1 GBP = 97.70 INR                       

BREAKING NEWS

മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട് സ്വയം ഇല്ലാതായി തീര്‍ന്ന ഹരിയുടെ കുടുംബത്തെ കാക്കാന്‍ യുകെ മലയാളികള്‍ ഒരുമിച്ചെത്തിയത് ഞൊടിയിടയില്‍; ആദ്യ ദിവസം തന്നെ അപ്പീല്‍ കടന്നത് 5000 പൗണ്ട്: അച്ഛന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണില്‍ കുറച്ചു കാലം കൂടി കഴിയാന്‍ അവസരം തേടി മക്കള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്നലെ രാവിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ഞങ്ങളെ തേടി ഒരു ശബ്ദ സന്ദേശമെത്തി. ആകസ്മികമായി മസ്തിഷ്‌ക മരണം സംഭവിച്ച ഹരിയുടെ നാട്ടുകാരന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സന്ദേശം അയച്ചത്. അതില്‍ പറയുന്ന മിക്ക കാര്യങ്ങളും ഹരി ആശുപത്രിയില്‍ മരണവുമായി മല്ലിട്ട നാളുകളില്‍ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് റൂമില്‍ എത്തിയ സന്ദേശങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതുമാണ്.

തനിക്കു വളരെ ചെറുപ്പം മുതല്‍ അറിയുന്ന വ്യക്തിയാണ് ഹരിയെന്നു പരിചയപ്പെടുത്തുന്ന സന്ദേശത്തിന്റെ ഉടമക്ക് ആവര്‍ത്തിച്ച് പറയാന്‍ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യമാണ്. മറ്റുള്ളവരെ സഹായിച്ചു സഹായിച്ചാണ് ഹരി സാമ്പത്തികമായി തകര്‍ന്നതെന്ന്. ഏവര്‍ക്കും നല്ലവനായി നാട്ടില്‍ അറിയപ്പെട്ടിരുന്ന ഹരി തന്റെ കയ്യില്‍ ഇല്ലെങ്കില്‍ പോലും ആരു സഹായം തേടി എത്തിയാലും അവരെ ഏറ്റെടുക്കും. അവിടെ മുന്‍ പിന്‍ നോട്ടമില്ലാതെയാണ് ഹരി പെരുമാറിയിരുന്നത്.
ഹരി ലണ്ടനില്‍ എത്തിയതും ഇങ്ങനെ പരിചയമുള്ള ആളുകളെ വിശ്വസിച്ചു വിഡ്ഢിയായതിനെ തുടര്‍ന്നാണ്. ചിറയിന്‍കീഴില്‍ അറിയപ്പെടുന്ന തറവാട്ടിലെ സാമാന്യം ഭേദപ്പെട്ട ഭൂസ്വത്തിനു ഉടമ കൂടിയായിരുന്നു ഹരി. എന്നാല്‍ ലോകം എന്താണ് എന്ന് തിരിച്ചറിയുന്നതിനു മുന്‍പ് യുവത്വത്തിന്റെ ആവേശം കൂടെയുള്ള 22-23 വയസുള്ളപ്പോള്‍ ഒരു ബിസിനസ് ഗ്രൂപ്പ് ചതിച്ച കഥയും ഹരിയെ അടുത്തറിയുന്നവര്‍ക്കു പറയാനുണ്ട്.

ഒരു ജന്മത്തില്‍ സമ്പാദിക്കാന്‍ കഴിക്കുന്നതിനേക്കാള്‍ വലിയ സ്വത്താണ് ഈ ബിസിനസ് മാഫിയ കടമെന്ന പേരില്‍ ഹരിയില്‍ നിന്നും കൈക്കലാക്കി ഒടുവില്‍ കൈമലര്‍ത്തിയത്. ഈ ബിസിനസ് ഗ്രൂപ്പിലെ പ്രമുഖന്‍ മറ്റൊരു കേസില്‍ അകപ്പെട്ടു നീണ്ട കാലം ജയിലില്‍ ആകുകയും മറ്റൊരാള്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ പണം ഒന്ന് രണ്ടു തവണ ആവശ്യപ്പെട്ട ഹരിയെ കുടുംബത്തോടെ ഇല്ലാതാക്കും എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഭീഷണിക്കു മുന്നില്‍ ഒടുവില്‍ അദ്ദേഹം തളരുക ആയിരുന്നു.

നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാം എന്ന ആഗ്രഹത്തോടെയാണ് 2005ല്‍ ഹരി ലണ്ടനില്‍ എത്തുന്നത്. യാഥാര്‍ഥ്യം വളരെ വേഗം തിരിച്ചറിഞ്ഞ അദ്ദേഹം രണ്ടും മൂന്നും സ്ഥലങ്ങളിലായി എല്ലുമുറിയെ പണിയെടുത്താണ് കുടുംബത്തെ അല്ലലില്ലാതെ വളര്‍ത്തിയത്. താന്‍ സ്വയം പ്രാരബ്ധത്തില്‍ നീങ്ങുമ്പോഴും സഹായം ചോദിച്ചെത്തുന്നവരെ ഹരി വെറുതെ വിടുമായിരുന്നില്ല. മക്കളും ഭാര്യയും അടുത്തില്ലാത്ത ഹരി ഇവരെ കാണാന്‍ ഒന്നോ രണ്ടോ വര്‍ഷത്തില്‍ പതിവായും നാട്ടില്‍ എത്തുമായിരുന്നു.

