1 GBP =99.20INR                       

BREAKING NEWS

എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തില്‍ ബ്രഹ്മപുരത്തെ ഫ്ളാറ്റില്‍ യുവനടിയെ പൊലീസ് കണ്ടത് നഗ്‌നയായ നിലയില്‍; തിയേറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നല്‍കിയത് കോഴിക്കോട്ടുകാരനും; മുന്‍നിര നടന്‍ ലഹരിമുക്ത സെന്ററിലെ ചികില്‍സയിലെന്നും റിപ്പോര്‍ട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിര്‍മ്മാതാവും

Britishmalayali
kz´wteJI³

കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി. എന്നാല്‍ ഈ കേസില്‍ തുടരന്വേഷണം നടന്നില്ലെന്നതാണ് വസ്തുത. കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. ഉന്നത ഇടപെടല്‍ മൂലമായിരുന്നു ഇത്. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

സിനിമാ ലൊക്കേഷനിലെ മയക്കു മരുന്നുകളെ കുറിച്ചുള്ള സിറ്റി ഷാഡോ പൊലീസിന്റെ അന്വേഷണം ഒരിക്കല്‍ എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റിലാണ് എത്തിച്ചേര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി. ഇതിനിടെയാണ് അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മ്മാതാവ് ഷാഡോ പൊലീസിനെ സമീപിച്ചത്.

പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ നല്‍കുകയും ചെയ്തതോടെ ഇയാള്‍ ഷാഡോ പൊലീസിന്റെ വിശ്വാസം നേടിയെടുത്തു. എന്നാല്‍, പൊലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മ്മാതാവ് ഷാഡോ പൊലീസിനെതിരേ പരാതി നല്‍കി. തന്ത്രപൂര്‍വം ഷാഡോ സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥലംമാറ്റം കിട്ടി. അങ്ങനെ ക്ലൈമാക്സില്‍ പണി കിട്ടിയത് പൊലീസിനാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ഫെബ്രുവരി 28-ന് മരടിലെ ഫ്‌ലാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പൊലീസ് പിടികൂടി. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്. അതിന് ശേഷമാണ് ഷൈന്‍ ടോം ചാക്കോയെ പിടികൂടുന്നത്. 2015 ജനുവരി 30-ന് നടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്നു പിടികൂടി. ഇതില്‍ ദുരൂഹതകള്‍ ഏറെയാണ്.

കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു. സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. 2019 മെയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി. അവിടേയും അനവേഷണം മുമ്പോട്ട് കൊണ്ടു പോയില്ല.

എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയില്‍ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാല്‍ വിമാനത്തിലാണ് ആന്ധ്രയില്‍ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category