1 GBP = 97.00 INR                       

BREAKING NEWS

ഇത് ക്രിയേറ്റിവിറ്റിയുടെ പുത്തന്‍ ദൃശ്യ-വായനാനുഭവം! ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങള്‍ക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് അവതരിപ്പിച്ച മുരളികൃഷ്ണന്റെയും കൂട്ടുകാരുടെയും പോസ്റ്റ് വൈറലാവുമ്പോള്‍

Britishmalayali
അഞ്ജു പാര്‍വ്വതി പ്രഭീഷ്

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും കാത്തിരുന്ന എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളിക്കുട്ടികളായ അവരുടെ അച്ഛനമ്മാരെ.ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ അന്നത്തെ ബാല്യങ്ങളുടെ കളിക്കൂട്ടുകാരായിരുന്നില്ല.അന്ന് അവരുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടായിരുന്നവര്‍ മായാവിയും ലുട്ടാപ്പിയും ഡിങ്കനും പപ്പൂസുമൊക്കെയായിരുന്നു.ഒരൊറ്റ ക്ലിക്കില്‍ തോന്നുമ്പോള്‍ അണ്‍ഫ്രണ്ട് ചെയ്യാവുന്ന തരത്തിലായിരുന്നില്ല ആ ബന്ധം.

ഓര്‍മകളുടെ ഭാണ്ഡക്കെട്ട് തുറന്നാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത സ്മരണകളാണ് ആ കൂട്ടുകാര്‍ എന്റെ തലമുറയിലുള്ളവര്‍ക്ക് വാരിക്കോരി തന്നിട്ടുള്ളത്. മുഖപുസ്തക വലയിലൂടെയുള്ള പതിവു യാത്രയില്‍ സൗഹൃദ ഭിത്തികളില്‍ നാട്ടിയ രാഷ്ട്രീയ ബാനറുകളിലൂടെയും കോലാഹല-തര്‍ക്കശാസ്ത്ര ത്തോരണങ്ങള്‍ക്കിടയിലൂടെയും മടുപ്പോടെ നടക്കുമ്പോഴാണ് യാദൃശ്ചികമായി സുഹൃത്തായ മുരളീകൃഷ്ണന്റെ പൂമുഖവരാന്തയില്‍ ഭംഗിയായി അലങ്കരിച്ച ഒരു പോസ്റ്റ് കണ്ടത്.

അതിന്റെ തുടക്കമിങ്ങനെയായിരുന്നു.' വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാര്‍ത്ഥത്തില്‍ ഇതേത് വര്‍ഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു. ഒരു അമര്‍ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്ഷന്‍ സഹിതം വായിച്ചു പോകാന്‍ അപേക്ഷിക്കുന്നു. '

തിരുവിതാംകൂറിന്റെ ചരിത്രവുമായി കൂട്ടിയിണക്കി ശങ്കരന്‍തമ്പിയിലൂടെ മണിചിത്രത്താഴിനു പുതിയ ദൃശ്യഭാഷ്യം നല്കി സോഷ്യല്‍മീഡിയയില്‍ പുതുട്രെന്റ് സമ്മാനിച്ച ടീം സിന്റെ ക്രിയേറ്റിവിറ്റിക്ക് കയ്യടി നേരത്തേ ലഭിച്ചിട്ടുള്ളതാണ്.ഇപ്പോഴിതാ ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങള്‍ക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യല്‍മീഡിയയിലൂടെ വീണ്ടും രംഗത്തവതരിപ്പിക്കുന്നു.

കൊള്ളക്കാരായ വിക്രമനും മുത്തുവും, കണ്ടുപിടുത്തങ്ങളെ ദ്രോഹോപകരണങ്ങളാക്കുന്ന ശാസ്ത്രജ്ഞര്‍ ലൊട്ടിലൊടുക്കും ഗുല്‍ഗുല്‍മാലും ലുട്ടാപ്പിയെന്ന മാസ് ആന്റീഹീറോയുടെ അമ്മാവനായ പുട്ടാലുവും മുഖപുസ്തകത്തിലൂടെ മാസ് എന്‍ടി നടത്തിയിരിക്കുന്ന ഈ പോസ്റ്റ് ഒരു അമര്‍ചിത്രക്കഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോ സഹിതം വായിച്ചുപോകുമ്പോള്‍ മുരളീകൃഷ്ണനും ടീമിനും കൈയടി നല്കാതിരിക്കാന്‍ നമുക്ക് കഴിയില്ല തന്നെ.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam