1 GBP = 93.60 INR                       

BREAKING NEWS

സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണം; സുഗന്ധ വ്യഞ്ജനത്തില്‍ നിന്നു ടൂറിസം റിസോര്‍ട്ടില്‍ വരെ നീളുന്ന വാണിജ്യ നിക്ഷേപം; വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യം; ജോര്‍ജ് പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കേരളത്തിലെ ബിസിനസ് വൈവിധ്യവല്‍ക്കരണത്തിനും മുന്നില്‍ നിന്നും ചുക്കാന്‍ പിടിച്ച ദീര്‍ഘ ദര്‍ശി

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തിലെ വ്യവസായ വല്‍ക്കരണത്തിന് മുന്നില്‍ നിന്നും ചുക്കാന്‍ പിടിച്ച സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനും മലങ്കര ഓര്‍ത്തഡോക്സ് സഭാ അല്‍മായ ട്രസ്റ്റിയുമായ ജോര്‍ജ് പോള്‍ (70) അന്തരിച്ചു. ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 11ന് എറണാകുളം ബാനര്‍ജി റോഡിലെ വസതിയായ എമ്പാശേരിയില്‍ ആരംഭിക്കും. 12നു പാര്‍ക്ക് അവന്യു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം. സംസ്‌കാരം മൂന്നിനു കത്തീഡ്രല്‍ പള്ളിയുടെ എളംകുളത്തെ സെമിത്തേരിയില്‍ നടക്കും.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. സിന്തൈറ്റിനെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിച്ച ജചോര്‍ജ് പോളിന്റെ വ്യവസായ വീക്ഷണം പക്ഷെ സിന്തൈറ്റില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലയിലും സജീവമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കുസാറ്റ് സിന്‍ഡിക്കറ്റ് അംഗം, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശേരി എസ്ബി കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു.

മൂല്യവര്‍ധിത സുഗന്ധ വ്യഞ്ജന സത്തുകളുടെ (ഒലിയോ റെസിന്‍സ്) കയറ്റുമതിയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായി സിന്തൈറ്റിനെ മാറ്റുന്നതില്‍ പ്രമുഖ പങ്കു വഹിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ കുറുപ്പംപടി എമ്പാശേരി കുടുംബാംഗമായ അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ ശേഷമാണ് മാതൃസഹോദരന്‍ സി.വി. ജേക്കബ് സ്ഥാപിച്ച സിന്തൈറ്റില്‍ ചേരുന്നത്. സി.വി. ജേക്കബിനെ പിന്തുടര്‍ന്നു മാനേജിങ് ഡയറക്ടറുമായി.

''മത്സരക്ഷമത നിലനിര്‍ത്തിയാലേ വിജയിക്കാന്‍ കഴിയൂ. അതിനു നാലു കാര്യങ്ങളാണ് വേണ്ടത്. ഉല്‍പാദനക്ഷമത, ഗുണനിലവാരം, ചെലവു കുറയ്ക്കല്‍, ഉപയോക്താക്കളുമായുള്ള അടുപ്പം'' ഇതായിരുന്നു ജോര്‍ജ് പോളിന്റഎ ബിസിനസ് വിജയത്തിന്റെ രസക്കൂട്ട്. വിപണിയിലെ മാറ്റത്തിനൊത്തു സ്വയം മാറണമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം ഓരോ ഘട്ടത്തിലും അതു പാലിക്കാന്‍ ശ്രമിച്ചു.

സുഗന്ധ വ്യഞ്ജനങ്ങളുടെ സത്ത് (ഒലിയോ റെസിന്‍) ശാസ്ത്രീയമായി വേര്‍തിരിച്ച് ആ രംഗത്തെ ആഗോള വമ്പന്മാരാക്കി സിന്തൈറ്റിനെ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജോര്‍ജ് പോളിന്റെ പങ്കു നിസ്തുലം. അഞ്ഞൂറില്‍ പരം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ 95 രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന സ്ഥാപനമാണ് സിന്തൈറ്റ്. നടപ്പു സാമ്പത്തിക വര്‍ഷം 3,000 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്ന സ്ഥാപനം. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിനും അദ്ദേഹം മുന്നില്‍ നിന്നു. സുഗന്ധ വ്യഞ്ജനത്തില്‍ നിന്നു ടൂറിസം റിസോര്‍ട്ടില്‍ വരെ നീളുന്ന വാണിജ്യ നിക്ഷേപം.

വ്യവസായ കേരളത്തിന്റെ ആഗോള മുഖങ്ങളില്‍ മുന്നില്‍ നിന്നപ്പോഴും ജോര്‍ജ് പോള്‍ പക്ഷേ, വ്യവസായി മാത്രമായി ഒതുങ്ങിയില്ല. അദ്ദേഹത്തിന്റെ കര്‍മരംഗം പടര്‍ന്നു പന്തലിച്ചതു വ്യത്യസ്ത മേഖലകളിലേക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭാ അല്‍മായ ട്രസ്റ്റിയെന്ന നിലയില്‍ സമുദായ സേവന രംഗത്തും സജീവമായിരുന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിന്റെ മുന്‍ ട്രസ്റ്റിയാണ്. വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലയില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സ്ഥാപനങ്ങള്‍ ഒട്ടേറെ.

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കാലത്ത് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാടുകള്‍ വ്യക്തതയോടെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. ടിവി ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം സംഘടനയുടെ നിലപാടുകളുമായി നിറഞ്ഞുനിന്നു. കോലഞ്ചേരി ഓര്‍ത്തഡോക്സ് മെഡിക്കല്‍ മിഷന്‍ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്താനും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം തുണയായി.

ഭാര്യ: ലിസ ജോര്‍ജ് കോട്ടയം വിരുത്തിപ്പടവില്‍ കുടുംബാംഗം. മക്കള്‍: പൗലോ ജോര്‍ജ് (ഡയറക്ടര്‍, സിമേഗ ഫുഡ് ഇന്‍ഗ്രേഡിയന്റ്സ്, കടയിരുപ്പ്), മിറിയ വര്‍ഗീസ്. മരുമക്കള്‍: മിറിയം ജോര്‍ജ്, സച്ചിന്‍ വര്‍ഗീസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പലേഡിയന്‍ നെറ്റ്വര്‍ക്സ്, യുഎസ്എ). പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോണ്‍, സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ അനുശോചിച്ചു.

ജീവകാരുണ്യ, സേവന മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു, ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പോലുള്ള സന്നദ്ധ സംഘടനകളിലൂടെ. സൗമ്യമായ മുഖത്തോടെ, വ്യക്തതയോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദീര്‍ഘദര്‍ശിയെയാണ് ജോര്‍ജ് പോളിന്റെ വിയോഗത്തോടെ നഷ്ടപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category