1 GBP = 97.70 INR                       

BREAKING NEWS

ഹരിയുടെ കുടുംബത്തിന് താല്‍ക്കാലിക താമസമൊരുക്കി സൗത്താള്‍ മലയാളി; മരണ സര്‍ട്ടിഫി ക്കറ്റ് കൈപ്പറ്റിയതോടെ നടപടികള്‍ വേഗത്തില്‍; സഹായനിധി 8000 പൗണ്ട് കടന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അഞ്ചു നാള്‍ മുന്‍പ് മരണത്തിന്റെ വിളിയൊച്ചയ്ക്ക് ഒപ്പം യാത്രയായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഹരി നായരുടെ കുടുംബത്തെ അനാഥത്വത്തില്‍ നിന്നും നിസ്സഹായതയില്‍ നിന്നും കൈപിടിച്ച് നടത്താന്‍ ഉള്ള യുകെ മലയാളികളുടെ ശ്രമം തുടരുന്നു. ഹരിയുടെ കുടുംബത്തിന് വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന അപ്പീല്‍ രണ്ടാം ദിവസം പിന്നിടുമ്പോള്‍ എണ്ണായിരം പൗണ്ടോളം സമാഹരിക്കാന്‍ സാധിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായി മാറിയിരിക്കുന്നു.

സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ ആദ്യം ഒന്ന് മടിച്ചു നിന്നപ്പോള്‍ കാരുണ്യമതികളായ മനുഷ്യര്‍ നല്‍കിയ ചെറുതും വലുതുമായ തുകകള്‍ ചേര്‍ന്നാണ് ഈ സംഖ്യ കണ്ടെത്താന്‍ കഴിഞ്ഞത്. അതിനിടെ സാഹചര്യം തങ്ങള്‍ കരുതിയതിലും ദുരിതപൂര്‍ണമാണെന്നു തിരിച്ചറിഞ്ഞ സംഘടനാ പ്രതിനിധികള്‍ അതിവേഗം സാധിക്കുന്ന സഹായം ചെയ്യുവാനുള്ള ഒരുക്കത്തിലാണ്. ഇതേ തുടര്‍ന്ന് പല സംഘടനാ പ്രതിനിധികളും ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റികള്‍ മുഖേനെ അപ്പീല്‍ ലിങ്ക് ഞായറാഴ്ച വരെ സജീവമാക്കി നിലനിര്‍ത്തണം എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
സൗത്താളില്‍ മുന്‍പ് ഹരി കൂടി അംഗമായിരുന്ന ബ്രിട്ടീഷ് കേരളൈറ്റ്സ്, ഹീത്രൂ മലയാളി അസോസിയേഷന്‍, ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമസ്ത, ഈസ്റ്റ് ഹാമിലെ എന്‍എസ്എസ് യുകെ, കവന്‍ട്രി ഹിന്ദു സമാജം, നോര്‍ത്ത് ഈസ്റ്റ് ഹിന്ദു സമാജം എന്നിവയൊക്കെയാണ് ഞായറാഴ്ച വരെ സമയം ചോദിച്ചിരിക്കുന്നത്. ഇതിനൊപ്പം സമീക്ഷ, ചേതന തുടങ്ങിയ സംഘടനകളും ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സംഘടനകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ധനസമാഹരണത്തിനു മുന്നില്‍ നില്‍ക്കുന്ന ലോക് കേരള സഭ അംഗം കാറല്‍ മിറാന്‍ഡ വ്യക്തമാക്കി.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്സ് ഉള്‍പ്പെടെയുള്ള ഇതര മലയാളി സംഘടനകളുമായും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള സംഘടനകളോടും ലോക് കേരള സഭാംഗങ്ങളോടും ഒക്കെ ഹരിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഹെയര്‍ഫീല്‍ഡില്‍ ഹരിയോടൊപ്പം ജോലി ചെയ്തിട്ടുള്ള ജോമോന്‍ എന്ന സുഹൃത്തും സ്വന്തം നിലയില്‍ കുറച്ചു പണം കണ്ടെത്തിയിട്ടുണ്ട്. ഈ തുകയും ബ്രിട്ടീഷ് മലയാളി വിര്‍ജിന്‍ മണി ലിങ്ക് വഴി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആദ്യ ദിവസം അയ്യായിരം പൗണ്ട് സമാഹരിക്കാന്‍ സാധിച്ച അപ്പീലില്‍ ഇന്നലെ മൂവായിരം പൗണ്ട് കൂടിയാണ് എത്തിച്ചേര്‍ന്നത്. ഇതുവരെ സംഘടനകളുടെയോ മറ്റോ കൂട്ടായ ശ്രമത്തില്‍ വലിയ തുകകള്‍ സമാഹരിക്കാനായിട്ടില്ല. ചെറുതും വലുതുമായ തുകകള്‍ വ്യക്തികള്‍ നേരിട്ടു നല്‍കിയത് വഴിയാണ് എണ്ണായിരം പൗണ്ടിലേക്കു തുക എത്തിക്കാനായത്. വരും ദിവസങ്ങളില്‍ സംഘടനകളുടെ പണം കൂടി എത്തുമ്പോള്‍ ഹരിയുടെ സംസ്‌ക്കാര ചിലവുകള്‍ കഴിച്ചും അവശേഷിക്കുന്ന പണം ഇവരുടെ തുടര്‍ ജീവിതത്തിനു തുണയായി മാറും എന്ന പ്രതീക്ഷയാണ്. പക്ഷെ അപ്പോഴും മൂക്കറ്റം മുട്ടി നില്‍ക്കുന്ന കടവും ജപ്തി സാഹചര്യവും ഒക്കെ എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്ന കാര്യങ്ങളും ഇപ്പോള്‍ ചോദ്യ ചിഹ്നം തന്നെയാണ്.

