1 GBP = 94.40 INR                       

BREAKING NEWS

145 രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്ളൈറ്റില്‍ പറത്തി എമിറേറ്റ്സ്; നാല്‍പത്തിയെട്ടാമത് ദേശീയ ദിനത്തില്‍ ലോകത്തെ ഭാഷാ വര്‍ഗവൈവിധ്യങ്ങളെ യുഎഇയുടെ ആകാശത്തിലൂടെ പറത്തി ചരിത്രമാക്കി എമിറേറ്റ്സ് വിമാനക്കമ്പനി

Britishmalayali
kz´wteJI³

ദുബായ്: ലോകത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് 145 രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്ളൈറ്റില്‍ പറത്തി എമിറേറ്റ്സ് വിമാനക്കമ്പനി ചരിത്രമെഴുതി. യുഎഇയുടെ നാല്‍പത്തിയെട്ടാമത് ദേശീയ ദിനത്തിലാണ് ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒരൊറ്റ ഫ്ളൈറ്റില്‍ അണിനിരത്തി് എമിറേറ്റ്സ് ചരിത്രം കുറിച്ചത്. ലോകത്തെ പല ഭാഷ, മതം, സംസ്‌ക്കരം എന്നിവ പിന്തുടരുന്ന 145 രാജ്യങ്ങളിലെ പൗരന്മാരാണ് എമിറേറ്റിന്റെ ദേശിയ ദിനത്തിന്റെ മോദി കൂട്ടി എമിറേറ്റ് വിമാനത്തില്‍ പറന്നത്.

Today we made history and created a Guinness world record as we welcomed 145 nationalities on Emirates flight EK2019 in celebration of the 48th UAE National Day and Year of Tolerance. @GWR #FlyEmiratesFlyBetter #EK2019 #YearofTolerance https://t.co/tsDLWdRxl8 pic.twitter.com/6IFDM3ywGK

- Emirates Airline (@emirates) November 29, 2019

വെള്ളിയാഴ്ചയായിരുന്നു ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ എമിറേറ്റ്സിന്റെ ചരിത്ര പറക്കല്‍. 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്സിന്റെ ഇകെ 2019 ഫ്ളൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോള്‍ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ ആകാശത്തിലൂടെയും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയില്‍ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നല്‍കിയിരുന്നു.

സഹവര്‍ത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ ചേതന ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫ്ളൈറ്റെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റന്‍ അബ്ബാസ് ഷാബാനും ക്യാപ്റ്റന്‍ ഷെയ്ഖ് സഈദ് അല്‍ മക്തൂമുമാണ് ഫ്ളൈറ്റ് പറത്തിയത്. ജര്‍മന്‍ പൗരനായ കാറിന്‍ അര്‍നിങ് ഫസ്റ്റ് ഓഫിസറായി.

22 അംഗ കാബിന്‍ ക്രൂവില്‍ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്സിന്റെ ശരാശരി കാബിന്‍ ക്രൂവില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടാകാറുണ്ട്. സാധാരണ നിലയില്‍ ഒരു എമിറേറ്റ്സ് ഫ്ളൈറ്റില്‍ ശരാശരി 50 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് ഉണ്ടാകുക. 145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ളൈറ്റില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി.

വൈവിധ്യമാര്‍ന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങള്‍ വിലയിരുത്തിയ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ തലാല്‍ ഒമര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നില്‍ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category