1 GBP = 93.35 INR                       

BREAKING NEWS

അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം കൂടുന്നു; പുതിയ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി വാട്‌സ്ആപ്പ്; ചാറ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവരും ഇനി പാടുപെടും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

കാലിഫോര്‍ണിയ: പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി വാട്സ്ആപ്പ് വീണ്ടും. ചാറ്റിങില്‍ സംവിധാനത്തില്‍ ഉപയോഗിക്കുന്ന രീതിയെ മാറ്റിയേക്കാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്തിറങ്ങിയത്. ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ച് കൊണ്ടുള്ള പുതിയ സംവിധാനമാണ് പുതിയ അപ്ഡേറ്റില്‍ ലഭിക്കുക. ഇതോടെ വാട്സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല. പരസ്പരം അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. നേരത്തെ റിപ്പോര്‍ട്ടു ചെയ്ത പോലെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന് വിളിക്കുന്ന ഈ ഫീച്ചറും പുതിയ പതിപ്പിലുണ്ടെന്നുള്ളതും സവിശേഷതയാണ്. നിശ്ചിത സമയപരിധിക്കുശേഷം സ്വയമേവ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പുകളെ അനുവദിക്കുന്നതാണ് മറ്റൊരു പുത്തന്‍ ഫീച്ചര്‍. പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ലഭിക്കുക. വാട്‌സാപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് നമ്പര്‍ 2.19.348 ലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐഒഎസ് 13 ന്റെ ഇരുണ്ട തീമിന് അനുയോജ്യമായ ഐഒഎസ് അധിഷ്ഠിത പുതിയ വാട്‌സാപ് പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് ടാബിലും നിരവധി പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്. ഫോട്ടോകള്‍, വിഡിയോകള്‍, ജിഫ് സ്റ്റിക്കറുകള്‍, ഇമോജികള്‍ മുതലായവ സ്റ്റാറ്റസില്‍ ഉചിതമായി ഉള്‍പ്പെടുത്താന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ് ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ തന്നെയാണ്.

വാട്‌സാപ്പിന്റെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ്. ഇതിനുശേഷം അവര്‍ തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ താനെ അപ്രത്യക്ഷമാകും. പിന്നീട് ആ മെസേജുകള്‍ എവിടെയും അവശേഷിക്കില്ല. ഈ ഫീച്ചര്‍ സോഷ്യല്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് സവിശേഷതയ്ക്ക് സമാനമാണ്. ഇതില്‍ അയച്ച എല്ലാ സന്ദേശങ്ങളും സ്വയം നശിപ്പിക്കുന്ന ടൈമറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്വീകര്‍ത്താവ് സന്ദേശം വായിച്ചുകഴിഞ്ഞാല്‍ ടൈമര്‍ ആരംഭിക്കുകയും ടൈമര്‍ ഓഫാകുമ്പോള്‍ അല്ലെങ്കില്‍ അയച്ചയാള്‍ നിശ്ചയിച്ച സമയപരിധി അവസാനിക്കുമ്പോഴോ സന്ദേശം അയച്ചയാളില്‍ നിന്നും സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍ നിന്നും ഇല്ലാതാക്കപ്പെടും. ഈ സംവിധാനം ?ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ലഭ്യമാക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category