1 GBP = 92.50 INR                       

BREAKING NEWS

വിപരീത ദിശയില്‍ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാന്‍ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ? കാര്‍ഷിക കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തും? കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകും? ബിജെപിയെക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാള്‍ പിടിച്ചു നില്‍ക്കും? ശിവസേന സര്‍ക്കാരിന്റെ മുമ്പില്‍ ഭയാനകമായ പ്രതിസന്ധികള്‍ ഏറെ

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയില്‍ നില്‍കുന്ന ത്രികക്ഷി സഖ്യത്തിന്റെ നേതാവ്. കൈക്കരുത്തില്‍ മഹാരാഷ്ട്രയെ ശിവസേന പിടിയിലൊതുക്കിയത് തീവ്ര ഹിന്ദുത്വം പറഞ്ഞാണ്. നാഥുറാം ഗോഡ്സെയെ പോലും തള്ളി പറയാത്ത പാര്‍ട്ടി. അയോധ്യയില്‍ പള്ളി തകര്‍ത്തതില്‍ പ്രശ്നം കാണാത്ത രാഷ്ട്രീയ പ്രസ്ഥാനം. എത്രയും വേഗം അയോധ്യയില്‍ അമ്പലം പണിയണമെന്ന് വാശി പിടിച്ച രാഷ്ട്രീയം. ഈ രാഷ്ട്രീയത്തെയാണ് കോണ്‍ഗ്രസും എന്‍സിപിയും പിന്തുണയ്ക്കുന്നത്. സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധങ്ങളില്‍ വേദിച്ച് എന്‍സിപിയുണ്ടാക്കിയ ശരത് പവാറിന് കോണ്‍ഗ്രസും ശിവസേനയുമായി യോജിക്കേണ്ടിയും വന്നു. ബിജെപിക്കെതിരായ ഈ പൊതു മുന്നണി എന്ത് ചലനം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുമെന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല.

ബിജെപിക്കെതിരെ മതേതര മുന്നണിയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതില്‍ നിന്ന് അവര്‍ വ്യതിചലിച്ചതിന് തെളിവാണ് മഹാരാഷ്ട്രയിലെ സ്ഖ്യം. പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോള്‍ പിറന്നത് ചരിത്രമാണെന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും ത്രികക്ഷി സര്‍ക്കാരിന്റെ ഭാവി എത്രത്തോളം ശോഭനമാണെന്ന കാര്യത്തില്‍ ആശങ്കകള്‍ ബാക്കിയാണ്. മഹാരാഷ്ട്രയില്‍ വീണ്ടുമൊരു 'കര്‍ണാടക' ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ മൂന്നു പാര്‍ട്ടികള്‍ അഞ്ച് വര്‍ഷവും നടത്തിക്കൊണ്ടേ ഇരിക്കേണ്ടി വരും. എന്നാല്‍ കര്‍ണ്ണാടകയുണ്ടാകില്ലെന്ന് പറയുന്നവരും ഉണ്ട്. പണക്കരുത്തിന് മസില്‍ പവര്‍ കൊണ്ട് ശിവസേന നേരിടും. ഈ ഭയം എംഎല്‍എമാര്‍ക്കെല്ലാം ഉണ്ട്. ജീവനില്‍ പേടിയുള്ള ആരും കൂറുമാറില്ലെന്ന വിലയിരുത്തലും സജീവം. അതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്നാവീസിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കം വിജയിക്കാത്തതെന്നും വിലയിരുത്തലുണ്ട്.

വിപരീത ദിശയില്‍ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാന്‍ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ എന്തും പ്രധാനമാണ്. ജനപ്രിയ തീരുമാനങ്ങളുമായി മുമ്പോട്ട് പോകാനാണ് ഇത്. അതിന് വേണ്ടി കാര്‍ഷിക കടം എഴുതി തള്ളാനുള്ള തീരുമാനം എത്തി. എന്നാല്‍ കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകുമെന്നതും ഉയരുന്ന പ്രശ്നമാണ്. ബിജെപിയെക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് ശിവസേന. അവരുടെ അടിത്തറയും ഹിന്ദുത്വത്തില്‍ അധിഷ്ഠിതമാണ്. അങ്ങനെയൊരു പാര്‍ട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാള്‍ പിടിച്ചു നില്‍ക്കുമെന്ന ചോദ്യവും പ്രസക്തം. ശിവസേന സര്‍ക്കാരിന്റെ മുമ്പിലുള്ളത് ഭയാനകമായ പ്രതിസന്ധികളാണെന്നതാണ് വസ്തുത. ഭരണകാര്യങ്ങളിലോ പാര്‍ലമെന്ററി തലത്തിലോ ഒരു മുന്‍പരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ചുമതലയേറ്റിരിക്കുന്നത്.

