1 GBP = 93.35 INR                       

BREAKING NEWS

15 നവദമ്പതികള്‍ക്കും മികവ് പുലര്‍ത്തിയ ക്‌നാനായ വനിതകള്‍ക്കും ആദരം; യുകെ ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം വാര്‍ഷികാഘോഷം കവന്‍ട്രിയില്‍

Britishmalayali
മോളമ്മ ചെറിയാന്‍

കുറഞ്ഞ കാലയളവ് കൊണ്ട് യുകെ ക്‌നാനായ കത്തോലിക്കരുടെ അഭിമാനമായി മാറിയ യുകെകെസിഡബ്ല്യുഎഫിന്റെ രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ ഏഴിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 11 മണിക്ക് യുകെയിലെ ക്‌നാനായ വൈദീകര്‍ ഒന്നുചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം പ്രസിഡന്റ് (യുകെകെസിഡബ്ല്യുഎഫ്) ഡോക്ടര്‍ ബീനാ പീറ്റര്‍ ഇണ്ടിക്കുഴിയാണ്.

തുടര്‍ന്ന് 2019 വര്‍ഷം സ്വ സമുദായത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിച്ചു വിവാഹം എന്ന കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച 15 നവദമ്പതികളെ അനുമോദിക്കുകയും പുതുതലമുറയ്ക്ക് മാതൃകയാകും വിധം അവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിനുശേഷം കര്‍മ്മമണ്ഡലത്തിലും വിദ്യാഭ്യാസ രംഗത്തും മികവു പുലര്‍ത്തുന്ന ക്‌നാനായ വനിതകളെ ആദരിക്കും.

യുകെയിലെ വിവിധ യൂണിറ്റുകളിലെ വനിതാ അംഗങ്ങള്‍ ഒന്നുചേര്‍ന്ന് അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിനെ തുടര്‍ന്ന് വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ നടക്കും. ഈ വാര്‍ഷികത്തിന്റെ വിജയത്തിനായി ടെസി ബെന്നി മാവേലില്‍, ലീനുമോള്‍ ചാക്കോ, മോളമ്മ ചെറിയാന്‍, മിനു തോമസ്, ജെസി ബൈജു, മിനി ബെന്നി എന്നീ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്നു. കലാപരിപാടികള്‍ ആസ്വദിക്കുവാനും വാര്‍ഷികാഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാനും ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category