കഴിഞ്ഞ വര്‍ഷം എപ്പോഴോ അച്ഛന്‍ ബ്ലഡ് പ്രഷര്‍ കൂടി തലവേദനയും തളര്‍ച്ചയും ഉണ്ടായ കാര്യം പറഞ്ഞതായി ഇപ്പോള്‍ മൂത്ത മകള്‍ ഹരിഷ്മ ഓര്‍മ്മിക്കുന്നുണ്ട്. അതിനു ശേഷം ഹരി കൃത്യമായി ഡോക്ടറെ കണ്ടിരുന്നോ മരുന്നുകള്‍ കഴിച്ചിരുന്നോ എന്നതൊന്നും വ്യക്തത ഇല്ലാത്ത കാര്യങ്ങളാണ്. കുടുംബവും മറ്റും കൂടെ ഇല്ലാത്തപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ആരും കൂടെ ഇല്ലാതെ പോയതും ആരോഗ്യവാനായി കഴിഞ്ഞിരുന്ന ഹരിയെ അകാല വിയോഗത്തിലേക്കു എത്തിക്കുന്നതില്‍ പ്രധാന കാരണമായിട്ടുണ്ടാകാം.


ഹരി പൂര്‍ണ ആരോഗ്യവാനായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിഞ്ഞതിലൂടെ തെളിയുന്നതും. ചെറിയൊരു ശ്രദ്ധ നല്‍കാന്‍ കുടുംബം കൂട്ടിനു ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഹരിയും യുകെ മലയാളികളില്‍ ഒരാളായി ഇവിടെ തന്നെ കാണുമായിരുന്നു. പക്ഷെ വിധി നിശ്ചയിച്ചതു മറ്റൊന്ന്.

സകലരെയും സഹായിക്കാന്‍ മുന്നില്‍ നിന്ന ഹരി ഇല്ലാതാകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ആരുടേയും സഹായം ഇല്ലാതെ കണ്ണീര്‍ പൊഴിക്കാന്‍ പാടുണ്ടോ? ഈ ചോദ്യവുമായാണ് ഇന്നലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കുടുംബത്തിന്റെയും ഉറ്റ സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന സ്വീകരിച്ചു കുടുംബ സഹായധനം സ്വരൂപിക്കാന്‍ ഹരി അപ്പീലുമായി രംഗത്തു വന്നത്. പതിവ് പോലെ ഒരു യുകെ മലയാളിക്ക് ആപത്തു നേരിട്ടാല്‍ കുടുംബം കണ്ണീരില്‍ കഴിയാന്‍ അനുവദിക്കില്ലെന്നു പലവട്ടം തെളിയിച്ച ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഇത്തവണയും കൈകോര്‍ത്തു കൂടെയുണ്ട് എന്നത് ലണ്ടനില്‍ താത്കാലിക താമസ കേന്ദ്രത്തില്‍ കഴിയുന്ന ഭാര്യ ശോഭയ്ക്കും മക്കളായ ഹരിഷ്മയ്ക്കും ഹര്‍ഷയ്ക്കും നല്‍കുന്ന ആശ്വാസം തീരെ ചെറുതല്ല. ഇന്നലെ പകല്‍ മാത്രം നാലായിരം പൗണ്ടോളം സമാഹരിക്കപ്പെട്ട അപ്പീലില്‍ രാത്രിയും വായനക്കാര്‍ പണം നിക്ഷേപിക്കുകയാണ്.

ബ്രിട്ടീഷ് മലയാളിയുടെ ആഹ്വാനം ഏറ്റെടുത്ത യുകെയിലെ പല മലയാളി സംഘടനകളും ഹരിയെ സഹായിക്കാന്‍ ഈ ദിവസങ്ങളില്‍ രംഗത്തെത്തും എന്നറിയിച്ചിട്ടണ്ട്. ഹരി കൂടി അംഗമായിരുന്ന സൗത്താളിലെ ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷന്‍ ഇന്നലെ രാത്രി മുതല്‍ തന്നെ അംഗങ്ങളോട് ഫണ്ട് ശേഖരണത്തില്‍ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സംഘടനാ സമസ്ത അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ഒട്ടും മോശമല്ലാത്ത തുകയാണ് ഹരിയുടെ കുടുംബത്തിനായി മാറ്റി വയ്ക്കാന്‍ തയാറായിരിക്കുന്നത്. ഈസ്റ്റ്ഹാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യുകെ, ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയില്‍ രൂപമെടുത്തിരിക്കുന്ന കേരള ഹിന്ദു വെല്‍ഫെയര്‍ യുകെ വിവിധ മലയാളി അസോസിയേഷനുകള്‍ എന്നിവരൊക്കെ വരും ദിവസങ്ങളില്‍ ഹരിയുടെ കുടുംബത്തിനായി രംഗത്തുണ്ടാകും എന്ന പ്രതീക്ഷയാണ് പങ്കിടുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ അപ്പീലില്‍ ഇന്നലെ രാത്രി വരെ നൂറോളം പേര്‍ സഹായിക്കാന്‍ തയ്യാറായപ്പോള്‍ അപ്പീല്‍ തുക നാലായിരം പൗണ്ട് പിന്നിട്ടിരിക്കുകയാണ്. ഹരിയുടെ സംസ്‌ക്കാര ചിലവുകള്‍, ഭാര്യയുടെയും കുട്ടികളുടെയും താമസ സൗകര്യം, സെറ്റില്‍മെന്റ് വിസ ഫീ തുടങ്ങി നൂറു കൂട്ടം ചിലവുകളാണ് ഹരിയുടെ വിധവയെയും മക്കളെയും കാത്തിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യം മുന്‍പ് ഒരു മരണ വേളയിലും യുകെ മലയാളികളെ തേടി എത്തിയിട്ടില്ല.

