1 GBP = 97.70 INR                       

BREAKING NEWS

അജ്ഞാതനായ അപ്പാപ്പ ഹരിക്കു വേണ്ടിയും നല്‍കി 1111 പൗണ്ട്; പലതവണയായി ഒളിഞ്ഞിരുന്നു നല്‍കിയത് അനേകായിരം പൗണ്ട്: മൂന്നു ദിവസം കൊണ്ട് 11500 കടന്നപ്പോള്‍ അപ്പാപ്പയെ കണ്ടെത്താ ന്‍ ആഗ്രഹിച്ചു വായനക്കാരും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സ്‌നേഹമാണ് അപ്പാപ്പയുടേത്. ബ്രിട്ടീഷ് മലയാളി നടത്തുന്ന ചാരിറ്റി അപ്പീലുകളില്‍ പലപ്പോഴും നിര്‍ണായകമായ സമയങ്ങളില്‍ വലിയ തുക നല്‍കിയാണ് കാരുണ്യ ദൂത് പോലെ അപ്പാപ്പയുടെ സഹായം എത്തുന്നത്. ഓരോ അപ്പീലിലും ലഭിക്കുന്ന അജ്ഞാത തുകയിലെ ഒരു കണ്ണിയാണ് അപ്പാപ്പയുടേത്. എന്നാല്‍ ഇതാരെന്നു മാത്രം ആര്‍ക്കും അറിയില്ല. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുന്ന സഹായത്തിന് അപ്പാപ്പ ഒരു തവണയും ഗിഫ്റ്റ്എയ്ഡ് ടിക്ക് ചെയ്യാറില്ലായെന്നതു ചൂണ്ടിക്കാട്ടി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ബ്രിട്ടീഷ് മലയാളിയ്ക്ക് നേരിട്ട് അപ്പാപ്പ ഒരു മെയില്‍ അയച്ചിരുന്നു. പണം നല്‍കുന്നത് യുകെയില്‍നിന്നും അല്ലാത്തതിനാലാണ് ഗിഫ്റ്റ്എയ്ഡ് ടിക്ക് ചെയ്യാന്‍ സാധിക്കാത്തത് എന്നു വ്യക്തമാക്കിക്കൊണ്ട് താല്‍ക്കാലിക ഇമെയില്‍ ഐഡിയില്‍ നിന്നുമാണ് അപ്പാപ്പ മെയില്‍ അയച്ചത്.

എങ്കിലും ബ്രിട്ടീഷ് മലയാളി നടത്തുന്ന ഓരോ അപ്പീലിലും വലിയ തുകകള്‍ നല്‍കി ബ്രിട്ടീഷ് മലയാളി വായനക്കാരെ അത്ഭുതപ്പെടുത്തുകയും നിരവധി പേരുടെ കണ്ണീരൊപ്പുന്നതിനു സഹായിക്കുകയും ചെയ്ത അപ്പാപ്പ 2018ലെ പ്രളയത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 2200 പൗണ്ടാണ് നല്‍കിയത്. ഇങ്ങനെ സഹായം അഭ്യര്‍ത്ഥിക്കുന്നരുടെ കരം പിടിക്കുന്ന അപ്പാപ്പ ഹരിയുടെ കുടുംബത്തെയും കൈവിട്ടില്ല. ഇന്നലെ 1111 പൗണ്ടാണ് ഹരി അപ്പീലിലേക്ക് സംഭാവന ചെയ്തത്. മാത്രമല്ല, ചെമ്പഴന്തി കുടുംബ യൂണിറ്റ് 200 പൗണ്ടും നല്‍കി.
 
ഇതോടെ, ഹരിയുടെ കുടുംബത്തിനു വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമാഹരിക്കുന്ന തുക 11889.75 പൗണ്ടായി മാറിയിരിക്കുകയാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 11444.75 പൗണ്ടും ബാങ്ക് അക്കൗണ്ടു വഴി 445 പൗണ്ടുമാണ് ലഭിച്ചത്. ഇതോടെയാണ് ആകെ തുക 11889.75 പൗണ്ടിലേക്ക് എത്തിയത്. ആറു ദിവസം മുന്‍പാണ് ഹരി എന്ന ലണ്ടന്‍ മലയാളി അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഹരി നായരുടെ മരണത്തോടെ അനാഥമായ കുടുംബത്തെ കൈപിടിച്ച് നടത്താന്‍ ഉള്ള യുകെ മലയാളികളുടെ ശ്രമം തുടരുകയാണ്. 

