1 GBP = 93.60 INR                       

BREAKING NEWS

ബക്കിംഗ്ഹാം പാലസിലെ ബെഡ്റൂമില്‍ നഗ്‌നയായി മസാജ് ചെയ്യാന്‍ പ്രിന്‍സ് ആന്‍ഡ്ര്യൂ യുവതിയെ എത്തിച്ചത് സുരക്ഷാ രജിസ്റ്ററില്‍ പേരു ചേര്‍ക്കാതെയും പരിശോധന നടത്താതെയും; രാജ്ഞിയുടെ ജീവന്‍ വരെ അപകടത്തിലാക്കി മകന്റെ ലൈംഗിക കേളിയുടെ വിവരങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ത്മഹത്യ ചെയ്ത ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റെയിനുമായുള്ള അടുത്ത ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും തല്‍ഫലമായി തന്റെ രാജപദവി വരെ തെറിക്കുകയും ചെയ്ത് നില്‍ക്കുന്ന ആന്‍ഡ്യൂ രാജകുമാരനെതിരെ കേട്ടാലറയ്ക്കുന്ന ആരോപണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബക്കിംഗ്ഹാം പാലസിലെ ബെഡ്റൂമില്‍ നഗ്‌നയായി മസാജ് ചെയ്യാന്‍ പ്രിന്‍സ് ആന്‍ഡ്ര്യൂ തന്നെ എത്തിച്ചുവെന്ന് പ്രഫണല്‍ മസാജിംഗില്‍ പ്രശസ്തയായ ഒരു സ്ത്രീ വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തപ്പെട്ടിരിക്കുന്നത്.

പാലസിലെ സുരക്ഷാ രജിസ്റ്ററില്‍ പേര് ചേര്‍ക്കാതെയും പരിശോധന നടത്താതെയും തന്നെ 2000 ജൂണ്‍ 30നാണ് ആന്‍ഡ്ര്യൂ കൊട്ടാരത്തിലെ റൂമിലെത്തിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് ഇപ്പോള്‍ 55 വയസുള്ള മോണിക്യു ജിയാനെല്ലോനിയാണ്. ഇത്തരത്തില്‍ രാജ്ഞിയുടെ ജീവന്‍ വരെ അപകടത്തിലാക്കിയുള്ള മകന്റെ ലൈംഗിക കേളിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.പാലസിലെ രജിസ്ട്രറില്‍ ഒപ്പ് വയ്ക്കാതെയും അല്ലെങ്കില്‍ പരിശോധനകള്‍ക്ക് വിധേയയാവാതെയും തന്റെ പശ്ചാത്തലം പരിശോധിക്കാതെയുമാണ് അന്ന് കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചതെന്നും ഇത് തനിക്ക് വിശ്വസിക്കാനായില്ലെന്നും മോണിക്യൂ പറയുന്നു.

അന്ന് 35 വയസുകാരിയായ  താന്‍  ബെഡ്റൂമില്‍ നഗ്‌നനായി കിടന്നിരുന്ന ആന്‍ഡ്ര്യൂവിനെ മസാജ് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് മോണിക്യൂ വെളിപ്പെടുത്തുന്നത്. ഫാഷന്‍ പ്രേമിയായ ഒരു പ്രമാണിയായ ഗിസ്ലെയിനെ മാക്സ്വെല്‍ ആയിരുന്നു മോണിക്യൂവിനെ ആന്‍ഡ്ര്യൂവിന് പരിചയപ്പെടുത്തിയിരുന്നത്. ഒരിക്കല്‍ താന്‍ മാക്സ് വെലിനെ അദ്ദേഹത്തിന്റെ ബെല്‍ഗ്രാവിയയിലെ വീട്ടില്‍ വച്ച് മസാജ് ചെയ്യുമ്പോള്‍ ബാലപീഡകനായ ജെഫ്രി എപ്സ്റ്റെയിനും അവിടെയുണ്ടായിരുന്നുവെന്ന് മോണിക്യൂ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ജെഫ്രിയും ആന്‍ഡ്ര്യൂവും തമ്മിലുള്ള ബന്ധം അടിവരയിടുന്ന വെളിപ്പെടുത്തല്‍ കൂടിയാണ് മോണിക്യൂ നടത്തിയിരിക്കുന്നത്.

കൊട്ടാരത്തിലെത്തിയ തനിക്ക് മുമ്പില്‍ ആന്‍ഡ്ര്യൂ പൊടുന്നനെ നഗ്‌നനായി എത്തിയപ്പോള്‍ താന്‍ പേടിച്ച് പോയെന്നും മോണിക്യൂ വെളിപ്പെടുത്തുന്നു. ആദ്യം തന്നെ കണ്ട് ഹലോ പറഞ്ഞ് പോയ രാജകുമാരന്‍ പൊടുന്നതിനെ ബാത്ത് റൂമില്‍ പോയി  നഗ്‌നനായി തിരിച്ച് വരുകയായിരുന്നുവെന്നാണ് ഈ സ്ത്രീ പറയുന്നത്. തുടര്‍ന്ന് രാജകുമാരന്‍ തന്നെ പൊടുന്നനെ വലിച്ചടുപ്പിക്കുകയും ചെയ്തിരുന്നുവെന്ന് മോണിക്യു ഓര്‍ത്തെടുക്കുന്നു.താന്‍ ഒരു പ്രഫഷണല്‍ തെറാപ്പിസ്റ്റാണെന്നും തനിക്കേറെ പരിധികളുണ്ടെന്നും അതിനാല്‍ കൊട്ടാരത്തില്‍ മറ്റേറെ മുറികളുണ്ടായിട്ടും ആന്‍ഡ്ര്യൂവിന്റെ കിടപ്പ് മുറിയില്‍ അദ്ദേഹം നഗ്‌നനായി കിടന്ന് കൊണ്ട് മസാജ് ചെയ്യാന്‍ നിര്‍ദേശിച്ചപ്പോള്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും മോണിക്യൂ വെളിപ്പെടുത്തുന്നു.

ആന്‍ഡ്ര്യൂ അല്ലാതെ താന്‍ മറ്റൊരു രാജകുടുംബത്തെയും കൊട്ടാരത്തിനുള്ളില്‍ കണ്ടിരുന്നില്ലെന്നും തന്നെ ഒരു റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസറും ചോദ്യം ചെയ്തിരുന്നില്ലെന്നും കൊട്ടാരത്തിനുള്ളില്‍ അനായാസമായിട്ടാണ് എത്തിയതെന്നും മോണിക്യൂ ഓര്‍ക്കുന്നു. ഇതോടെ കൊട്ടാരത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ എത്താമെന്നും കടുത്ത സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും തനിക്കും അനുഭവപ്പെട്ടിരുന്നുവെന്നും ഈ സ്ത്രീ എടുത്ത് കാട്ടുന്നു. ദൈവത്തേക്കാള്‍ പ്രശസ്തനായ ഒരാളെ തനിക്ക് പരിചയപ്പെടുത്തിത്തരാമെന്ന വാഗ്ദാനത്തോടെ മാക്സ് വെല്ലാണ് തന്നെ ആന്‍ഡ്ര്യൂവുമായി ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കം ആന്‍ഡ്ര്യൂവിന്റെ പ്രൈവറ്റ് സെക്രട്ടറി ചാര്‍ലറ്റ് മാന്‍ലെയുടെ ഫോണ്‍ കോള്‍ മോണിക്യുവിനെ തേടിയെത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category