ഭാരിച്ച ഉത്തരവാദിത്വമാണ് ഉദ്ധവ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാര്‍ട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തുക തുടങ്ങിയതൊക്കെ പ്രശ്നമാകും. ശിവസേനയുടെ രാഷ്ട്രീയത്തിന് യോജിച്ചതുമല്ല ഒത്തുതീര്‍പ്പ് രാഷ്ട്രീയം. അതും ശിവസേനയ്ക്ക് വെല്ലുവിളിയാണ്. ഭരണകാര്യങ്ങളില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കേണ്ടതും ഉദ്ധവിന് ആവശ്യമാണ്. എംഎല്‍എ പോലും ആകാതെ നേരിട്ടു മുഖ്യമന്ത്രി പദവിയിലേറിയതിന്റെ പരിചയക്കുറവ് പരിഹരിക്കാന്‍ ഇതാവശ്യമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടം എഴുതിത്ത്ത്തള്ളുന്നതിനും അതിനു വേണ്ടി സര്‍ക്കാരിനെതിരെ പടപൊരുതാനും മുന്‍പന്തിയില്‍ നിന്ന പാര്‍ട്ടിയാണ് ശിവസേന. അതുകൊണ്ടു തന്നെ ശിവസേന മുഖ്യമന്ത്രി അധികാരത്തിലേറുമ്പോള്‍ ആദ്യം ചെയ്യേണ്ട ചുമതലകളില്‍ ഒന്നായി ഇതു മാറുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം 30,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു സര്‍ക്കാരിനു വരുത്തിവയ്ക്കുക. 4.71 ലക്ഷം കോടിയിലേറേ കടമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഇതു നിസ്സാരകാര്യമാവില്ല.

അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും നഗര പുനര്‍നിര്‍മ്മാണത്തിനും വിപുലമായി പദ്ധതികളാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ തയാറാക്കിയിരുന്നത്. ആറ് മെട്രോ ഇടനാഴികള്‍ ഉള്‍പ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. ഇതു തുടര്‍ന്നു കൊണ്ടുപോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണം. 2022ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പ് നടക്കാനിരിക്കെ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ അധികാരം കയ്യാളുന്ന ശിവേസനയ്ക്ക് അതു നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യുകയായിരിക്കും ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളികളില്‍ ഒന്ന്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിന്ധിയിലാണ് മഹാരാഷ്ട്ര. വിദേശ സര്‍ക്കാരുകള്‍ നല്‍കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണു പല പദ്ധതികളും മുന്‍പോട്ടു പോകുന്നത്. 4.71 ലക്ഷം കോടി രൂപയുടെ കടമാണ് സംസ്ഥാന ഖജനാവിനുള്ളത്. കാര്‍ഷിക കടം എഴുതിത്ത്ത്തള്ളല്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. താക്കറെ കുടുംബത്തില്‍ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയായി, മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയില്‍ നില്‍കുന്ന പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോള്‍ പിറന്നത് ചരിത്രം.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ(മഹാ വികാസ് അഖാഡി)ത്തിന്റ നേതാവായാണ് ഉദ്ദവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോണ്‍ഗ്രസ് നേതാക്കളായ അഹ് മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കപില്‍ സിബല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എംഎന്‍എസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ് എന്നിവര്‍ ആശംസാ സന്ദേശമയച്ചു.

ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ശിവസേനയിലെ ഏക് നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, എന്‍ സിപിയിലെ ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ആദ്യ മന്ത്രിസഭയോഗവും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് പൊതുമിനിമം പദ്ധതി ത്രികക്ഷി സഖ്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്ത്ത്തള്ളും, സര്‍ക്കാര്‍ ജോലികളില്‍ നാട്ടുകാര്‍ക്ക് 80 ശതമാനം സംവരണം, വിള ഇന്‍ഷുറന്‍സ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category