1 GBP = 93.10 INR                       

BREAKING NEWS

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ തമാശക്കളിയുമായി ഷെയിന്‍ നിഗം; കണ്ണടവെച്ച് അരികുപറ്റേ വെട്ടിയ ഹെയര്‍ സ്‌റ്റൈലു മായി വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍; ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു 'ബാഡ് ബോയ്' എന്ന് വിളിക്കുകയും ചെയ്തെന്ന് ചെവിക്കു പിടിച്ചചിത്രം സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ട് സംവിധായകന്‍ ദേവന്‍; കൂടുതല്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടി അബിയുടെ മകന്‍ വില്ലനായപ്പോള്‍ നടപടി എടുക്കാന്‍ സമ്മര്‍ദ്ദമേറുന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം ഇന്ന് കൈക്കൊള്ളുമ്പോള്‍ നിര്‍ണായകമാകുക അമ്മയുടെ നിലപാട്

Britishmalayali
kz´wteJI³

കൊച്ചി: മലയാളി സിനിമയില്‍ ബാഡ് ബോയി ഇമേജാണ് നടന്‍ ഷെയിന്‍ നിഗത്തിന് ഇപ്പോള്‍. തുടര്‍ച്ചയായി പരാതികളുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കര്‍ശന നടപടി ഷെയിനിനെതിരെ കൈക്കൊള്ളാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ വെയില്‍ സിനിമയുടെ മുടി മുറിച്ച വിഷയത്തില്‍ നടനെതിരെ വീണ്ടും പരാതി ഉയര്‍ന്നെങ്കിലും കളിച്ചു ചിരിച്ചു കൊണ്ട് പ്രതികരണവുമായി ഷെയിന്‍ വീണ്ടും രംഗത്തുവന്നു. തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ പുതിയ ഷെയിനിന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പുറമേ നടക്കുന്ന പ്രശ്നങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന വിധത്തില്‍ കളിചിരിയുമായി നിറയുകയാണ് ഷെയിന്‍ നിഗം. കണ്ണട വെച്ച്് ഷെയിന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അരികുപറ്റേ വെട്ടിയ ഹെയര്‍ സ്‌റ്റൈലും കാണാം. സംവിധായകന്‍ ദേവനാണ് ഷെയിനിനെ പിന്തുണച്ചു കൊണ്ടു പുതിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഷൂട്ടിങ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദേവന്‍ പറഞ്ഞു. മുടി മുറിച്ച് പ്രതിഷേധം നടത്തിയെ ഷെയ്‌നെ നേരിട്ടു കണ്ടതിനു ശേഷമുള്ള പ്രതികരണമാണ് ദേവന്‍ കുറിച്ചിരിക്കുന്നത്. മുടി മുറിച്ച ലുക്കിന് ശേഷം ഷെയിനിന്റെ ആദ്യ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

 

ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

 

ഒരുപാട് പെര്‍ മെസ്സേജ് അയക്കുന്നുണ്ട്, 'ഷെയിന്‍ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ' എന്നൊക്കെ... ദാ.. ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു..'Bad Boy' എന്ന് വിളിക്കുകയും ചെയ്തു. ഷെയിനിനെ പുണ്യാളന്‍ ആയി ഡിക്ലയര്‍ ചെയ്യാന്‍ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്. ചില കാര്യങ്ങളില്‍ ഷെയിന്‍ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.

'എന്നെ സ്‌നേഹിക്കാന്‍ വരുന്നവരെ ഞാന്‍ തിരിച്ച് സ്‌നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാന്‍ തിരിച്ച് ചീത്ത പറഞ്ഞാല്‍' ഷെയിനിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാന്‍ കൗണ്ടര്‍ ചെയ്യാന്‍ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍ തോന്നി, നമുക്കൊക്കെ ഷെയിനിന്റെ ജീവിതത്തില്‍ അഭിപ്രായങ്ങള്‍ പറയാം, പൊങ്കാല ഇടാം, ചാനല്‍ ചര്‍ച്ചകള്‍ വരെ നടത്താം.. അവന് അവന്റെ വീട്ടില്‍ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ

പ്രതികരണ രീതികള്‍ തെറ്റാണ് എന്ന് നമ്മുക്ക് എങ്ങനെ പറയാന്‍ സാധിക്കും ഷെയിനും മറ്റ് ചില വ്യക്തികളും തമ്മില്‍ ഉള്ള പ്രശ്നമാണ്. ഒരാളുടെയും ഭാവി ഇവിടെ നഷ്ടപ്പെടില്ല, ഷെയിന്‍ ഈ സിനിമകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകന്‍ എങ്കിലും ഷെയിന്‍ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ ഷൂട്ടിങ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീര്‍ക്കാന്‍ ഉഴപ്പുന്നവര്‍ നമ്മുടെ സിനിമ ഇന്‍ഡ്‌സ്ട്രയില്‍ തന്നെ ഉണ്ട്. ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിന്‍ എത്ര ലള്ളീൃ േഎടുക്കും എന്ന് ഷെയിനിന്റെ സിനിമകള്‍ സംവിധാനം ചെയ്തവര്‍ തന്നെ പറയുന്നുണ്ട്.

