1 GBP =92.30INR                       

BREAKING NEWS

മദ്യത്തിന്റെ ഹാങ് ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ പാനീയവുമായി ശാസ്ത്രജ്ഞര്‍; തേങ്ങാ വെള്ളം, സബര്‍ജില്‍, നാരാങ്ങാ നീര് എന്നിവ കൊണ്ട് നിര്‍മ്മിച്ച മിശ്രിതം ഹാങ് ഓവര്‍ ഇല്ലാതാക്കും: ഡ്രിങ്കിനൊപ്പം ചീസ്, തക്കാളി, കുക്കുംബര്‍ എന്നിവ കഴിച്ചാല്‍ അത്യുത്തമം

Britishmalayali
kz´wteJI³

ദ്യത്തിന്റെ ഹാങ് ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ പാനീയവുമായി ശാസ്ത്രജ്ഞര്‍. തേങ്ങാ വെള്ളം, സബര്‍ജില്‍, നാരാങ്ങാ നീര് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയം കുടിച്ചാല്‍ അത് ശരീരത്തിനുള്ളിലെ മദ്യം തകര്‍ക്കുന്ന രണ്ട് എന്‍സൈമുകളുടെ പ്രവര്‍ത്തനതക്തെ ഉത്തേജിപ്പിക്കുകയും മോണിങ് സിക്ക്നസ് മാറ്റുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഈ ഡ്രിങ്കിനൊപ്പം ഒരു പ്ലേറ്റില്‍ ചീസ്, തക്കാളി, കുക്കുംബര്‍ എന്നിവയും കഴിക്കുന്നത് നല്ലതാണ്.

അതേസമയം ഹാങ് ഓവര്‍ മാറാന്‍ കാപ്പി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഗ്രീന്‍ ടിയും കട്ടന്‍ ചായയും ഹാങ് ഓവറില്‍ നിന്നും രക്ഷ നേടാന്‍ അല്‍പ്പം സഹായകമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മുംബൈ കെമിക്കല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ ശ്രദ്ധ ശ്രീനിവാസനും സംഘവുമാണ് പുതിയ ഡ്രിങ്ക് കണ്ടെത്തിയത്. മധുര നാരങ്ങ, തേങ്ങാ വെള്ളം, സബര്‍ജില്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിശ്രിതം ഹാങ് ഓവറില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ചീസ്, കുക്കുമ്പര്‍, തക്കാല്‍എന്നിവ ഈ ഡ്രിങ്കിനോടൊപ്പം കഴിക്കുന്നതും ഹാങ്ഓവര്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കും.

മദ്യപാനത്തിനു ശേഷം തലവേദന, ഛര്‍ദ്ദി, തുടങ്ങി പലരിലും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് കാണപ്പെടുന്നത്. ഇത് പലകാരണങ്ങളാല്‍ പലരിലും വ്യത്യസ്തപ്പെട്ടിരിക്കും. പല വിധത്തിലുള്ള ഭക്ഷണ വസ്തുക്കള്‍ കൊണ്ടാണ് ഡോക്ടര്‍ ശ്രദ്ധയും സംഘവും പരീക്ഷണം നടത്തിയത്. മദ്യം ബാധിക്കുന്ന എഡിഎച്ച്, എഎല്‍ഡിഎച്ച് എന്നീ രണ്ട് എന്‍സൈമുകളില്‍ ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. പഴങ്ങളും പച്ചക്കറിയും ധാന്യങ്ങളും മസാലകളും എല്ലാം ഉപയോഗിച്ച് ഇതിനായി പരീക്ഷണം നടത്തി. എന്നാല്‍ ഒടുവില്‍ തേങ്ങാ വെള്ളവും സബര്‍ജില്ലും നാരങ്ങ, ചീസ് തക്കാളി കുക്കുമ്പര്‍ എന്നിവയെല്ലാം ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തുക ആയിരുന്നു. എന്നാല്‍ ഇവയെല്ലാം കൂടി ഒരു ഡ്രിങ്കില്‍ കലര്‍ത്തുക പ്രായോഗികമല്ലായിരുന്നു.

പിന്നീട് 15 അംഗ പാനലില്‍ ഈ ഭക്ഷ്യ വസ്തുക്കളുടെ ശാസ്ത്രീയ ഗുണങ്ങള്‍ വിശദീകരിച്ചു. 65 ശതമാനം പേര്‍ സബര്‍ജില്ലിനെയും 25 ശതമാനം പേര്‍ നാരങ്ങയെയും 10 ശതമനാനം പേര്‍ തേങ്ങാ വെള്ളവും പ്രിഫര്‍ ചെയ്തു. അങ്ങിനെയാണ് ഇവ ഉപയോഗിച്ച് ഒരു ഡ്രിങ്ക് നിര്‍മ്മിച്ചത്. ഈ ഡ്രിങ്ക്, എഡിഎച്ച്, എഎല്‍ഡിഎച്ച് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ 23 ശതമാനം, 70 ശതമാനം എന്നീ രീതിയില്‍ ഉത്തേജിപ്പിക്കും. ഹാങ് ഓവറിനെ വേഗത്തില്‍ ഇല്ലാതാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category