1 GBP = 97.50 INR                       

BREAKING NEWS

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം.....! നസീറിനേയും ഷീലയേയും തോല്‍പ്പിച്ച് ലാലും മേനകയും; എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് താരജോഡികള്‍ തകര്‍ത്ത് അഭിനയിക്കുമ്പോള്‍ കൈയടിച്ചത് ജയറാമും പാര്‍വ്വതിയും ശോഭനയും ജാക്കി ഷറോഫും പ്രഭുവും അടക്കമുള്ള എണ്‍പതുകളിലെ സൂപ്പര്‍ താരങ്ങളും; അത്യപൂര്‍വ്വ വീഡിയോ ആരാധകര്‍ക്ക് പങ്കുവച്ച് നല്‍കി സുഹാസിയും; ചിരഞ്ജീവിയുടെ വീട്ടിലെ നൃത്തം വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നസീറും ഷീലയും തകര്‍ത്ത് അഭിനയിച്ച ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം...... ഭാര്യമാര്‍ സൂക്ഷിക്കുകയെന്ന ഈ പഴയ ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ നസീറും ഷീലയുമല്ല ചര്‍ച്ചാ വിഷയം. ഇവിടെ ഈ പാട്ടിനെ ചര്‍ച്ചയാക്കുന്നത് മോഹന്‍ലാലും മേനകയുമാണ്. പഴയ അഭിനയ മികവ് ഇപ്പോഴും തന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് മേനക.

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം...... എന്ന പാട്ടിലൂടെ വീണ്ടും ഒരുമിക്കുകയാണ്. എണ്‍പതുകളില്‍ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്കായാണ് ഇരുവരും ഒന്നിച്ച് ചുവട് വച്ചത്. ''ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം'' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന മോഹന്‍ലാലിന്റെയും മേനകയുടെയും വീഡിയോ നടി സുഹാസിനിയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ഇത്തവണത്തെ 80' െറീയൂണിയന്‍ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് നടന്നത്.. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം. മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. ഇതിനിടെയാണ് മോഹന്‍ലാലും മേനകയും ചേര്‍ന്ന് പഴയ ഹിറ്റ് ഗാനം പുനരവതരിപ്പിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് ഒന്നിച്ചെത്തിയ ദക്ഷിണേന്ത്യന്‍ താരങ്ങളാണ് വര്‍ഷാവര്‍ഷം ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണയില്‍ നടത്തുന്ന ആഘോഷരാവില്‍ വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ പങ്കുചേരും.

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളില്‍ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇതേ സമയത്താണ് മോഹന്‍ലാലും മലയാള സനിമയില്‍ സജീവമായത്. ഇരുവരും നിരവധി സിനിമകളില്‍ അവതരിപ്പിച്ചു. മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്തും നിര്‍മ്മാതാവുമായ കെ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്. മോഹന്‍ലാലിന്റെ സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തായ സുരേഷ് കുമാറാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കുള്ള പത്ര പരസ്യം കണ്ട് മോഹന്‍ലാലിനായി അപേക്ഷ നല്‍കിയത്.

വിവാഹ ശേഷം മേനക സിനിമയില്‍ നിന്നും വിട്ടു നിന്നു. 19 വര്‍ഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. പിന്നീട് ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായി. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍. മേനകയുടേയും സുരേഷ് കുമാറിന്റേയും മകള്‍ കീര്‍ത്തി തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് ഇന്ന്. കീര്‍ത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കിട്ടിക്കഴിഞ്ഞു.

മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനു പുറമെ അഭിനയത്തിലും അരക്കൈ നോക്കുകയാണ് സുരേഷ് കുമാര്‍. ഞാന്‍ സംവിധാനം ചെയ്യും സിനിമയില്‍ എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ ചെറിയ വേഷം ചെയ്തു. രാമലീലയിലെ രാഷ്ട്രീയനേതാവിലൂടെയാണ് സുരേഷ് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

എടാ കൊള്ളാം കേട്ടോ...എന്ന് സിനിമ കണ്ട് മോഹന്‍ ലാല്‍ വിളിച്ചുപറഞ്ഞു. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെന്ന് പ്രിയദര്‍ശനും പറഞ്ഞു. തന്റെ മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ കൊച്ചിരാജാവ് എന്ന കഥാപാത്രമായിരുന്നു സുരേഷിനെ കാത്ത് പ്രിയദര്‍ശന്‍ വെച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category