1 GBP = 97.50 INR                       

BREAKING NEWS

വെയിലും കുര്‍ബാനിയും പൂര്‍ത്തി യാക്കാം, ഷെയ്ന്‍ ഒത്തുതീര്‍പ്പിന്! 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി വിവരം; പ്രമുഖ നടന്മാരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഷെയിനിന്റെ സുഹൃത്തുക്കളും; തന്റെ ആറു വര്‍ഷത്തെ സ്വപ്നം തകര്‍ക്കരുതെന്ന് വെയിലിന്റെ സംവിധായകന്‍; ബാക്കിയുള്ള 16 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായം ആവശ്യപ്പെട്ട് ശരത്തിന്റെ കത്ത് ഡയറക്ടേഴ്സ് അസോസിയേഷന്

Britishmalayali
kz´wteJI³

കൊച്ചി: മലയാളസിനിമയില്‍ നിന്ന് വിലക്കിയ നടപടിയില്‍ നടന്‍ ഷെയ്ന്‍ നിഗം ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് സൂചന. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് കാട്ടി ഷെയ്നിന്റെ സുഹൃത്തുക്കള്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി അനൗപചാരിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടത്തി വരികയാണെന്ന് വിവരം. ഇതിന് പിന്നാലെ തന്റെ ആറു വര്‍ഷത്തെ കഷ്ടപ്പാടും സ്വപ്നവും തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് വെയിലിന്റെ സംവിധായകനും രംഗത്തെത്തി.

പ്രമുഖ നടന്മാരുമായും ഷെയ്നിന്റെ സുഹൃത്തുക്കള്‍ സംസാരിക്കുന്നുണ്ട്. 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളൂ എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു. വെയിലും കുര്‍ബാനിയും ഉപേക്ഷിച്ചതു മാത്രമല്ല ഷെയിന്‍ പങ്കാളിയായ ചിത്രങ്ങളൊന്നും ഏറ്റെടുക്കരുതെന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദ്ദേശം വച്ചിരുന്നു.

മാത്രമല്ല വിവാദത്തില്‍ അമ്മയും ഫെഫ്കയും അടക്കമുള്ള സംഘടനകളും നടനെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിന്‍ ഒത്തു തീര്‍പ്പിന്റെ സൂചന രംഗത്തുവരുന്നത്. നടന്‍ നേരിട്ടല്ലെങ്കിലും സുഹൃത്തുക്കള്‍ വഴി സജീവമായി ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. വിലക്ക് വന്നതിന് പിന്നാലെ സംഘടന ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും നടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ നടനെതിരെ സംഘടനയുടെ ഭാഗത്ത് നിന്ന് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് തുടര്‍ച്ചയായി വെയില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുണ്ടായതെന്നും ഷെയ്ന്‍ നിഗം വിലക്കിനെത്തുടര്‍ന്ന് പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായി ദിവസം 18 മണിക്കൂര്‍ വരെ ചിത്രീകരണത്തിന് ചെലവാക്കുന്നുണ്ട്. നിരവധി സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയിനിന്റെ ആരോപണം. ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റില്‍ നിന്നുണ്ടായത്. സഹിക്കാന്‍ വയ്യാതെയാണ് ഇറങ്ങിപ്പോയതെന്നും ഷെയ്ന്‍ ദ ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

എന്നാല്‍ ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ ആദ്യഘട്ടം മുതലേ തയ്യാറായിരുന്നില്ല എന്നായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഉള്‍പ്പടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ളവരുടെ നിലപാട്. പല ദിവസവും ഷൂട്ടിന് മുഴുവന്‍ യൂണിറ്റ് തയ്യാറായി നിന്നാലും ഷെയ്ന്‍ വരാറില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും. ഇത് മൂലം വലിയ നഷ്ടമാണുണ്ടായതെന്നും ജോബി ജോര്‍ജ് ആരോപിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം ഒരു ദിവസം അഭിനയിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ ഷെയ്ന്‍ പിന്നെ എവിടെയാണെന്ന് അറിയുമായിരുന്നില്ല. നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കാണുന്നത് ഇന്‍സ്റ്റഗ്രാമില്‍ മുടി മുറിച്ച തരത്തിലുള്ള ഷെയിനിന്റെ ഫോട്ടോയാണ്. വെയിലില്‍ മുടി വളര്‍ത്തിയ തരത്തിലുള്ള ലുക്കാണ് ഷെയിനിന് വേണ്ടത്. എന്നാല്‍ ഇനി എത്ര കാലം കാത്തിരുന്നാലാണ് സിനിമ പൂര്‍ത്തിയാക്കാനാകുക എന്നും ജോബി ജോര്‍ജ് ചോദിച്ചു.

ഗുരുതരമായ ആരോപണങ്ങളും നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. എല്‍എസ്ഡി അടക്കം ലഹരിവസ്തുക്കള്‍ ലൊക്കേഷനില്‍ എത്തുന്നുണ്ട്, പരിശോധന വേണം. എന്നാല്‍ പ്ലസ്ടു കാലഘട്ടത്തിലുള്ള ലുക്ക് അടക്കം ഈ രൂപത്തില്‍ ഷൂട്ട് ചെയ്യാന്‍ തയ്യാറാണെന്നും സിനിമ പൂര്‍ത്തിയാക്കാമെന്നുമൊക്കെ സംവിധായകന്‍ ശരത് പറഞ്ഞിരുന്നതാണെന്നും കുര്‍ബാനിയുടെ സംവിധായകന്‍ ജിയോ വിക്കും ഇത്തരത്തിലുള്ള രൂപത്തില്‍ സിനിമ ഷൂട്ട് ചെയ്യുന്നതില്‍ വിരോധമുണ്ടായിരുന്നില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഉമ്മച്ചിയും സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികളെ യോഗത്തിന്റെ തലേന്ന് കണ്ടതാണെന്നും അപ്പോള്‍ വിലക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടെന്നും ഷെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.

ശരത്തിന്റെ കത്ത്
Respected Sir,
ഒരുപാട് സങ്കടത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇന്ന് വെയില്‍ എന്ന സിനിമ Goodwill Entertainments ഉപേക്ഷിക്കുമ്പോള്‍ തകരുന്നത് എന്റെ ആറ് വര്‍ഷത്തെ സ്വപ്നമാണ്. 2014-ല്‍ ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് സ്‌ക്രിപ്റ്റുമായാണ് ഞാന്‍ ജോലി ഉപേക്ഷിച്ച് വരുന്നത്. ശ്രീ ഷെയ്ന്‍ നിഗവുമായി ഈ സിനിമയുടെ കഥ പറഞ്ഞ് കൈ കൊടുക്കുന്നത് 2016 ഓഗസ്റ്റിലാണ്. അതിന് ശേഷം വര്‍ഷങ്ങള്‍ കാത്തിരുന്നാണ് ഒരു പ്രൊഡ്യൂസര്‍ ഈ സിനിമ ചെയ്യാനായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസം ആണ് ഇതിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിക്കുന്നത്. മെയ് 18-നാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ഒരുപാട് കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തരും കഴിഞ്ഞ ആറേഴ് മാസക്കാലം ഒരുപാട് പ്രശ്നങ്ങള്‍ സഹിച്ച് ഈ സിനിമയുടെ കൂടെ നിന്നിട്ടുണ്ട്. 70 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരിക്കുന്നു.

വെറും 17-18 ദിവസം കൂടി ചിത്രീകരണം അവശേഷിക്കേ ഇന്ന് ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസര്‍ പറയുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂര്‍ത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category