കാരുണ്യമതികളായ മനുഷ്യര്‍ നല്‍കിയ ചെറുതും വലുതുമായ തുകകള്‍ ചേര്‍ന്നാണ് ഈ സംഖ്യ കണ്ടെത്താന്‍ കഴിഞ്ഞത്. അതിനിടെ സാഹചര്യം തങ്ങള്‍ കരുതിയതിലും ദുരിതപൂര്‍ണമാണെന്നു തിരിച്ചറിഞ്ഞ സംഘടനാ പ്രതിനിധികള്‍ അതിവേഗം സാധിക്കുന്ന സഹായം ചെയ്യുവാനുള്ള ഒരുക്കത്തിലാണ്. ഇതേ തുടര്‍ന്ന് പല സംഘടനാ പ്രതിനിധികളുടെയും അഭ്യര്‍ത്ഥന മാനിച്ച് തിങ്കളാഴ്ച വരെ വിര്‍ജിന്‍ മണി ലിങ്ക് സജീവമാക്കി നിലനിര്‍ത്തുവാന്‍ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റികള്‍ തീരുമാനിച്ചിട്ടുണ്ട്.

സൗത്താളില്‍ മുന്‍പ് ഹരി കൂടി അംഗമായിരുന്ന ബ്രിട്ടീഷ് കേരളൈറ്റ്‌സ്, ഹീത്രൂ മലയാളി അസോസിയേഷന്‍, ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമസ്ത, ഈസ്റ്റ് ഹാമിലെ എന്‍എസ്എസ് യുകെ, കവന്‍ട്രി ഹിന്ദു സമാജം, നോര്‍ത്ത് ഈസ്റ്റ് ഹിന്ദു സമാജം എന്നിവയൊക്കെയാണ് ധനസമാഹരണം നടത്തുന്നത്. ഇതിനൊപ്പം സമീക്ഷ, ചേതന തുടങ്ങിയ സംഘടനകളും ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സംഘടനകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ധനസമാഹരണത്തിനു മുന്നില്‍ നില്‍ക്കുന്ന ലോക് കേരള സഭ അംഗം കാറല്‍ മിറാന്‍ഡ വ്യക്തമാക്കി.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഇതര മലയാളി സംഘടനകളുമായും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള സംഘടനകളോടും ലോക് കേരള സഭാംഗങ്ങളോടും ഒക്കെ ഹരിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഹെയര്‍ഫീല്‍ഡില്‍ ഹരിയോടൊപ്പം ജോലി ചെയ്തിട്ടുള്ള ജോമോന്‍ എന്ന സുഹൃത്തും സ്വന്തം നിലയില്‍ കുറച്ചു പണം കണ്ടെത്തിയിട്ടുണ്ട്. ഈ തുകയും ബ്രിട്ടീഷ് മലയാളി വിര്‍ജിന്‍ മണി ലിങ്ക് വഴി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സംഘടനകളുടെ പണം കൂടി എത്തുമ്പോള്‍ ഹരിയുടെ സംസ്‌ക്കാര ചിലവുകള്‍ കഴിച്ചും അവശേഷിക്കുന്ന പണം ഇവരുടെ തുടര്‍ ജീവിതത്തിനു തുണയായി മാറും എന്ന പ്രതീക്ഷയാണ്. അതേസമയം, മനുഷ്യ സ്‌നേഹിയായ സൗത്താള്‍ മലയാളി ഒരുക്കിയ താമസസ്ഥലത്താണ് ഹരിയുടെ ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. ഹരിയുടെ മരണം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചതോടെ അനന്തര നടപടികള്‍ ഊര്‍ജ്ജിതമായിരിക്കുകയുമാണ്. മൃതദേഹം യുകെയില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
 
ഹരിയുടെ കുടുംബത്തിന് സഹായം നല്‍കുന്നവര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് ലഭിക്കുമ്പോള്‍ ഒന്നേകാല്‍ പൗണ്ട് വീതം ഹരിയുടെ കുടുംബത്തിന് കൈമാറുവാന്‍ സാധിക്കും. വിര്‍ജിന്‍ മണി വഴി നിങ്ങളുടെ സഹായം കൈമാറുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സ് മറക്കാതെ ടിക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഗിഫ്റ്റ് എയ്ഡ് തുക ലഭിക്കുന്നതല്ല. വിര്‍ജിന്‍ മണി വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Hari Appeal
IBAN Number: GB70MIDL4047087231432
ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category