1 GBP = 97.50 INR                       

BREAKING NEWS

ദുബായില്‍ പോയി പൊലീസ് നവീകരണം പഠിച്ചെന്ന് വീമ്പിളക്കിയ പിണറായിയുടെ പൊലീസുകാര്‍ ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്ത്തി കൊല്ലാന്‍ എവിടെനിന്നാണ് പഠിച്ചത്? ഖജനാവ് കാലിയായപ്പോള്‍ കൊലനടത്തിയാണോ സഖാക്കളെ പട്ടിണി മാറ്റുന്നത്? ചെറിയ കാറുടമകളെയും ബൈക്ക്-ഓട്ടോക്കാരെയും കാണുമ്പോള്‍ ചൊറിഞ്ഞു കയറുന്ന പൊലീസ് ഇതുവരെ മരണപ്പാച്ചില്‍ നടത്തുന്ന ഒരു ബിഎംഡബ്ല്യുക്കാരനെയോ ഓഡിക്കാരനെയോ വഴിയില്‍ തടഞ്ഞിട്ടുണ്ടോ?

Britishmalayali
kz´wteJI³

കൊല്ലം കടയ്ക്കലില്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ ഒരു പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സിദ്ദിഖ് എന്ന് പേരുള്ള കേവലം 21 വയസ് മാത്രം പ്രായമുള്ള ആ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു. ചുറുചുറുക്കുള്ള ആണുങ്ങളുള്ള നാടാണ് കടയ്ക്കല്‍ എന്നതുകൊണ്ട് ഞൊടിയിടയില്‍ ആ നാട് മുഴുവന്‍ ഇളകി ഗതാഗതം പോലും സ്തംഭിപ്പിച്ച് ഈ ക്രൂരമായ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. ജീവനും കൊണ്ട് ചന്ദ്രമോഹന്‍ എന്ന പൊലീസുകാരനും വാഹനപരിശോധനക്കെത്തിയ പൊലീസുകാരും ഓടി രക്ഷപെട്ടതുകൊണ്ട് അവര്‍ക്കൊക്കെ വീട്ടില്‍ ചെന്ന് ഇന്ന് അവരുടെ മാതാപിതാക്കന്മാരെയും ഭാര്യയേയും മക്കളേയും കാണാന്‍ അവസരം ലഭിച്ചു.

ആള്‍ക്കൂട്ടത്തിന് ഭ്രാന്ത്പിടിച്ച് കഴിയുമ്പോള്‍ സംഭവിക്കുന്നത് എന്ത് എന്ന് ആര്‍ക്കും നിശ്ചയമില്ലാത്തതുകൊണ്ട് ദൈവാനുഗ്രഹം എന്ന് തന്നെ പറയുക. വഴിയേപോകുന്നവരെ പിടിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ പോയി അടിച്ചും ഇടിച്ചും ചവിട്ടിയും കൊല്ലുന്ന കാര്യത്തില്‍ റെക്കോഡിഡുന്ന പിണറായിയുടെ പൊലീസ് പുതിയ ഒരു അഭ്യാസം കൂടി കണ്ടെത്തിയതാണ് കടയ്ക്കലില്‍ നടന്നത്. ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്ത്തുക. അവന്റെ തലപൊട്ടി ആശുപത്രിയിലാക്കുക. അവന്‍ മരിച്ചുപോയാല്‍ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ്. കേസെടുക്കുക. എങ്ങനെയാണ് ഒരു പൊലീസ് സേനക്ക് ഇങ്ങനെയൊക്കെ ആവാന്‍ കഴിയുന്നത്.

പിണറായി വിജയന്‍ ജപ്പാനിലേക്കും കൊറിയയിലേക്കും യാത്ര പോയപ്പോള്‍ ആളുകള്‍ ചോദിച്ചു, നിങ്ങള്‍ ഇതുവരെ ഉലകം മുഴുവന്‍ ചുറ്റിനടന്നിട്ട് എന്തുണ്ടായി എന്ന്. അന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ട ഒരു ചെക്ക്ലിസ്റ്റുണ്ട്. ഓരോ രാജ്യത്തും ചെന്നപ്പോള്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച്. അതില്‍ യുഎഇ എന്ന രാജ്യത്തെ കുറിച്ച് പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പൊലീസ് നവീകരണം പഠിച്ചു എന്ന്. രണ്ട് തടവുകാരെ മോചിപ്പിച്ചു എന്ന്. തടവുകാരെ മോചിപ്പിച്ചത് കേന്ദ്രസര്‍ക്കാരിന്റെ മിടുക്ക് കൊണ്ടാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, പൊലീസുകാരെ നവീകരിക്കാന്‍ ദുബായില്‍ പോയി പഠിച്ചത് വഴിയേപോകുന്ന ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയാണ് എന്ന് മാത്രം ഇപ്പോഴാണ് മനസ്സിലായത്.

വീണ്ടും വീണ്ടും ചോദിക്കുകയാണ്. എങ്ങനെയാണ് ഇങ്ങനെയൊക്കെ അധ:പതിക്കാന്‍ ഒരു പൊലീസ് സേനക്ക് കഴിയുന്നത്. ഈ പൊലീസിനെ കുറിച്ച് കഴിഞ്ഞ മൂന്നര കൊല്ലമായി കേള്‍ക്കുന്നതൊക്കെയും തെമ്മാടിത്തരങ്ങളുടെ കഥയാണ്. താടിയുള്ളവനെ പേടിക്കും എന്ന് ഗീര്‍വാണം മുഴക്കുന്ന പലരേയും കണ്ടിട്ടുണ്ട്. ഏറ്റവും വലിയ താടിക്കാരനാണ് പിണറായി എന്നും പറയുന്നു. പക്ഷേ പിണറായിയുടെ കീഴില്‍ പൊലീസ് കാട്ടിക്കൂട്ടിയ ക്രൂരതയും തെമ്മാടിത്തരവും ഇതിന് മുമ്പ് കരുണാകരന്‍ ഭരിച്ചിരുന്നപ്പോള്‍ പോലും ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category