1 GBP = 93.60 INR                       

BREAKING NEWS

പ്രീമിയര്‍ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനം; ആഴ്സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്: മുന്‍താരം ഫ്രെഡ്ഡി ലുങ്ബര്‍ഗ് താത്കാലിക പരിശീലകന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സനലിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഉനായി എംറി പുറത്ത്. പ്രീമിയര്‍ ലീഗിലെയും യൂറോപ്പ ലീഗിലെയും മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. മുന്‍താരം ഫ്രെഡ്ഡി ലുങ്ബര്‍ഗിന് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച യൂറോപ്പ ലീഗില്‍ ആഴ്സനല്‍ എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ടിനോട് (21) തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഉനായി എംറിയെ പുറത്താക്കിയത്.

ടീമിനെ ഒരു കിരീടത്തിലേക്കുപോലും നയിക്കാന്‍ കഴിയാത്തതിനാലാണ് ഉനായിയെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കിയത്. 2018-ലാണ് എംറി പി.എസ്.ജി.യില്‍നിന്ന് ആഴ്സനലിലെത്തിയത്. എന്നാല്‍, ടീമിനെ ഒരു കിരീടത്തിലേക്കു പോലും നയിക്കാന്‍ 48-കാരനായില്ല. കഴിഞ്ഞവര്‍ഷത്തെ യൂറോപ്പ ലീഗില്‍ ആഴ്സനലിനെ റണ്ണേഴ്സപ്പാക്കിയതാണ് മികച്ച നേട്ടം. സ്പാനിഷുകാരനായ എംറി സെവിയ, പി.എസ്.ജി., വലന്‍സിയ, സ്പാര്‍ട്ടാക് മോസ്‌കോ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

വോള്‍വ്സിന്റെ പരിശീലകന്‍ നുനോ എസ്പിരിറ്റോ സാന്റോ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകന്‍ മൈക്കല്‍ അര്‍ട്ടേട്ട, ടോട്ടനത്തിന്റെ മുന്‍പരിശീലകന്‍ മൗറീസിയോ പൊച്ചേറ്റിനോ എന്നിവരാണ് പകരക്കാരുടെ പട്ടികയില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category