1 GBP = 92.50 INR                       

BREAKING NEWS

സൗദിയും യുഎഇയും ചേര്‍ന്ന് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് 70 ബില്ല്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല; ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗിക്കുമ്പോള്‍ ഇന്ത്യ എണ്ണയുടെ പ്രഭവ കേന്ദ്രമാകും: ഒറ്റ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാല ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി സൗദിയും യുഎഇയും

Britishmalayali
kz´wteJI³

റിയാദ്: ഇന്ത്യയെ എണ്ണയുടെ കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി സൗദി അറേബ്യയും യുഎഇയും. 70 ബില്യണ്‍ ഡോളര്‍ മുടക്കി ലോകത്തെ ഏറ്റവും വലിയ സംസ്‌കരണശാല ഇന്ത്യയില്‍ സ്ഥാപിക്കുന്ന പദ്ധതിയെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു. സൗദിയും യുഎഇയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനിരിക്കുന്ന 70 ബില്യണ്‍ ഡോളറിന്റെ എണ്ണ ശുദ്ധീകരണ ശാല പദ്ധതിയെകുറിച്ച് ഇരു രാജ്യങ്ങളിലെയും കിരീടാവകാശികള്‍ തമ്മില്‍ ഇന്നലെ ചര്‍ച്ച ചെയ്തു.

ഇന്നലെ അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഇഥു സംബന്ധിച്ച ചര്‍ച്ച നടന്നത്. നേരത്തെ 44 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലത്തെ കൂടിക്കാഴ്ച്ചയില്‍ അഥ് 70 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്തുക ആയിരുന്നു. 2018ലാണ് ഇരു രാജ്യങ്ങളും ഇന്ത്യയുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.

റിഫൈനറി, പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് എന്നിവ വികസിപ്പിക്കുന്ന സംരഭങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഇത് ഇന്ത്യന്‍ എണ്ണ വിപണിയില്‍ സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു ലക്ഷം ബാരല്‍ പ്രതിദിന എണ്ണ ഭദ്രമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, സൗദി അരാംകോയും അഡ്നോക്കും ചേര്‍ന്ന് ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയോ പ്രാരംഭ പ്രവര്‍ത്തനങ്ങളോ ഇന്ത്യ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ബോംബെ ഹൈ തീരത്തേക്ക് സൗദിയുടെയും യുഎഇയുടെയും വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതോടെ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിന് ഒരു പരിഹാരമാകും. ഇന്ത്യയെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ മേഖലാ കേന്ദ്രമായി മാറ്റാനും അതിനാവശ്യമായ സംഭരണ, സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നതായി സൗദി വിദേശകാര്യമന്ത്രി അദല്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ എത്തിയപ്പോഴായിരുന്നു ഈ പ്രഖ്യപനം. ഇതിനായി കോടിക്കണക്കിനു ഡോളര്‍ ഇന്ത്യയില്‍ മുതല്‍മുടക്കുമെന്നും പെട്രോകെമിക്കല്‍ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാവിയില്‍ തങ്ങള്‍ക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞു. സുസ്ഥിരതയും അവസരങ്ങളും ഉള്ള ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം നിലനിര്‍ത്തണമെന്നും സൗദി ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കുന്ന എണ്ണ സംസ്‌കരണശാലയില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരംകോ പങ്കാളിയാണെന്ന കാര്യം സൗദി മന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണ ശാലയാണിത്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കാനും തയാറാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category