1 GBP = 97.70 INR                       

BREAKING NEWS

വ്യാജ ആത്മഹത്യ ബെല്‍റ്റ് ധരിച്ച ഭീകരന്‍ ആള്‍ക്കൂട്ടത്തിലേക്ക് കടന്നുകയറി കുത്തിയത് 12 പേരെ; ലണ്ടന്‍ ബ്രിഡ്ജിലെ അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ചുവീഴ്ത്തി പോലീസ്; ഭീകരാക്രമണത്തിന്റെ ഭീതിയില്‍ ലണ്ടന്‍ നഗരം ജാഗ്രതയില്‍

Britishmalayali
kz´wteJI³

കുറച്ചുകാലമായി യൂറോപ്പില്‍നിന്ന് അകന്നുനിന്നിരുന്ന കത്തിയാക്രമണം വീണ്ടും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ചാവേറെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ശരീരത്തില്‍ ബെല്‍റ്റ് ഘടിപ്പിച്ചെത്തിയ ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. എട്ടുപേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന് രണ്ടരവര്‍ഷം കഴിഞ്ഞാണ് ബ്രിട്ടന്‍ വീണ്ടും ഭീകരാക്രമണത്തിന്റെ ഭീതിയിലമരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലും പ്രമുഖ യൂറോപ്യന്‍ നഗരങ്ങളിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടന്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്താണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭീകരാക്രമണം ഉണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് കടന്നുകയറിയ ഇയാള്‍ കണ്ണില്‍ ക്കണ്ടവരെയൊക്കെ കുത്തുകയായിരുന്നു. പേടിച്ചരണ്ട ആളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഭീകരനെ കീഴ്‌പ്പെടുത്താനും ചില നാട്ടുകാരുടെ സഹായം പോലീസിന് ലഭിച്ചു. അവര്‍ കാണിച്ച ധീരതയാണ് കാര്യങ്ങള്‍ വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചതെന്ന് മെറ്റ് പോലീസ് ക്രൈം കമ്മിഷണര്‍ ക്രെഡിഡ ഡിക്ക് പറഞ്ഞു. കുത്തേറ്റ് മരിച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടത്തില്‍നിന്ന് സര്‍വസജ്ജരായി മുന്നോട്ടുവന്ന ആറുപേര്‍ ചേര്‍ന്നാണ് അക്രമിയെ കീഴടക്കിയത്. ഒരാള്‍ ഇയാളെ പിന്തുടരുകയും മറ്റൊരാള്‍ തീയണയ്ക്കുന്ന യന്ത്രമുപയോഗിച്ച് ഇയാളെ നേരിടുകയും ചെയ്തു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ കീഴടക്കുകയായിരുന്നു. ഇയാളോട് അനങ്ങരുതെന്ന് പോലീസ് രണ്ടുതവണ ആവശ്യപ്പെടുന്നതിന്റെയും പിന്നീട് വെടിവെക്കുന്നതിന്റെയും ശബ്ദം കേട്ടതായി ദൃകക്‌സാക്ഷികള്‍ പറഞ്ഞു. വളരെ അടുത്തുനിന്നാണ് ഇയാള്‍ക്കുനേരെ പോലീസ് വെടിയുതിര്‍ത്തത്. പാലത്തിന്റെ മറുഭാഗത്തുനിന്ന് ഓടിയെത്തിയയാളാണ് കത്തിയുമായി നിന്ന ഭീകരന്റെ മേല്‍ക്ക് ചാടിവീണതും ഇയാളെ കീഴ്‌പ്പെടുത്തിയതും. 

ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് മുന്നെത്തന്നെ സംശയിച്ചിരുന്നയാളാണ് അക്രമിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന സൂചന. 2010-ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ച് ആക്രമണ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച 28കാരനായ ഉസ്മാന്‍ ഖാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. അക്രമിയെ വെടിവെക്കുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പ്രചരിച്ചു. 2017-ലും ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടന്നിരുന്നു. ട്രക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക തീവ്രവാദികളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നില്‍. ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം പൊലീസ് ആരോപിച്ചു. അക്രമി സ്‌ഫോടക വസ്തുക്കളുമായാണ് എത്തിയതെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

സംഭവമുണ്ടായ ഉടന്‍തന്നെ ലണ്ടന്‍ ബ്രിഡ്ജിന്റെ തെക്കുഭാരം പോലീസ് ഒഴിപ്പിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ബോറോ മാര്‍ക്കറ്റിന് സമീപം ഭയചകിതരായ ആളുകളെ പോലീസ് പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. ലണ്ടനിലെ പ്രധാന ധനകാര്യ ഇടപാട് മേഖലയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ധനകാര്യ സ്ഥാപനമേധാവികളും ഇടപാടുകാരുമടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ഇതുവഴി കടന്നുപോകാറുണ്ട്. ഫിഷ്‌മോംഗേഴ്‌സ് ഹാളിന് പുറത്തുള്ള കെട്ടിടത്തിനടുത്തുനിന്നാണ് ആക്രമണം തുടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് ഇവിടെയുള്ള സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് ക്ലോസ് ചെയ്യുകയും ചെയ്തു.

2017 ജൂണിലാണ് ഇതിനുമുമ്പ് ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന് വേദിയായത്. ഖുറം ബട്ട്, റാച്ചിഡ് റെഡോണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ എട്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category