1 GBP = 97.40 INR                       

BREAKING NEWS

നേതൃത്വം യുവജനങ്ങളിലേയ്ക്ക്; വിജ്ഞാനം പകര്‍ന്ന് ആവേശമായി മാറി യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്

Britishmalayali
ജയകുമാര്‍ നായര്‍

ബര്‍മ്മിങ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി.  വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്.

കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷനായിരുന്നു. യുക്മ ദേശീയ വൈസ് പ്രസിഡന്റും ഇവന്റ് ഓര്‍ഗനൈസറുമായ ലിറ്റി ജിജോ ആമുഖ പ്രഭാഷണം നടത്തി.
ആന്ധ്രപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ  ബാബു അഹമ്മദ് ഐ.എ.എസ് കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വളരെയേറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിനും അതിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളുമൊക്കെ നേട്ടങ്ങള്‍ കൈവരിച്ച പുതിയ തലമുറ തന്നെ പകര്‍ന്ന് നല്‍കുന്നത് ഓരോ മേഖലകളിലേയ്ക്കും കടന്നു ചെല്ലാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഗവണ്‍മെന്റിലെ വിദേശ വ്യാപാര വകുപ്പില്‍ അസ്സിസ്റ്റന്റ്‌റ് ഡയറക്റ്ററും സീനിയര്‍ ഉപദേഷ്ടാവുമായ ഡോ.അനൂജ് മാത്യു ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് സിവില്‍ സര്‍വീസിന്റെ ഏത് ഉന്നതമായ സ്ഥാനത്തേയ്ക്ക് എത്തിച്ചേരുന്നതിനും അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തുവാന്‍ മലയാളി സമൂഹത്തിന്റെ പുതിയ തലമുറയ്ക്ക് ആവണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണം എന്നതിലുപരിയായി ഏറെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് ഈ വിഷയത്തില്‍ അദ്ദേഹം എടുക്കുകയും ചെയ്തു.

ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ ദേശീയ ഭാരവാഹികളായ അലക്‌സ് വര്‍ഗ്ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, ജയകുമാര്‍നായര്‍, ഡിക്‌സ് ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. ആതിഥേയരായ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സാന്റോ ജേക്കബ് നന്ദി രേഖപ്പെടുത്തി. ആഷ്മി ജേക്കബ്, ജെം പിപ്‌സ് എന്നീ മിടുക്കികുട്ടികള്‍ അവതാരകരായി തിളങ്ങി. ജിജോ ഉതുപ്പിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. യുവജനങ്ങള്‍ക്ക് ക്ലാസ്സുകള്‍ നടന്നതിനൊപ്പം തന്നെ മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. ലിറ്റി ജിജോ, സെലീന സജീവ്, ഡോ. ബിജു പെരിങ്ങത്തറ, തമ്പി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകളും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടത്.

ആരോഗ്യ സുരക്ഷാ - മാനവ വിഭവശേഷി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയും നേഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനില്‍ പഠിച്ചു വളര്‍ന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്‌പേസ് എന്‍ജിനീയറും പ്രോഗ്രാം മാനേജ്‌മെന്റ് മേധാവിയുമായ ജിതിന്‍ ഗോപാല്‍,  ഡര്‍ബി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആന്റ്റണി, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ഗോപാല്‍, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എന്‍ എച്ച് എസ് ട്രസ്റ്റില്‍ റിക്രൂട്ട്‌മെന്റ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്, ഹെയെന്‍ എന്ന സ്ഥാപനത്തില്‍ ടീം ലീഡറും  മെയിന്റനന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് റോബോട്ടിക് എഞ്ചിനീയറുമായ  മെല്‍ബിന്‍ തോമസ്, അക്കൗണ്ടിംഗ് ആന്‍ഡ് ഫൈനാന്‍സില്‍ ബിരുദധാരിയും ലോര്‍ഡ്സ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന സ്ഥാപനത്തിന്റെ മാനേജറും ആയ എല്‍ബെര്‍ട്ട് ജോയ്, ജാഗുവാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ ഡിസൈന്‍ വാലിഡേഷന്‍ എന്‍ജിനിയര്‍ ആയി ജോലിചെയ്യുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരി ജോയല്‍ ജോയ്, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥി എലെന്‍ ഷാജി, ലണ്ടണ്‍ കിംഗ്സ് കോളേജില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥി നയന്‍ തമ്പി, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ഡെന്റ്റല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി ബിജു, ആന്‍ മരിയ ജോയ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കി.
യൂത്ത് കണ്‍വന്‍ഷനോട് അനുബന്ധിച്ച്, കഴിഞ്ഞ അദ്ധ്യായന വര്‍ഷം ജി സി എസ് ഇ, എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിച്ചു.

