1 GBP = 97.70 INR                       

BREAKING NEWS

ലണ്ടനിലെ നഴ്‌സിങ് ഹോമില്‍ വൃദ്ധയെ തല്ലിയ ഇന്ത്യന്‍ കെയര്‍മാര്‍ ജയിലിലേക്ക്; പിടിയിലായത് മലയാളികളെന്നു വ്യാജ പ്രചാരണം; ഏഷ്യാക്കാര്‍ക്കു വേണ്ടിയുള്ള നഴ്‌സിങ് ഹോം ബ്ലാക് ലിസ്റ്റിലാകുമ്പോള്‍ ഭീതിയിലാകുന്നത് ഇന്ത്യക്കാര്‍ തന്നെ; പുതുതായി എത്തിയ മലയാളികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകാന്‍ വേറെ കാരണം വേണ്ട

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കെയറര്‍ ഹോമുകളിലും ആശുപത്രികളിലും വൃദ്ധ രോഗികളെ പരിചരിക്കാന്‍ എത്തുന്ന കുടിയേറ്റക്കാരില്‍ നല്ല പങ്കും നഴ്‌സിങ് ജോലിയുടെ പരിചയം ഇല്ലാത്തവരാണ്. വേണ്ടത്ര പരിശീലനവും തൊഴില്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം ഇല്ലായ്മയും മൂലം ഈ രംഗത്ത് ജോലി ചെയ്യാന്‍ എത്തുന്നവര്‍ രോഗികളോട് ക്രൂരമായി പെരുമാറുന്നത് സ്ഥിരം വാര്‍ത്തകളായി മാറുകയാണ്. ഇതോടെ ഈ രംഗത്ത് ജോലി ചെയ്യുന്ന പ്രത്യേകിച്ച് കുടിയേറ്റക്കാര്‍ ചെറിയൊരു പരാതിയില്‍ പോലും നോട്ടപ്പുള്ളികളും ആയി മാറുന്നു. ഇതിനു പ്രധാന കാരണം ക്രൂരമായ രീതിയില്‍ പെരുമാറുന്നവര്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ശക്തമായ ശിക്ഷകളും അതിനു ലഭിക്കുന്ന വാര്‍ത്ത പ്രാധാന്യവും തന്നെ. ഇത്തരം കേസുകളില്‍ ഏറ്റവും ഒടുവിലായി പിടിക്കപ്പെട്ടു മൂന്നു ഇന്ത്യന്‍, നേപ്പാളി വംശജര്‍ ജയിലില്‍ ആയതോടെ മലയാളി നഴ്‌സുമാര്‍ അകത്തായി എന്ന രീതിയില്‍ വ്യാജപ്രചാരണവും ശക്തമായി. വാട്സാപ്പിലും മറ്റും പ്രചാരണം ശക്തമായതോടെ കെയറര്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നല്ല പങ്കും സമര്‍ദ്ദത്തോടെയാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. ആരുടെ കണ്ണുകളാണ് പിന്നില്‍ എന്നറിയാതെ ഭയവും ആശങ്കയും കൂടിച്ചേര്‍ന്ന അവസ്ഥയിലാണ് ജോലി ചെയ്യന്നതെന്നു ഈ രംഗത്ത് പുതുതായി എത്തിയ മലയാളികള്‍ തന്നെ വെളിപ്പെടുത്തുന്നു.

ഏഷ്യാക്കാര്‍ കൂടുതലായി സംരക്ഷിക്കപ്പെടുന്ന ലണ്ടനിലെ മീര ഹൗസിലാണ് പരാതിക്കു ആസ്പദമായ സംഭവം നടക്കുന്നത്. തങ്ങളുടെ മുത്തശ്ശിയുടെ ആരോഗ്യ സംരക്ഷണത്തില്‍ പന്തികേട് തോന്നിയ ചെറുമക്കള്‍ മുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലാണ് മൂന്നു കെയറര്‍മാര്‍ കുടുങ്ങിയത്. തീര്‍ത്തും മൃതപ്രായയായ 94 വയസുള്ള വൃദ്ധയെ പരിചരിക്കുന്നതിനിടയില്‍ അടി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരത കാമറ ഒപ്പിയെടുത്തതോടെയാണ് മൂവരും കുടുങ്ങിയത്. ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതായി വൃദ്ധ കുടുംബത്തോട് പലവട്ടം പരാതി പറഞ്ഞപ്പോഴും മറവി രോഗത്തിന്റെ ലക്ഷണമായാണ് മക്കളും മറ്റും അത് കണക്കിലെടുത്തത്. എന്നാല്‍ തുടര്‍ച്ചയായി വൃദ്ധയുടെ ശരീരം ശോഷിക്കുന്നതും ദേഹത്ത് പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ക്യാമറ നിരീക്ഷണം കുടുംബം ആലോചിച്ചത്.

വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ ക്യാമറകളില്‍ ഒന്ന് മുറിയിലെ ഫോട്ടോ ഫ്രയിമില്‍ രഹസ്യമായി സ്ഥാപിച്ചാണ് കുടുംബം തെളിവുകള്‍ ശേഖരിച്ചത്. ഇതിലൂടെ ജീവനക്കാര്‍ വൃദ്ധയോടു ശകാരിക്കുകയും അടിക്കുകയും ചൂട് വെള്ളം ദേഹത്ത് തളിക്കുകയും ഒകെ ചെയ്യുന്നത് കാമറ ഒപ്പിയെടുത്തു. തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് മീര ഹൗസിലെ ജീവനക്കാര്‍ അമ്മയോട് പെരുമാറിയതെന്ന് മകന്‍ പ്രാദേശിക കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ വ്യക്തമാകുന്നു. അനിത ഥാപ്പ, അനിത ബീസി, ഹീന പരേഖ് എന്നിവരാണ് പിടിയിലായത്. മൂവര്‍ക്കും നാലു മുതല്‍ ആറുമാസം വരെയുള്ള തടവാണ് ലഭിച്ചിരിക്കുന്നത്. ഡോളോണ്‍ റോയ്, മൗമിതാ റോയ് എന്നിവര്‍ക്ക് നല്ലനടപ്പു ശിക്ഷയും ലഭിച്ചിട്ടുണ്ട് , ഇവര്‍ നഷ്ടപരിഹാര തുകയും കെട്ടിവയ്ക്കണം. അനുതാപവും സംരക്ഷണവും നല്‍കുന്നതിന് പകരം മിസിസ് ഷായുടെ അന്തസും മാന്യതയും നശിപ്പിക്കുന്ന തരം പെരുമാറ്റമാണ് മൂവരും മീര ഹൗസില്‍ ചെയ്തിരുന്നതെന്ന് ജഡ്ജ് ലാന വുഡ് വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടര്‍ന്ന് മീര ഹൗസില്‍ പരിശോധന നടത്തിയ കെയര്‍ ക്വളിറ്റി കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അടിയന്തിരമായി നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല മീര ഹൗസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റു പിന്‍വലിച്ചു നിലവാരം മെച്ചപ്പെടുത്തല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സംഭവം പുറത്തു വന്നതോടെ ഇവിടെയുള്ള താമസക്കാരുടെ ബന്ധുക്കളും ആശങ്കയിലായി. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ജീവനക്കാരും ഇപ്പോള്‍ മീര ഹൗസില്‍ ജോലി ചെയ്യുന്നില്ലെന്നു ഉടമകള്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

അടുത്ത കാലത്തായി യുകെയില്‍ തൊഴില്‍ തേടി എത്തിയ നൂറുകണക്കിന് കുടുംബങ്ങളില്‍ മിക്കവരും സ്വാഭാവികമായി കെയറര്‍ ജോലിയില്‍ എത്താനുള്ള സാധ്യത ഏറെയാണ്. കാര്യമായ അധ്വാന ഭാരം ഇല്ലാത്ത ജോലിയും കുടുംബ ജീവിതം സുഗമമായി മുന്നോട്ടു പോകുവാന്‍ പങ്കാളിയുടെ ജോലി സമയവുമായി ക്ലാഷ് സംഭവിക്കാതിരിക്കാനും മനസില്ലാമനസോടെ പലരും തിരഞ്ഞെടുക്കുന്നതാണ് കെയറര്‍ ജോലി. ഇവിടെ തുടങ്ങുകയാണ് ഈ ജോലിയുമായി ബന്ധപ്പെട്ട പ്രശനങ്ങളും. ഇഷ്ടമില്ലാത്ത ജോലി എന്ന നിലയില്‍ പാതി മനസോടെ ചെയ്യുമ്പോള്‍ പരാതികള്‍ സംഭവിക്കുക സ്വാഭാവികം. എന്നാല്‍ മാനുഷിക മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉള്ള യുകെയില്‍ ഇത്തരം പരാതികള്‍ എത്രമാത്രം ഗൗരവത്തോടെയാണ് പരിഗണിക്കപ്പെടുക എന്ന് ഒരിക്കല്‍ എങ്കിലും അത്തരം പരാതികള്‍ നേരിടേണ്ടി വന്നവര്‍ക്കു കൂടുതല്‍ വിവരിക്കാതെ തന്നെ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും നിസാര ഭാവത്തോടെ കെയറര്‍ ജോലി ചെയ്യുന്നവര്‍ ഭാഗ്യത്തിനും നിര്‍ഭാഗ്യത്തിനും ഇടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category