1 GBP = 93.60 INR                       

BREAKING NEWS

105 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത് ബ്രിട്ടനില്‍ താമസിക്കുന്ന സ്ലോവാക്യന്‍ യുവതിക്കും ഭര്‍ത്താവിനും; മകളുടെ കാശ് വേണ്ടെന്ന് പട്ടിണിക്കാരായ മാതാപിതാക്കള്‍; ഒരു വീടില്ലാത്തവര്‍ക്ക് ഇനി വേണമെങ്കില്‍ ഒരു ഗ്രാമം മുഴുവന്‍ സ്വന്തമാക്കാം

Britishmalayali
kz´wteJI³

ലണ്ടന്‍: സ്ലോവാക്യന്‍ യുവതിക്കും ഭര്‍ത്താവിനും അടിച്ചത് 105 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടിലെ ദാരിദ്രം കാരണം ബ്രിട്ടനിലേക്ക് കുടിയേറിയ യുവതിയെ ആണ് ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. സ്ലോവാക്യന്‍ ഗ്രാമത്തില്‍ ജനിച്ച ലെങ്കാ തോംസണ്‍ എന്ന യുവതിയാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരിയായത്. കഴിഞ്ഞയാഴഅചത്തെ യൂറോ മില്ല്യണ്‍ ലോട്ടറി നറുക്കെടുത്തപ്പോഴാണ് ലെങ്കാ തോംസണ്‍ എന്ന യുവതിയേയും ഭര്‍ത്താവ് സ്റ്റീവിനെയും ഭാഗ്യം കടാക്ഷിച്ചത്.

സ്ലോവാക്യന്‍ ഗ്രാമത്തിലെ ദാരിദ്രം നിറഞ്ഞ കുടുംബത്തില്‍ ജനിച്ച യുവതി ഒരു കിടപ്പാടം ഉണ്ടാക്കാന്‍ വേണ്ടി രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്യുന്ന അച്ഛനമ്മമാരെ കണ്ടാണ് വളര്‍ന്നത്. എന്നാല്‍ പിന്നീട് പണം സമ്പാദിക്കുന്നതിന് വേണ്ടി ബ്രിട്ടനിലേക്ക് ചേക്കേറി.പിന്നീട് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ യുവതി ബ്രിട്ടീഷ് പൗരനായ സ്റ്റീവ് എന്ന ബില്‍ഡറഎ വിവാഹം ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്.

എന്നാല്‍ മകള്‍ക്ക് കോടികളുടെ ലോട്ടറി അടിച്ച വിവരം സ്ലോവാക്യയിലുള്ള മാതാപിതാക്കള്‍ അറിഞ്ഞെങ്കിലും മകള്‍ക്ക് കിട്ടിയ പണത്തില്‍ നിന്നും ഒരു ചില്ലി കാശ് പോലും വേണ്ടെന്നാണ് യുവതിയുടെ കുടുംബം പറഞ്ഞത്. മകള്‍ കോടീശ്വരിയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിന്റെ ഷെയര്‍ തങ്ങള്‍ക്കു വേണ്ടെന്നും മകളും ഭര്‍ത്താവും കുട്ടികളുമൊത്ത് സന്തോഷത്തോടെ ജീവിച്ചാല്‍ മതി എന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. തന്റെ കൊച്ചുമക്കളെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ മകള്‍ ശ്രദ്ധിച്ചാല്‍ മതി എന്നാണ് യുവതിയുടെ അമ്മ പറഞ്ഞത്.

പണം കിട്ടിയാല്‍ എല്ലാം തികയില്ലെന്ന് മകളും ഭര്‍ത്താവും ഓര്‍ക്കണമെന്നും ഇവര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചത്. വെസ്റ്റ് സസെക്സില്‍ നിന്നുള്ള ദമ്പതികളാണ് തോംസണും ഭര്‍ത്താവ് സ്റ്റീവും. ബ്രിട്ടനിലെ ഏഴാമത്തെ ഏറ്റവും വലിയ ലോട്ടറി വിജയികളാണ് ഈ ദമ്പതികള്‍. 17 വര്‍ഷം മുമ്പാണ് ഈ ദമ്പതികള്‍ കണ്ടു മുട്ടുന്നത്. പല ജോലികള്‍ ചെയ്താണ് സ്ലോവാക്യയില്‍ നിന്ന് എത്തിയ ശേഷം മിസിസ് തോംസണ്‍ ജീവിച്ചത്. പണം സമ്പാദിക്കാന്‍ വേണ്ടി ആയിരുന്നു ഇവര്‍ സ്ലോവാക്യയില്‍ നിന്നും  ബ്രിട്ടനിലേക്ക് ചേക്കേറിയത്. എന്നാല്‍ ഇപ്പോഴാണ് അവള്‍ യഥാര്‍ത്ഥത്തില്‍ പണം സമ്പാദിച്ചതെന്ന് ഇവരുടെ സഹോദരന്‍ പറയുന്നു. എന്നാല്‍ അതില്‍ നിന്നും ഒരു ചില്ലി കാശ് പോലും വേണ്ടെന്ന് സഹോദരന്‍ പറയുന്നു.

ലോട്ടറി അടിച്ചതോടെ തന്റെ വീട് അല്‍പ്പം വലുതാക്കണമെന്നും മൂന്ന് മക്കള്‍ക്കും ഓരോ മുറി എടുക്കണമെന്നും തോംസണ്‍ പറയുന്നു. എന്നാല്‍ മകളുടെ പണത്തില്‍ നിന്നും ഒന്നും വേണ്ടെന്ന് പറഞ്ഞ അമ്മ മക്കളെ സന്തോഷത്തോടെ വയ്ക്കാനാണ് മകളോട് ആവശ്യപ്പെട്ടത്. കിട്ടിയ പണത്തില്‍ നിന്നും സ്വന്തം സഹോദരനെ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category