ഭൂരിഭാഗം അപ്പീലുകളിലും മൃതദേഹം നാട്ടില്‍ എത്തിക്കുവാനും കുടുംബത്തിന് താല്‍ക്കാലികമായി സാമ്പത്തിക പ്രയാസം മറികടക്കുവാനും ഉള്ള വഴിയാണ് ആവശ്യമായിരുന്നത്. എന്നാല്‍ ഹരിയുടെ മരണം സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഒരു കുടുംബത്തിന്റെ നിലനില്‍പ്പ് പോലും യുകെ മലയാളികള്‍ നല്‍കുന്ന കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുക. ഈ കുടുംബത്തെ വഴിയാധാരമാക്കാന്‍ കഴിയില്ലെന്ന തീരുമാനവുമായി ഒട്ടേറെ ത്യാഗസന്നദ്ധരായ യുകെ മലയാളികള്‍ കൂടെയുണ്ട്.

പക്ഷെ അവരുടെ കൈകള്‍ കരുത്താര്‍ജ്ജിക്കാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ താങ്ങും തണലും കൂടെയുണ്ടാകണം. ഈ പ്രതിസന്ധി മറികടക്കാന്‍ ഹരിയുടെ കുടുംബത്തെ നമുക്കു സഹായിച്ചേ പറ്റൂ. ഹരിയുടെ മരണം സൃഷ്ടിച്ച ശൂന്യത മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നില്‍ ഉള്ളത്. പകരം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും വെളിച്ചമായി ഓരോ യുകെ മലയാളിയും മാറണം എന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അഭ്യര്‍ത്ഥിക്കുന്നത്.

നൂറുകണക്കിന് മരണങ്ങള്‍ക്കു മുന്നില്‍ ആദ്യം വിറങ്ങലിച്ചു നിന്നിട്ടുള്ള യുകെ മലയാളി സമൂഹം എല്ലായ്പ്പോഴും സാഹചര്യത്തോടു പൊരുത്തപ്പെട്ടു മരണം അനാഥമാക്കുന്ന കുടുംബങ്ങളെ കൈപിടിച്ച് നടത്തിയിട്ടുള്ളതിനാല്‍ ഒരിക്കല്‍ കൂടി അത്തരം ഒരു സഹായമാണ് ഇപ്പോള്‍ ഹരിയുടെ കുടുംബം ആവശ്യപെടുന്നത്. ആ ആവശ്യം നന്മയുള്ള ഹൃദയങ്ങള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പങ്കിടുന്നത്. ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ സന്മനസുള്ളവര്‍ താഴെ നല്‍കുന്ന വിര്‍ജിന്‍ മണി ലിങ്ക് വഴി ഗിഫ്റ്റ് എയ്ഡ് ചേര്‍ത്ത് പണം അയക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ആദ്യ ദിവസം ശേഖരിച്ചത് 5036.25 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിര്‍ജിന്‍ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 5036.25 പൗണ്ടാണ് ഫണ്ട് ശേഖരണത്തിന്റെ ആദ്യ ദിവസം സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 4,836.25 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 200 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് 5036.25 പൗണ്ട് ആകെ ശേഖരിക്കുവാന്‍ സാധിച്ചത്.
ഹരിയുടെ കുടുംബത്തിന് സഹായം നല്‍കുന്നവര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് ലഭിക്കുമ്പോള്‍ ഒന്നേകാല്‍ പൗണ്ട് വീതം ഹരിയുടെ കുടുംബത്തിന് കൈമാറുവാന്‍ സാധിക്കും. വിര്‍ജിന്‍ മണി വഴി നിങ്ങളുടെ സഹായം കൈമാറുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സ് മറക്കാതെ ടിക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഗിഫ്റ്റ് എയ്ഡ് തുക ലഭിക്കുന്നതല്ല. വിര്‍ജിന്‍ മണി വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Hari Appeal
IBAN Number: GB70MIDL4047087231432
ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category