1 GBP = 93.10 INR                       

BREAKING NEWS

ഹൈദരാബാദിലെ വെറ്റിനറി ഡോക്ടര്‍ പ്രിയങ്കയെ തീവെച്ച് കൊന്നത് ക്രൂര ലൈംഗിക പീഡനത്തിന് ശേഷം; ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയില്‍ നടന്ന പീഡന കേസില്‍ നാലു പേര്‍ അറസ്റ്റില്‍: 26കാരിയായ യുവ ഡോക്ടറെ തേടി മരണമെത്തിയത് ഇരുചക്ര വാഹനം കേടായി വഴിയില്‍ അകപ്പെട്ടതോടെ: സഹോദരിയെ വിളിച്ച സമയത്ത് 100ല്‍ വിളിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് മന്ത്രി

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ തീവെച്ച് കൊന്നത് മൃഗീയമായ ലൈംഗിക പീഡനത്തിന് ശേഷം. ഇരുചക്ര വാഹനം കേടായതിനെ തുടര്‍ന്ന് രാത്രി വഴിയില്‍ അകപ്പെട്ടു പോയ ഡോക്ടര്‍ മരിക്കുന്നതിന് മുമ്പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായി. അതേസമയം സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സഹോദരിയെ വിളിച്ചതിനുപകരം പൊലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു.

ബുധനാഴ്ച രാത്രി കാണാതായ ഷാദ്നഗര്‍ സ്വദേശിയായ പ്രിയങ്ക റെഡ്ഡി എന്ന ഇരുപത്തേഴുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. 26കാരിയായ പ്രിയങ്ക കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണില്‍ വിളിച്ച് താന്‍ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായതായി ഒരാള്‍ പറഞ്ഞെന്നും അറിയിച്ചു.

അപരിചിതരായ കുറേ ആളുകള്‍ നില്‍ക്കുന്ന സ്ഥലത്താണ് പ്രിയങ്ക അകപ്പെട്ടത്. ഒരാള്‍ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തില്‍ ചില ലോറി ഡ്രൈവര്‍മാര്‍ സമീപത്തുണ്ടെന്നും പറഞ്ഞു. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു.

പിന്നീട് 9.44 നു സഹോദരി തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പുറകെ സമാനമായ രീതിയില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തി. ഹൈദരാബാദിലെ ശംഷാബാദില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ മരണത്തില്‍ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവവും.

100ല്‍ വിളിച്ചിരുന്നെങ്കില്‍
അതേസമയം സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സഹോദരിയെ വിളിച്ചതിനുപകരം പൊലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു.

'കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും പൊലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തില്‍ ഞങ്ങള്‍ക്കെല്ലാം വിഷമമുണ്ട്. അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ല്‍ വിളിച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നു. 100 എന്നാല്‍ സൗഹൃദ നമ്പറാണ്'. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തെലങ്കാന പൊലീസ് ഏറ്റവും കാര്യക്ഷമതയുള്ള പൊലീസ് സംഘമാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് എത്രയുംവേഗം ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category