1 GBP = 93.00 INR                       

BREAKING NEWS

പെണ്‍കെണിയില്‍പ്പെട്ട് മുന്മന്ത്രിക്ക് നഷ്ടമായത് 10 കോടി രൂപ; 35 കോടിയില്‍ തുടങ്ങിയ വിലപേശലാണ് 10 കോടിയിലെത്തിയതെന്ന് റിപ്പോര്‍ട്ട്; ബിജെപി എംഎല്‍എയുടെ പരാതിയില്‍ പിടിയിലായത് എട്ടംഗ സംഘം; എംഎല്‍എയുടെ പരാതി വീഡിയോ ക്ലീപ്പ് പുറത്തുവന്നതിന് പിന്നാലെ; രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആറ് രാഷ്ട്രീയ പ്രമുഖര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന് പൊലീസ്; കുടുക്കുന്നത് യുവതികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും വാട്‌സാപ്പില്‍ പങ്കുവച്ച്

Britishmalayali
kz´wteJI³

ബംഗളൂരു;പെണ്‍കെണിയില്‍പ്പെട്ട് മുന്മന്ത്രിക്ക് നഷ്ടമായത് 10 കോടി രൂപ. 35 കോടിയില്‍ തുടങ്ങിയ വിലപേശലാണ് 10 കോടിയിലെത്തി നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ പുറത്തിറങ്ങിയ അശ്ലീല ക്ലിപ്പിലുള്ള എംഎല്‍എയില്‍ നിന്ന് 10 കോടി രൂപയാണ് സംഘം കൈപ്പറ്റിയത്. ഇതിനെ തുടര്‍ന്ന് എംഎല്‍എ നല്‍കിയ പരാതിയില്‍ പെണ്‍കെണിയില്‍ കുടുക്കി കോടികള്‍ തട്ടിയ റാക്കറ്റിലെ 8 പേര്‍ അറസ്റ്റിലായി.എംഎല്‍എമാരും വ്യവസായികളും അടക്കം നിരവധി പേരാണ് ഇവരുടെ കെണിയില്‍പ്പെട്ടത്. മുന്‍ മന്ത്രി കൂടിയായ, വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആണു പരാതി നല്‍കിയത്.

ഇദ്ദേഹത്തിന്റേതെന്ന് ആരോപണമുള്ള അശ്ലീല വിഡിയോ ക്ലിപ് ഈയിടെ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണു പരാതി. പാരപ്പന അഗ്രഹാര സ്വദേശി രാഘവേന്ദ്ര, കാമുകി വൈറ്റ്ഫീല്‍ഡ് സ്വദേശിനി തുടങ്ങിയവരെയാണ് ബെംഗളൂരു പൊലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്.ഒട്ടേറെപ്പേരുടെ അശ്ലീല വിഡിയോകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവും ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തു. 5 ജനപ്രതിനിധികളെയെങ്കിലും ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തി പണം തട്ടിയതായാണു പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം ബിജെപി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ട്രാപ്പില്‍ കുരുങ്ങിയ ഗദഗ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പരാതിയുമായി മുന്നോട്ടുവന്നത്. മുന്‍ മന്ത്രി കൂടിയായ ഇദ്ദേഹം മാത്രമാണ് പരാതി നല്‍കാന്‍ തയാറായതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചു കിടക്കുന്ന വലിയ റാക്കറ്റിന്റെ കെണിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആറ് രാഷ്ട്രീയ പ്രമുഖര്‍ കൂടി കൂടുങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.

എന്തെങ്കിലും സാമൂഹിക പ്രശ്‌നം ഉന്നയിച്ച് ഇവരെ സമീപിക്കുന്ന സംഘം, പിന്നീട് യുവതികളുടെ നഗ്‌നചിത്രങ്ങളും മറ്റും വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് കുടുക്കുന്നതാണ് രീതി. ഏതെങ്കിലും അനാശാസ്യ കേന്ദ്രങ്ങളിലോ ഹോട്ടല്‍ മുറിയിലോ മുറി തരപ്പെടുത്തി പെണ്‍കുട്ടികളെ കാഴ്ചവച്ച ശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് വിലപേശല്‍.എംഎല്‍എമാരെയും വ്യവസായികളെയും കുടുക്കി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന റാക്കറ്റിന്റെ വേരറുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ഹണിട്രാപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് സ്ത്രീകള്‍ അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category