1 GBP = 94.00 INR                       

BREAKING NEWS

നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കുന്നതിലൂടെ സംരക്ഷിക്കപ്പെടുന്നത് മനുഷ്യാവകാശങ്ങളാണ്; അതിലൂടെ അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നത് സംസ്‌കാര മൂല്യങ്ങളുള്ള സമൂഹങ്ങളും

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യരില്‍ നിന്നും കുടുംബങ്ങളും, കുടുംബങ്ങളിലൂടെ സമൂഹങ്ങളും കൂട്ടായ്മകളും പിന്നീട് രാജ്യങ്ങളും ഉണ്ടായതിനു ശേഷമാണ് ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത നിയമ സംവിധാനങ്ങളും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവില്‍ വന്നത്. മനുഷ്യന്‍ അതിരുകള്‍ ലംഘിക്കുകയും മറ്റുള്ളവരുടെ സ്വര്യജീവിതത്തിന് തടസ്സമായതുകൊണ്ടും മാത്രം, അതായത് ഭൂരിഭാഗം മനുഷ്യരും സ്വാര്‍ത്ഥ ചിന്താഗതിക്കാരായതുകൊണ്ടും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാത്തതുകൊണ്ടും. നിയമങ്ങള്‍ എഴുതപ്പെടുന്നതിനു മുന്‍പും മനുഷ്യര്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും നിയമങ്ങളും നിയമ സംഹിതകളും നിലനിന്നുരുന്നു വാക്കുകളിലൂടെയും അനുസരണയോടുള്ള പ്രവര്‍ത്തനങ്ങളിലൂടെയും. എന്നാല്‍ അതോടൊപ്പം നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പോരായ്മകളുമുണ്ടായിരുന്നു അക്കാലഘട്ടങ്ങളില്‍ ഓരോ നിയമലംഘനവും തീര്‍പ്പിനായി മൂന്നാമതൊരാളുടെ മധ്യസ്ഥത അനിവാര്യമായിരുന്നു. മൂന്നാമന്റെ നിഷ്പക്ഷമായ നിലപാടുകളെ ആശ്രയിച്ചായിരുന്നു നിയമം നടപ്പിലാക്കിയിരുന്നത്. എന്നാല്‍ അവിടെയും മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്താഗതികളും പക്ഷപാതപരമായ  നിലപാടുകളും മൂലം നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടേയിരുന്നു വ്യക്തികളുടെ ആവശ്യാനുസരണം നിയമങ്ങള്‍ രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു. നിയമങ്ങള്‍ എഴുതപ്പെടാതെ വായ്മൊഴിയായി നിലനിര്‍ത്തിയതിലൂടെ കാലക്രമേണ സമൂഹത്തിലെയും കൂട്ടായ്മകളിലെയും വിലപ്പെട്ട പല ആചാരാനുഷ്ടാനങ്ങളും നഷ്ടപ്പെടുകയുമുണ്ടായി.

വൈവിദ്ധ്യത നിറഞ്ഞ ആധുനിക ലോകത്ത് വ്യക്തികളും സമൂഹങ്ങളും വേറിട്ട ജീവിത മേഖലകളില്‍ നിന്നുള്ളവരായതുകൊണ്ട് ഓരോ വ്യക്തികളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യരുടെ സ്വര്യജീവിതമാണ് ഒരു പ്രബലമായ സമൂഹത്തിന്റെ അടിത്തറ അതോടൊപ്പം മനുഷ്യരുടെ സ്വര്യജീവിതത്തിനു വേണ്ടത് ഓരോ വ്യക്തികളുടെയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് നിലവിലുള്ള നിയമവ്യവസ്ഥകള്‍ അണുവിട തെറ്റാതെ പാലിക്കുന്നതിലൂടെയും. അതിശക്തമായ നിയമസംവിധാനങ്ങള്‍ നിലവിലില്ലാത്ത സമൂഹങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ വരികയും അങ്ങനെയുള്ള സമൂഹങ്ങള്‍ ജീര്‍ണിച്ചു പോകുന്നതായാണ് കാണപ്പെടുന്നത്. ചുരുക്കത്തില്‍ ഓരോ വ്യക്തികളുടെയും മനുഷ്യാവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനമാണ് നിയമങ്ങളും നിയമസംവിധാനങ്ങളും. സമൂഹത്തിലുള്ള നിയമങ്ങള്‍ പാലിക്കുമ്പോള്‍  അവയെ ഒരു തത്വത്തില്‍ നിന്ന് യാഥാര്‍ത്ഥ്യമാക്കി മാറ്റുകയാണ്.

