1 GBP = 93.10 INR                       

BREAKING NEWS

ഹരി അപ്പീലിന് ഇന്ന് ഔദ്യോഗിക സമാപനം; സംഘടനകള്‍ക്കായി വിര്‍ജിന്‍ ലിങ്ക് കുറച്ചു ദിവസം കൂടി തുടരും; നാലു ദിവസം കൊണ്ട് ശേഖരിച്ചത് 13483 പൗണ്ട്

Britishmalayali
kz´wteJI³

ണ്ടനില്‍ മരിച്ച ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലിന് അഞ്ചാം ദിവസമായ ഇന്ന് ഔദ്യോഗിക സമാപനം. ഇന്ന് അര്‍ദ്ധ രാത്രി വരെ ലഭിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതോടെ ഫണ്ട് നല്‍കാന്‍ പുതിയതായി ബ്രിട്ടീഷ് മലയാളി ആരോടും അപേക്ഷിക്കുന്നില്ല. അതേ സമയം ഹരിക്ക് വേണ്ടി ഫണ്ട് ശേഖരണം തുടരുകയാണ് എന്ന പല സംഘടനകളും അറയിച്ചതിനാല്‍ വിര്‍ജിന്‍ മണി ലിങ്ക് കുറച്ചു ദിവസം കൂടി തുടരും.

നാലു ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ടില്‍ ഗിഫ്റ്റ് എയിഡ് അടക്കം  12,918.50പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 565 പൗണ്ടും ലഭിക്കുകയുണ്ടായി. ഹരിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് കിട്ടിയ പണത്തെ കുറിച്ചു ചാരിറ്റി ഫൗണ്ടേഷന് നിശ്ചയമില്ല. ലഭിച്ച തുകയില്‍ വിര്‍ജിന്‍ മണിക്ക് കൊടുക്കാനുള്ള കമ്മീഷന്‍ ഒഴിച്ച് ഗിഫ്റ്റ് എയിഡ് അടക്കമുള്ള തുക ഹരിയുടെ കുടുംബത്തിന് കൈമാറുന്നതാണ്.
സൗത്താളില്‍ മുന്‍പ് ഹരി കൂടി അംഗമായിരുന്ന ബ്രിട്ടീഷ് കേരളൈറ്റ്സ്, ഹീത്രൂ മലയാളി അസോസിയേഷന്‍, ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമസ്ത, ഈസ്റ്റ് ഹാമിലെ എന്‍എസ്എസ് യുകെ, കവന്‍ട്രി ഹിന്ദു സമാജം, നോര്‍ത്ത് ഈസ്റ്റ് ഹിന്ദു സമാജം എന്നിവയൊക്കെയാണ് ധനസമാഹരണം നടത്തുന്നത്. ഇതിനൊപ്പം സമീക്ഷ, ചേതന തുടങ്ങിയ സംഘടനകളും ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.
 
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വര്‍ക്കേഴ്സ് ഉള്‍പ്പെടെയുള്ള ഇതര മലയാളി സംഘടനകളുമായും ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള സംഘടനകളോടും ലോക് കേരള സഭാംഗങ്ങളോടും ഒക്കെ ഹരിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഹെയര്‍ ഫീല്‍ഡില്‍ ഹരിയോടൊപ്പം ജോലി ചെയ്തിട്ടുള്ള ജോമോന്‍ എന്ന സുഹൃത്തും സ്വന്തം നിലയില്‍ കുറച്ചു പണം കണ്ടെത്തിയിട്ടുണ്ട്. ഈ തുകയും ബ്രിട്ടീഷ് മലയാളി വിര്‍ജിന്‍ മണി ലിങ്ക് വഴി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ സംഘടനകളുടെ പണം കൂടി എത്തുമ്പോള്‍ ഹരിയുടെ സംസ്‌ക്കാര ചിലവുകള്‍ കഴിച്ചും അവശേഷിക്കുന്ന പണം ഇവരുടെ തുടര്‍ ജീവിതത്തിനു തുണയായി മാറും എന്ന പ്രതീക്ഷയാണ്. 

കഴിഞ്ഞ ശനിയാഴ്ച ചാരിങ്ങ്ടണ്‍ ഹോസ്പിറ്ററലില്‍ വച്ചാണ് തിരുവനന്തപുരം സ്വദേശിയായ ഹരി മരണത്തിന് കീഴടങ്ങിയത്. ദിവസങ്ങളോളം ജീവനു വേണ്ടി പൊരുതിയെങ്കിലും ഒടുവില്‍ വിധി നിശ്ചയത്തിന് തയ്യാറാകുക ആയിരുന്നു. വെള്ളിയാഴ്ചയോടെ നാട്ടില്‍ നിന്നും എത്തിയ ഹരിയുടെ ഭാര്യയും മക്കളും  മസ്തിഷ്‌ക മരണം അംഗീകരിച്ചതോടെ കുടുംമ്പത്തിന്റെ കൂടി സമ്മതപ്രകാരം അവയവദാനപ്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതോടെ ഹരിയുടെ മരണശേഷവും അദ്ദേഹത്തിന്റെ അവയവങ്ങള്‍ നാലു പേരില്‍ കൂടി ജീവന്റെ തുടിപ്പായി അവശേഷിക്കും. ഹരിഷ്മ, ഹര്‍ഷാ എന്നിവര്‍ മക്കളാണ്.
 
ഹരിയുടെ കുടുംബത്തിന് സഹായം നല്‍കുന്നവര്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം, വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് ലഭിക്കുമ്പോള്‍ ഒന്നേകാല്‍ പൗണ്ട് വീതം ഹരിയുടെ കുടുംബത്തിന് കൈമാറുവാന്‍ സാധിക്കും. വിര്‍ജിന്‍ മണി വഴി നിങ്ങളുടെ സഹായം കൈമാറുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സ് മറക്കാതെ ടിക്ക് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഗിഫ്റ്റ് എയ്ഡ് തുക ലഭിക്കുന്നതല്ല. വിര്‍ജിന്‍ മണി വഴി നല്‍കുവാന്‍ സാധിക്കാത്തവര്‍ മാത്രം നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Hari Appeal
IBAN Number: GB70MIDL4047087231432
ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category