1 GBP = 93.10 INR                       

BREAKING NEWS

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി വാതില്‍ തുറന്നു കൊടുക്കുന്ന നമ്മുടെ മഹാമനസ്‌കതയെ ചില ക്രിമിനലുകള്‍ ചൂഷണം ചെയ്യുമ്പോള്‍ വെറുതെ ഇരിക്കുകയാണോ സര്‍ക്കാര്‍? ബംഗാളികള്‍ കൊല്ലപ്പെടുന്ന വീട്ടമ്മമാരുടേയും യുവതികളെയും എണ്ണം പെരുകുമ്പോഴും തിരിച്ചറിയാല്‍ കാര്‍ഡ് പോലും പരിശോധിക്കാന്‍ എന്തുകൊണ്ടാണ് സൗകര്യങ്ങള്‍ ഇല്ലാത്തത് ? ബംഗ്ലാദേശികളില്‍ നിന്നും കടന്നുകയറിയ അനധികൃത കുടിയേറ്റക്കാര്‍ മലയാളികളുടെ ജീവന് ഭീഷണിയാകുമ്പോള്‍

Britishmalayali
ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്ത. ആ  യുവതിയെ കൊന്നത് യുവതിയുടെ പരിചക്കാരന്‍ കൂടിയായ ഉമര്‍ അലി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ്. ഏതാനം നിമിഷങ്ങള്‍ക്ക് മുന്‍പാണ് തിരുവല്ലയില്‍ വൃദ്ധദമ്പതികള്‍ ഇതര സംസ്ഥാനക്കാരാല്‍ കൊല്ലപ്പെട്ടത്. ആദ്യം പുറത്തുവന്നത് ഇതര സംസ്ഥാന തൊഴിലാളി കൊന്നു എന്നതാണ്. പിന്നീട് പ്രതികളെ പിടിക്കുകയും ഇവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും കണ്ടെത്തി.


കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന പല കൊലപാതകങ്ങളിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവിടെ ജോലിക്കെത്തിയ കുടിയേറ്റ തൊഴിലാളികളാണെന്ന് തിരിച്ചറിയാം. പെരുമ്പാവൂര് കാരിയായ ജിഷ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതി ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒട്ടേറെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇവര്‍ തന്നെയാണ്.

ഉത്തര്‍ പ്രദേശില്‍ നിന്ന് എത്തിയ തൊഴിലാളി തുണിയലക്കല്‍ ബിസിനസ് നടത്തി ഉപജീവനം നടത്തിവന്ന ദമ്പതികളേയും മകനേയും കൊന്നതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ തന്നെ കൊല്ലപ്പെടുന്ന അനേകം വാര്‍ത്തകള്‍ രംഗത്തുവരുന്നു. അതായത് കേരളത്തില്‍ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടേയും അവരുടെ പേരിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടേയും എണ്ണം പെരുകുന്നത് അനുസരിച്ച് അവര്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റങ്ങളുടേയും എണ്ണം പെരുകുന്നു.

പൊലീസിന്റെ ലിസ്റ്റ് അനുസരിച്ച് ഒരുവര്‍ഷം ആയിരത്തിലേറെ തൊഴിലാളികളാണ് ഏതെങ്കിലുമൊക്കെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത്. എത്രപേര്‍ യഥാര്‍ത്ഥത്തില്‍ മറ്റു കേസുകളില്‍ പ്രതിയാകുന്നു എന്ന കൃത്യമായ കണക്ക് പോലുമില്ല.

എത്ര ഇതരസംസ്ഥാന തൊഴിലാളികള്‍ ഈ നാട്ടില്‍ തൊഴില്‍ ചെയ്യുന്നു എന്ന കണക്ക് എടുക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. 2013ല്‍ ആറ് വര്‍ഷം മുന്‍പ് ദുലാബ്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ എത്രമാത്രം ആധികാരിതമാണ് ആ പഠനം എന്നുപോലും അറിയില്ല എങ്കിലും 25 ലക്ഷം ഇതര സംസ്താന തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വരര്‍ഷം സമാനമായ ഒരു പഠനം നടത്തിയപ്പോള്‍ അത് 35നും 40 ഇടയില്‍ ലക്ഷം തൊഴിലാളികളാണ് എന്ന് കണ്ടെത്തി. അതിനര്‍ത്ഥം പത്തില്‍ ഒന്ന് ആളുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണെന്നോ അവരുടെ ലേബലില്‍ എത്തുന്ന അന്യദേശക്കാരോ ആണെന്നാതാണ്.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇന്ത്യയിലെ ഏതൊരു പൗരനും ഇന്ത്യയിലെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനും സ്ഥലം വാങ്ങുന്നതിനും യാതൊരു തടസ്സവുമില്ല. ഇതരസംസ്ഥാനക്കാര്‍ ഈ നാട്ടിലേക്ക് വരരുതെന്നും അവര്‍ ജോലി ചെയ്യരുതെന്നും വീട് വയ്ക്കരുതെന്നും പറയയുന്നത് നിയമവിരുദ്ധവും ബാലിശവുമാകും. ഇതരസംസ്ഥാനക്കാര്‍ മാത്രമാണ് കുറ്റകൃത്യം ചെയ്യുന്നത് എ്ന്ന് പറയുന്നത് വംശീയതയാണ്. അത്തരത്തില്‍ ഒരു വാദവും എനിക്ക് ഈ വിഷയത്തില്‍ ഇല്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category