നിയമങ്ങള്‍ അനുസരിക്കുമ്പോള്‍ സമൂഹത്തിലുള്ള എല്ലാ വ്യക്തികളും സംരക്ഷിക്കപെടുകയാണെന്ന് സാധാരണക്കാരായ മനുഷ്യര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും അമൂല്യമായ ജീവന്‍ പോലും സംരക്ഷിക്കുവാന്‍ ഉതകുന്ന നിയമങ്ങളെയും ഉപദേശങ്ങളെയും ശ്രദ്ധിക്കാത്തതും അറിഞ്ഞുകൊണ്ട് അവഗണിക്കുന്നതും. എല്ലാ മനുഷ്യരും ചിന്തയിലും പ്രവര്‍ത്തനത്തിലും ജീവിതരീതികളിലും വ്യത്യസ്തരായതുകൊണ്ട്.  കാലാകാലങ്ങളായി സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പല രീതികളില്‍  വിശകലനം ചെയ്യുവാന്‍ ശ്രമിക്കുന്ന ഒരു വിഷയമാണിത്. ലോകത്തിലെ ഏറ്റവും ചെറിയ സംഘടനയായ കുടുംബ ജീവിതങ്ങള്‍  മുതല്‍ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകള്‍ വരെ അനുസരണക്കേടിനുള്ള ഭവിഷ്വദുകള്‍ അനുഭവിക്കുന്നവരാണ്. എന്നിരിന്നാല്‍ കൂടിയും പാലിക്കപ്പെടുന്നില്ലെങ്കിലും വ്യക്തികള്‍ അന്യോന്യവും മറ്റുള്ളവരോടും ദിവസവും പാലിക്കണമെന്ന  ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടിലെ വളരെ പ്രശസ്തയായ കുറ്റാന്വേഷണ നോവലുകളുടെ എഴുത്തുകാരി  അഗതാ ക്രിസ്റ്റിയുടെ വാക്കുകളില്‍ നിന്നും. 'ഉപകാരപ്പെടുന്ന നല്ല ഉപദേശം എല്ലായ്‌പ്പോഴും അവഗണിക്കപ്പെടുമെന്ന് ഉറപ്പാണ്, പക്ഷേ അത് സമയോചിതമായി നല്‍കാതിരിക്കാന്‍ ഒരു കാരണവുമില്ല'. അതായത് നല്ല ഉപദേശങ്ങള്‍ പലയാവര്‍ത്തി അവഗണിക്കപ്പെട്ടേക്കാം പക്ഷെ ഒരിക്കല്‍ പോലും ഇവ നിരന്തരമായി നല്‍കുന്നതില്‍ നിന്നും അറിവുള്ള വ്യക്തികള്‍ പിന്മാറരുത്.

