1 GBP = 97.40 INR                       

BREAKING NEWS

80 ടീമുകള്‍ 10 കോര്‍ട്ടുകള്‍; യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് ലെസ്റ്ററില്‍ ഇന്ന്

Britishmalayali
സണ്ണി ജോസഫ്

യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് നടക്കും. ലെസ്റ്ററിലെ റുഷി മെഡ് അക്കാദമി സ്‌കൂള്‍ ആണ് ഈ ചരിത്ര മുഹൂര്‍ത്തത്തിനു വേദിയാകുന്നത്. ആകര്‍ഷണീയമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ ഇനങ്ങളിലുമായി 80 ടീമുകളാണ് ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നത്. 

സമയ ബന്ധിതമായി മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതിന് എല്ലാ ടീമുകളും കൃത്യം 9 മണിക്ക് തന്നെ രജസ്ട്രേഷന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വൈകിട്ട് 6 മണിക്ക് മത്സരങ്ങള്‍ അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുകെകെസിഎ ട്രഷറര്‍ വിജി ജോസഫ് - 079604866712 മായി ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category