1 GBP = 93.10 INR                       

BREAKING NEWS

ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ജോണ്‍ മാര്‍ഷര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു മറിഞ്ഞത് ദുബായ് തുരങ്കപാതയില്‍ വെച്ച്; ഇടിയുടെ ആഘാതത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ ദാരുണ മരണം; വിട പറഞ്ഞത് മാര്‍ത്താണ്ഡം സ്വദേശിയായ മലയാളി ഡോക്ടര്‍; ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുടെ വിയോഗത്തില്‍ തേങ്ങി സഹപ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

ദുബായ്: വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടറാണ്. തിരുവനന്തപുരം സ്വദേശിയും ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നര്‍ (60) ആണ് കാര്‍ അപകടത്തില്‍ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്ന് തീ പടര്‍ന്നാണ് മരണം സംഭവിച്ചത്.

അപകട സമയത്ത് ഡോക്ടര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയാണ് ഡോ. ജോണ്‍ മാര്‍ഷല്‍. ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു.

സാന്‍ജോ വില്ലയില്‍ ഹിലാരി സെബാസ്റ്റ്യന്‍ സ്‌കിന്നറുടെയും ഐറിന്‍ സ്‌കിന്നറുടെയും മകനാണ്. ജുമേറ വില്ലേജിലെ താമസക്കാരനയിരുന്നു. ഭാര്യ: സിസി മാര്‍ഷല്‍. ബഹ്റൈനില്‍ വിദ്യാര്‍ത്ഥികളായ റബേക്ക ഐറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍ എന്നിവരാണ് മക്കള്‍.

സഹോദരങ്ങള്‍: ഡോ. ബേസില്‍ റോഡ്‌ജേഴ്സ് (യു.കെ.), ഡോ. ഷെറിന്‍ (തിരുവനന്തപുരം), ഡോ. ഷീബ (യു.എസ്.). ദുബായ് പൊലീസ് ഫൊറന്‍സിക് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യു.എ.ഇ.യില്‍ത്തന്നെ സംസ്‌കരിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണ് ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്റര്‍. സൗമ്യനായ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category