്തെക്കുറിച്ച് നിറ്റയില്‍ നിന്ന് മനസ്സിലാക്കിയ എട്ട് വ്യവസായ സംരംഭകര്‍ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞതായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പറഞ്ഞു. കോബേഒസാക്കയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി. ശ്യാം, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്തു. കേരളത്തിലെ വ്യവസായ സാധ്യതകള്‍ ഡോ. കെ. ഇളങ്കോവന്‍ അവതരിപ്പിച്ചു. ഫിഷറീസ്, ഗതാഗത മേഖലയുടെ നിക്ഷേപസാധ്യത കെ.ആര്‍ ജ്യോതിലാല്‍ വിവരിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

അതേസമയം മുഖ്യമന്ത്രി ജപ്പാനില്‍ പോയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിച്ചു കൊണ്ട് മന്ത്രി ജി സുധാകരന്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പോയത് വികസനത്തിന്റെ ചക്രവാളങ്ങള്‍ തേടിയെന്ന് മന്ത്രി ജി സുധാകരന്‍. ഇപ്പോള്‍ ഡൊമസ്റ്റിക് ഫ്ളൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ അധികവും സാധാരണക്കാരാണ്. മുഖ്യമന്ത്രിക്ക് കള്ളവണ്ടി കയറാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയും യാത്രാ ചെലവും ചര്‍ച്ചയാകുന്നതിനിടെയാണ് മന്ത്രി ജി സുധാകരന്റെ പ്രതികരണം.

10 ലക്ഷം രൂപ യാത്രാ ചിലവെന്ന് വിമര്‍ശിക്കുന്നവരോട് മുഖ്യമന്ത്രിക്ക് കള്ളവണ്ടി കയറാന്‍ പറ്റുമോയെന്നായിരുന്നു സുധാകരന്റെ മറു ചോദ്യം. പുതിയ കാലഘട്ടത്തില്‍ യാത്രയുടെ ടൈം ടേബിള്‍ മാറുകയാണ്. അതിന് മന്ത്രിയുടെ ഉദാഹരണം ഇങ്ങനെ. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ 1500 രൂപ. 1500 രൂപ അധികം മുടക്കിയാല്‍ ചുരുങ്ങിയ സമയം കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താം. കണ്ണൂരില്‍ നിന്നുള്ള വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തയാളെ തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി ഏ കെ ജി സെന്ററിനടുത്തെ ലോഡ്ജില്‍ ഇറക്കിയതും മന്ത്രി ഓര്‍ത്തെടുത്തു.

വിമാനത്തില്‍ പ്രമാണിമാര്‍ മാത്രമല്ല കയറുന്നത്. ഡൊമസ്റ്റിക് ഫ്ളൈറ്റില്‍ വരുന്നതില്‍ അധികവും സാധാരണക്കാരാണ്. യാത്രാനിരക്ക് ഒരു പ്രശ്നമല്ലാതായി മാറിയെന്നും മന്ത്രി ചൂണ്ടികാട്ടി. ഇതൊക്കയാണെങ്കിലും താന്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥന്മാരെ വിടാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യ ആവശ്യത്തിന് പോകുന്നത് സ്വന്തം കാശ് ചെലവാക്കിയാണെന്നും മന്ത്രി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category