1 GBP = 93.60 INR                       

BREAKING NEWS

നഗരമേഖലയിലെ തൊഴിലില്ലായ്മ ഉയരുന്നത് ആശങ്കപ്പെടുത്തും വിധം; എട്ട് തന്ത്രപ്രധാന മേഖലകളുടെ ഉല്‍പ്പാദനം 5.8 ശതമാനത്തിലേക്ക് കൂപ്പു കുത്തി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടം കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വെല്ലുവിളി; ധനക്കമ്മിയും ലക്ഷ്യത്തിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിയില്ല; തലവേദന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധം തന്നെ; എണ്ണ വിലക്കയറ്റവും അതിരൂക്ഷമാകും; രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജൂലായ്-സെപ്റ്റംബര്‍ കാലത്ത് 4.5 ശതമാനമായി കുറയുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ. വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകുന്നതിന് തെളിവാണ് ഇത്. വിലവര്‍ദ്ധനവില്‍ രാജ്യം പൊറുതിമുട്ടുമ്പോഴാണ് ഇത്തരത്തിലൊലു അവസ്ഥ. കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതിന് കേന്ദ്രസര്‍ക്കാര്‍ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും ഫലം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.

കഴിഞ്ഞ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. 2013 ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.

രാജ്യത്തെ സംബന്ധിച്ച് ആഭ്യന്തര വളര്‍ച്ചാ(ജി.ഡി.പി) കണക്കുകള്‍ അതിപ്രധാനമാണ്. നിക്ഷേപകരേയും വന്‍കിട ബിസിനസുകാര്‍ക്കും ഇത് നിര്‍ണ്ണായകം തന്നെയാണ്. ബാങ്കിങ് ഇതര ധനകാര്യ മേഖല(എന്‍.ബി.എഫ്.സി) നേരിടുന്ന സാമ്പത്തിക ഞെരുക്കം തുടരുമെന്നു രാജ്യാന്തര റേറ്റിങ് ഏജന്‍ിസയായ ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 2020ല്‍ ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചാ വേഗം കുറവായിരിക്കും. രാജ്യാന്തര വിപണികളുടെ തളര്‍ച്ചയും മെല്ലെപോക്കുമാണു തിരിച്ചടികള്‍ക്കു കാരണം. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്(ഐ.എല്‍. ആന്‍ഡ് എഫ്.എസ്) തിരിച്ചടവുകള്‍ മുടക്കിയതോടെയാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ പുറംലോകമറിഞ്ഞത്. ഫണ്ട് സ്വരൂപിക്കാനുള്ള മേഖലയുടെ ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചെന്നും ഫിച്ച് വ്യക്തമാക്കി. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ തളര്‍ച്ചയാണ് രാജ്യത്തെ വാഹന മേഖലയേയും വ്യാവസായിക മേഖലയേയും തകര്‍ച്ചയിലേക്കു നയിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായിരുന്നു.

രാജ്യാന്തര വിപണിയിലെ യു.എസ്-ചൈന വ്യാപാരയുദ്ധം തന്നെയാണു ഇന്ത്യയ്ക്കു തലവേദനയായത്. എന്നാല്‍ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ന്നതോടെ വിദേശകരുതല്‍ ധനവും ധനക്കമ്മിയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. ഒരുവേള മൂല്യം 72ലേക്കു ഇടിയുമെന്നു തോന്നിച്ചെങ്കിലും 71.79ല്‍ വ്യാപാരം അവസാനിപ്പിച്ചത് ആശ്വാസമായി. ഐ.ഐ.പി, വൈദ്യുതി ഉപഭോഗം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട പണപ്പെരുപ്പ നിരക്ക് വരെയുള്ള എല്ലാ സൂചകങ്ങളും ചൂണ്ടിക്കാണിക്കുന്നത് സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് കടന്നിട്ടില്ല എന്നതാണ്.

ഉപഭോഗത്തിലെ മാന്ദ്യം ആശങ്കാജനകമാണ്. വളര്‍ച്ച 4.5 ശതമാനമായി കുറയുന്നതോടെ ഡിസംബറില്‍ റിസര്‍വ് ബാങ്ക് അടുത്ത പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഗ്രാമീണ ഉപഭോത്തിലുണ്ടായ ഇടിവും സ്വകാര്യ നിക്ഷേപം കുറയുന്നതും തൊഴിലവസരം കുറയുന്നതും അടിസ്ഥാനസൗകര്യ വികസനം നടക്കാത്തും രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവിലക്കയറ്റവും പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 3.7 ശതമാനമാകുമെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ലക്ഷ്യം 3.3 ശതമാനമായിരുന്നു.

പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കല്‍, കോര്‍പറേറ്റ് നികുതി ഇളവുകള്‍ തുടങ്ങിയവയൊക്കെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ ഇടപെടലായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നതിന് തെളിവാണ് പുറത്തു വന്ന കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കലിന് മുമ്പോട്ട് വന്നതും ഈ സാഹചര്യത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ അഗാധമായ ആശങ്കയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് വ്യക്തമാക്കി കഴിഞ്ഞു. സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭയത്തില്‍ നിന്ന് ആത്മവിശ്വാത്തിലേക്ക് സാമ്പത്തിക വളര്‍ച്ച മാറണം. ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്നാല്‍ സമൂഹത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്മോഹന്‍ കുറ്റപ്പെടുത്തി.

ഒക്ടോബറില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെയാണ് കണക്കുകള്‍. നഗരമേഖലകളിലെ തൊഴിലില്ലായ്മാ നിരക്കിലാണ് വന്‍വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഗ്രാമീണമേഖലയിലെ നിരക്ക് കുറഞ്ഞു. വിപണികള്‍ എട്ട് ശതമാനം നിരക്ക് കൈവരിച്ചാല്‍ മാത്രമാകും തൊഴിലല്ലായ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുകയെന്നാണു വിലയിരുത്തല്‍. ഒക്ടോബറില്‍ രാജ്യത്തെ ഏട്ട് തന്ത്രപ്രധാന മേഖലകളുടെ ഉല്‍പ്പാദനം 5.8 ശതമാനത്തിലേക്കു കൂപ്പുകുത്തി. കല്‍ക്കരി, ഊര്‍ജം, സിമെന്റ് വ്യവസായങ്ങളിലാണ് തളര്‍ച്ച പ്രകടമായത്.

വൈദ്യൂതി, സ്റ്റീല്‍, പെട്രോളിയം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, സിമെന്റ്, പ്രകൃതിവാതകം, വളം എന്നിവയാണ് തളരുന്ന മേഖലകള്‍. വളര്‍ച്ചാനിരക്കിലുണ്ടായ കുത്തനെയുള്ള ഇടിവ്, വിപണികളിലെ സാമ്പത്തിക ഞെരുക്ക,. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ മെല്ലേപോക്ക്, റിട്ടെയില്‍ ബിസിനസ്, വാഹന വിപണി, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖല തുടങ്ങിയവയുടെ വരുമാന നഷ്ടം എന്നിവയെല്ലാം പ്രതിസന്ധിക്ക് കാരണമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടം വര്‍ധിക്കുന്നുവെന്നതും ആശങ്കപ്പെടുത്തുന്നു. വരുമാനത്തിന്റെ 23 ശതമാനവും സര്‍ക്കാര്‍ ചെലവഴിക്കുന്നത് തിരിച്ചടവുകള്‍ക്കാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category