ജി സി എസ് ഇ വിഭാഗത്തില്‍ സെറീന സെബാസ്‌ററ്യന്‍ (ക്രോയ്ഡണ്‍), മാനുവല്‍ വര്‍ഗീസ് ബേബി (യോവില്‍), ആഷ്ലന്‍ സിബി (മാഞ്ചസ്റ്റര്‍), ആഗ്നോ കാച്ചപ്പള്ളി (സട്ടന്‍), ഐവിന്‍ ജോസ് (ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍), അമിത് ഷിബു (എര്‍ഡിംഗ്ടണ്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍) എന്നിവര്‍  'ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡി'നും; ഡെനിസ് ജോണ്‍ (വാറ്റ്ഫോര്‍ഡ്), ലിയാം ജോര്‍ജ്ജ് ബെന്നി (ഷെഫീല്‍ഡ്), ജെര്‍വിന്‍ ബിജു (ബര്‍മിംഗ്ഹാം) എന്നിവര്‍ 'അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡും നേടി.

എ - ലെവല്‍ വിഭാഗത്തില്‍ അലീഷ ജിബി (സൗത്താംപ്റ്റണ്‍), പ്രണവ് സുധീഷ് (കെറ്ററിംഗ്), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റര്‍), കുര്യാസ് പോള്‍ (ല്യൂട്ടന്‍), സറീന അയൂബ് (ക്രോയ്ഡണ്‍), മേഘ്ന ശ്രീകുമാര്‍ (ഗ്ലോസ്റ്റര്‍ഷെയര്‍) എന്നിവര്‍ 'ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡി'നും; ശ്വേത നടരാജന്‍ (ബര്‍മിംഗ്ഹാം), ക്ലാരിസ് പോള്‍ (ബോണ്‍മൗത്ത്), ലക്ഷ്മി ബിജു (ഗ്ലോസ്റ്റര്‍ഷെയര്‍), അന്ന എല്‍സോ (റെഡിച്ച്) എന്നിവര്‍ 'അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡും നേടി.

യുക്മ നേതാക്കളായ ബൈജു തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, വീണാ പ്രശാന്ത്, എബ്രാഹം പൊന്നുംപുരയിടം, ദേവലാല്‍ സഹദേവന്‍, ബി.സി.എം.സി നേതാക്കളായ രാജീവ് ജോണ്‍, ജെയിംസ് രണ്ടാംകാട്ടില്‍, ജോളി സിറോഷ്,  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.രാജു മാത്യു,   ഷോയി കുര്യാക്കോസ്, ജോയി തോമസ്, ബിജോ ടോം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

യുക്മ നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ പരിപാടികള്‍ നടന്നപ്പോള്‍ തന്നെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും യുവജന പ്രതിനിധികളുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. നാളെകളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കണമെന്നും അതിന് നേതൃത്വം നല്‍കാമെന്നുമുള്ള ആത്മവിശ്വാസമാണ് പരിപാടിയില്‍ പങ്കെടുത്ത പുതിയ തലമുറയ്ക്കുള്ളത്. 

ദേശീയ തലത്തില്‍ നടത്തിയ പരിപാടി വന്‍വിജയമായിരുന്നുവെന്നും ഏറെ പ്രയോജനപ്രദമായിരുന്നുവെന്നും പങ്കെടുത്ത യുവജനങ്ങളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം യൂത്ത് കണ്‍വന്‍ഷന്‍ വിവിധ റീജണുകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കം നടന്നു വരുന്നു. ആതിഥേയത്വം വഹിക്കുന്നതിന് ആഗ്രഹിക്കുന്ന അംഗ അസോസിയേഷനുകള്‍ യുക്മ ദേശീയ നേതൃത്വവുമായി ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category