അതിനിടെ ഇന്നലെ രാവിലെ 11 മണിക്ക് ഹരിയുടെ ഭാര്യയും മക്കളും കഴിഞ്ഞിരുന്ന താല്‍ക്കാലിക താമസ സൗകര്യം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാല്‍ പകരം താമസ സ്ഥലം കണ്ടെത്താന്‍ ഉള്ള നെട്ടോട്ടത്തിലായിരുന്നു മിറാന്‍ഡയും സുഹൃത്തുക്കളും. പൊതുവെ സൗത്താള്‍ പ്രദേശത്തു ചെറിയ വീടുകളില്‍ ലഭ്യമായ സൗകര്യങ്ങളില്‍ കഴിയുന്നവരാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ കുടിയേറ്റക്കാര്‍.

അതിനാല്‍ മൂന്നു പേരെ അധികമായി താമസിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഇതിനിടയിലാണ് സാഹചര്യം തിരിച്ചറിഞ്ഞു ഒന്നോ രണ്ടോ മാസം തന്റെ വീട്ടില്‍ ഉള്ള സൗകര്യത്തില്‍ കഴിയുമെന്ന് തികച്ചും മനുഷ്യ സ്നേഹിയായ ഒരാള്‍ ഇന്നലെ രാത്രി അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ കുടുംബത്തിന്റെ സുരക്ഷിതമായ താമസം എന്ന വലിയൊരു സമസ്യക്ക് കൂടി പരിഹാരമായിരിക്കുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു ഹരിയുടെ മരണം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചതോടെ അനന്തര നടപടികള്‍ ഊര്‍ജ്ജിതമായിരിക്കുകയുമാണ്. പൂര്‍ണമായും കുടുംബത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ടുള്ള തീരുമാനം ആയിരിക്കും ഇക്കാര്യത്തില്‍ ഉണ്ടാവുക. മൃതദേഹം യുകെയില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള സാധ്യതകളാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇക്കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഏതാനും ദിവസത്തെ കാലതാമസം കൂടിയുണ്ടാകും എന്ന് കരുതപ്പെടുന്നു.

ഇതുവരെ ശേഖരിച്ചത് 8160 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിര്‍ജിന്‍ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 8160 പൗണ്ടാണ് ഫണ്ട് ശേഖരണം രണ്ടു ദിവസം പിന്നിടവേ സമാഹരിച്ചത്. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7,860 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 300 പൗണ്ടുമാണ് ലഭിച്ചത്. ഇങ്ങനെയാണ് 8160 പൗണ്ട് ആകെ ശേഖരിക്കുവാന്‍ സാധിച്ചത്.
ഹരിയുടെ കുടുംബത്തിന് സഹായം നല്‍കുന്നവര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് ലഭിക്കുമ്പോള്‍ ഒന്നേകാല്‍ പൗണ്ട് വീതം ഹരിയുടെ കുടുംബത്തിന് കൈമാറുവാന്‍ സാധിക്കും. വിര്‍ജിന്‍ മണി വഴി നിങ്ങളുടെ സഹായം കൈമാറുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്‌സ് മറക്കാതെ ടിക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഗിഫ്റ്റ് എയ്ഡ് തുക ലഭിക്കുന്നതല്ല. വിര്‍ജിന്‍ മണി വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Hari Appeal
IBAN Number: GB70MIDL4047087231432
ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category