വികസിത രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവര്‍ത്തന രീതികളും അവികസിത രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവര്‍ത്തന രീതികളും ജീവിത ശൈലികളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കുന്നതിലെ വലിയ അന്തരങ്ങള്‍ കാണുവാന്‍ സാധിക്കും. ഈ അടുത്ത നാളുകളില്‍ കേരളത്തില്‍ തന്നെയുള്ള വേണാട് എക്സ്പ്രസ്സിന്റെ ഏറ്റവും പുതിയ സീറ്റുകള്‍ കുത്തിക്കീറുകയും അതോടൊപ്പം ചായയും ആഹാരസാധനങ്ങളും വയ്ക്കുവാനുള്ള ചെറിയ സപ്പോര്‍ട്ടുകളില്‍ കാലുകള്‍ കയറ്റിവച്ചു സഞ്ചരിക്കുന്ന കാഴ്ച്ചകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും മാത്രം യാത്ര ചെയ്യുവാനുള്ള സീറ്റുകളില്‍ അര്‍ഹതയില്ലാത്തവര്‍ അനധികൃതമായി യാത്ര ചെയ്യുകയും എന്നാല്‍ സാമൂഹിക അവബോധ്യമുള്ള ഏതെങ്കിലും വ്യക്തികള്‍ ചോദ്യം ചെയ്താല്‍ ആ വ്യക്തികളെ ശാരീരികമായി ആക്രമിക്കുക. ഇത്യാദിയുള്ള നിയമലംഘനങ്ങള്‍ ഇന്നും അവികസിത രാജ്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്നുള്ളൂ. എന്നാല്‍ വികസിത രാജ്യങ്ങളില്‍ എല്ലായ്പ്പോഴും പൊതുമുതല്‍ സംരക്ഷിക്കുന്നവരും തന്നെക്കാളുപരി മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്ന പൗരന്മാരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണുവാന്‍ സാധിക്കും. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് സ്വന്തം അവകാശങ്ങളും അംഗീകാരങ്ങളും ത്യജിക്കുകയോ ബലിദാനം നല്‍കുകയോ ചെയ്യുന്നതല്ല മറിച്ചു തനിക്ക് അര്‍ഹതയുള്ളത് മാത്രം നേടുകയാണ്. അതായത് അപരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും അര്‍ഹതയില്ലാത്ത വ്യക്തികള്‍ ആഗ്രഹിക്കുകയോ കൈവശപ്പെടുത്തുവാനും ശ്രമിക്കുന്നില്ല.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടക്കുന്ന മേഖലയാണ് പൊതുനിരത്തുകള്‍ മറ്റുള്ള യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നല്‍കാതെയുള്ള യാത്രാ ശൈലികള്‍. വികസിത രാജ്യങ്ങളില്‍ പൊതുനിരത്തുകളിലൂടെ നടന്നു സഞ്ചരിക്കുന്നവര്‍ക്കും സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍ അവികസിത രാജ്യങ്ങളില്‍ മറ്റു വാഹനങ്ങള്‍ വരുന്നതു കാണുമ്പോള്‍ ഓടിയൊളിക്കേണ്ട സ്ഥിതിവിശേഷം. ഏറ്റവും പുതിയതായി വികസിത രാജ്യങ്ങളില്‍ വഴിയാത്രക്കാരുടെ മേല്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിലൂടെ ചെളിവെള്ളം തെറുപ്പിച്ചാല്‍ പോലും ശിഷിക്കപ്പെടും. അതായത് വ്യക്തികള്‍ വാഹനമോടിക്കുന്നത് അവരോരുത്തരുടേയും ജീവിത സൗകര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരിക്കുമ്പോഴും നിരത്തിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളുടെ മനുഷ്യാവകാശങ്ങളായ സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള അവകാശം കൂടി സംരക്ഷിക്കുവാന്‍ പ്രതിബദ്ധരാണ്. അതായത് ഓരോ വ്യക്തികളും സ്വന്തം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമ്പോഴും മറ്റുള്ളവരുടെ  അവകാശങ്ങള്‍ കൂടി സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്.

സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൊഴിലധിഷ്ഠിത ജീവിതത്തിലും ഭൂരിഭാഗം മനുഷ്യര്‍ക്കും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുവാനും അവര്‍ പറയുന്നതുപോലെ അനുസരിക്കുവാനും താല്‍പ്പര്യം കാണിക്കുന്നില്ല. നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കുവാനുള്ള വിമുഖത. എന്തുകൊണ്ടാണ് സാധാരണക്കാരില്‍ ഇങ്ങനെയൊരു നിഷേധാല്‍മകമായ പ്രവണത നിലനില്‍ക്കുന്നത്. മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുവാന്‍ ശ്രമിക്കുന്ന വസ്തുതകള്‍ അറിഞ്ഞുകൊണ്ടും അറിയാതെയും അംഗീകരിക്കുവാന്‍  കഴിയാതെവരുന്നത്. ഇതിനു നിരവധിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, പ്രാഥമികമായും പല വ്യക്തികളും അവരുടെ യാഥാര്‍ത്ഥ്യങ്ങളെ മറ്റുള്ളവര്‍ കാണുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതാണ്. അതായത് ഓരോ സാഹചര്യങ്ങളെയും വ്യക്തികള്‍ക്ക് അവരുടേതായ ശരിയില്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളിലൂടെ കാണുവാന്‍ വിമുഖത കാണിക്കുന്നു. ഈ രീതിയില്‍ ചിന്തിക്കുന്ന വ്യക്തികള്‍ പല കാര്യങ്ങള്‍ക്കും ചിലപ്പോള്‍ അഭിപ്രായം ചോദിക്കും പക്ഷെ അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍  ഇതിനകം തന്നെ തീരുമാനിച്ചു കഴിഞ്ഞിരിക്കാം.