പിന്നെ ഷെയിന്‍ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, concern, ഷെയിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകള്‍ ഒക്കെ ആണ് എങ്കില്‍ നമ്മള്‍ ഷെയിനിനെ ചീത്ത വിളിക്കും മുന്‍പ് സത്യാവസ്ഥകള്‍ കൃത്യം ആയി അറിയണ്ടേ.. അത് മുഴുവനും മാധ്യമങ്ങളില്‍ വരുന്നുണ്ട് എന്ന് നമ്മള്‍ക്ക് കരുതാന്‍ ആകുമോ പലപ്പോഴും ഒരേ മാധ്യമങ്ങളില്‍ തന്നെ രാവിലെ ഷെയിനിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാര്‍ത്തകള്‍ വരും പക്ഷെ എത്ര പേര്‍ ഇത് രണ്ടും വായിക്കുന്നുണ്ടാവാം.

വ്യക്തിജീവിതത്തില്‍ ഷെയിനിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം.നല്ല സിനിമകള്‍ വന്നാല്‍ കാണാം...ഇഷ്ടപ്പെട്ടാല്‍ കൈ അടികാം...ഇഷ്ടപെട്ടിലെങ്കില്‍ കൂവാന്‍ താല്പര്യം ഉണ്ടെങ്കില്‍ കൂവാം ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് വിമര്‍ശന പോസ്റ്റ് ഇടാം... നമ്മടെ ഷെയിന്‍ അല്ലെ...നല്ല സിനിമകളും നല്ല കഥാപാത്രങ്ങള്‍ ആയും ഷെയിന്‍ ഇനിയും വരും.നല്ല ഒരുപാട് സിനിമകള്‍ ആയി ഷെയിന്‍ നിറഞ്ഞാടട്ടെ നമ്മുടെ മുന്നില്‍...

അതേസമയം ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരുങ്ങുന്നന്നുണ്ട്. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം പുറത്തുവരുംയ ഷെയിന്‍ നിഗം മൂലം മുടങ്ങിപ്പോയ വെയില്‍,ഉല്ലാസം എന്നീ സിനിമകള്‍ തീര്‍ക്കാതെ മറ്റ് സിനിമകള്‍ തുടങ്ങേണ്ടതില്ല എന്ന തീരുമാനത്തിലേക്കായിരിക്കും നിര്‍മ്മാതാക്കള്‍ എത്തുക എന്നറിയുന്നു. സിനിമകള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നിഗം നികത്തണമെന്നതടക്കം ഉപാധികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയില്‍, ഉല്ലാസം എന്നീ സിനിമകളാണ് ഷെയിന്‍ പൂര്‍ത്തിയാകാത്തത്. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് (ഗുഡ് വില്‍ എന്റര്‍ടെയിന്മെന്റ്), ഉല്ലാസത്തിന്റെ നിര്‍മ്മാതാവ് (ക്രിസ്റ്റി കൈതമറ്റം) എന്നിവര്‍ പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിട്ടുണ്ട്. ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മ്മാതാവ് സുബൈറുമായി ഷെയിന്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ നിര്‍ണായകമാകു താരസംഘടനയായ അമ്മയുടെ നിലപാടാകും.

വെയില്‍ എന്ന സിനിമയുമായി നിസഹകരിച്ച് ചിത്രീകരണം തടസപ്പെടുന്ന രീതിയില്‍ മുടി മുറിച്ച രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്നായിരുന്നു വിവാദത്തിന് തുടക്കം. പിന്നീട് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഷെയിന്‍ നിഗം രണ്ടാം ഘട്ട ചിത്രീകരണത്തോട് സഹകരിച്ചില്ലെന്നാണ് സംവിധായകനും നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചത്. വെയില്‍ എന്ന സിനിമയുടെ സെറ്റില്‍ മാനസിക പീഡനമുണ്ടായതിനാല്‍ പ്രതിഷേധിക്കുന്നുവെന്ന് കാണിച്ച് സിനിമയുടെ ചിത്രീകരണം മുടങ്ങുന്നവിധം മുടിയും താടിയും വെട്ടിയതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.

ആമസോണ്‍ പ്രൈമുമായി സ്ട്രീമിംഗിന് ദിവസം നിശ്ചയിച്ച് ധാരണയിലെത്തുകയും റിലീസ് ദിവസം നിശ്ചയിക്കുകയും ചെയ്തിരിക്കുന്ന സിനിമ മുടങ്ങുന്നത് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വിലയിരുത്തുന്നത്. 25 ലക്ഷം രൂപയ്ക്ക് ഷെയിന്‍ നിഗം കരാര്‍ ചെയ്ത സിനിമയായ ഉല്ലാസത്തിന്റെ ചിത്രീകരണത്തിന് ശേഷം 45 ലക്ഷം പ്രതിഫലമായി വേണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ രേഖ ബുധനാഴ്ച പുറത്തുവന്നിരുന്നു. പ്രൊജക്ട് ഡിസൈനര്‍ ഷാഫി ചെമ്മാടുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തുടര്‍ച്ചയായി നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവച്ച് സിനിമ തടസ്സപ്പെടുന്ന സാഹചര്യം നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന ഗൗരവത്തോടെയാണ് കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category