രണ്ടാമതായി വ്യക്തികള്‍ തങ്ങള്‍ക്ക് അജ്ഞാതമായ വസ്തുതകളെ ഭയപ്പെടുന്നു അപരിചിതമായ മേഖലകളെ ഭയപ്പെടുന്നു അവരോരുത്തരുടേയും കല്‍പ്പിതമായ സംരക്ഷണ വലയങ്ങള്‍ക്കുള്ളില്‍ ജീവിക്കുവാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ഇവിടെയും തങ്ങള്‍ക്ക് അജ്ഞാതമായത് ശരിയാണെങ്കില്‍ കൂടിയും തെറ്റിന്റെ സംരക്ഷണ വലയത്തില്‍ നില്‍ക്കുവാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. സാധാരണക്കാരിലുള്ള സ്വഭാവ രീതികള്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഭയപ്പെടുന്നു  ചില അവസരങ്ങളില്‍ ജീവിതനിലവാരം ഉയരണമെന്ന ആഗ്രഹമുണ്ടെങ്കില്‍ കൂടിയും പരീക്ഷണങ്ങളില്‍ വിശ്വാസമില്ലാതെ പലതിനെയും അകാരണമായി ഭയപ്പെടുന്ന വ്യക്തികള്‍. മെച്ചപ്പെട്ട ജീവിതമാണെങ്കില്‍ കൂടിയും ആല്‍മവിശ്വാസക്കുറവു മൂലം മുന്നോട്ടു വരുവാന്‍ തയ്യാറാവുന്നില്ല.

മൂന്നാമതായി തങ്ങളുടെ ജീവിതത്തിന്റെ വിജയപരാജയങ്ങളുടെ പൂര്‍ണ്ണ  ഉത്തരവാദികള്‍ തങ്ങള്‍ മാത്രമാണെന്ന വസ്തുത അറിഞ്ഞും അറിയാതെയും അംഗീകരിക്കുവാന്‍ തയ്യാറാവാത്ത വ്യക്തികള്‍. ഒരു പരിധിവരെ എല്ലാ അവസരങ്ങളിലും മറ്റുള്ളവരെ പഴി ചാരുവാന്‍ ശ്രമിക്കുന്ന വ്യക്തികള്‍. എല്ലാ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിക്കുന്ന വ്യക്തികള്‍. ആവശ്യത്തിലും അനാവശ്യത്തിലും എല്ലായ്പ്പോഴും സംശയങ്ങള്‍ മാത്രമാണ് ഇങ്ങനെയുള്ള വ്യക്തികള്‍ നിരത്തുന്നത്. മറ്റുള്ളവരുടെ സത്യസന്ധമായ വാദപ്രതിവാദങ്ങള്‍ക്ക് ഇങ്ങനെയുള്ള വ്യക്തികളില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ പ്രയാസമാണ് കാരണം ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവുന്നില്ല. എപ്പോഴും പ്രതിരോധത്തില്‍ നിലനില്‍ക്കുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതമുള്‍പ്പെടുന്ന എല്ലാ ജീവിത മേഖലകളിലും ഒരേ കാര്യംതന്നെ പലയാവര്‍ത്തി വ്യക്തമായി വിവരിച്ചതിനുശേഷവും അനുസരിക്കാതിരിക്കുയോ അവഗണിക്കുകയോ ചെയ്യൂമ്പോള്‍ സ്വാഭാവികമായും സാധാരണക്കാര്‍  പിന്‍വലിയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലയവസരങ്ങളില്‍ വളരെ നിസാരമെന്നു വിശേഷിപ്പിക്കുന്ന കാര്യങ്ങള്‍ കാലക്രമേണ ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്കും എത്തിച്ചേരുന്നവയുമായിരിക്കും. തെറ്റാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കില്‍ കൂടിയും മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെങ്കില്‍ കൂടിയും പലയാവര്‍ത്തിയാകുമ്പോള്‍ അത് സാധാരണക്കാരില്‍ ശീലമായി മാറും. പിന്നീട് ഈ ദുശീലങ്ങള്‍ ജീവിത രീതികളില്‍ നിന്നും മാറ്റിയെടുക്കുവാന്‍ വലിയ ബുദ്ധിമുട്ടായി മാറും. ഭൂരിഭാഗം കുടുംബ ബന്ധങ്ങളിലെയും തകര്‍ച്ചകള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും കുട്ടികളും മാതാപിതാക്കളും തമ്മിലും  സഹോദരങ്ങള്‍ തമ്മിലും ബന്ധുമിത്രാദികള്‍ തമ്മിലും ഇതുപോലുള്ള ചെറിയ അനുസരണക്കേടില്‍ മാത്രം തുടങ്ങുന്നവയായിരിക്കാം. ജീവിതത്തിലുടനീളം നിയമങ്ങളോടും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടുമുള്ള അനുസരണാശീലം വളര്‍ത്തിയെടുക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ഓരോരുത്തരുടെയും മനുഷ്യാവകാശങ്ങളാണ്. അതോടൊപ്പം സമൂഹങ്ങളും, സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന സാമൂഹിക മൂല്യങ്ങളും ആചാരാനുഷ്ഠാനങ്ങളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category