1 GBP = 91.00 INR                       

BREAKING NEWS

മലയാളി പ്രാഞ്ചിയേട്ടന്മാര്‍ പറയുന്നത് കേട്ട് കോട്ടുമിട്ട് പോകുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് നാണക്കേട് മാത്രം; ഏറ്റവും ഒടുവില്‍ തിരിച്ചടിയായത് നെതര്‍ലന്‍സിലേക്ക് 30,000 നേഴ്സുമാരെ നിയമിക്കും എന്ന പ്രഖ്യാപനം; ബ്രിട്ടനിലേക്കുള്ള നിയമനവും ആരോ തെറ്റിധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പ്രവാസി സംഘടനാ നേതാക്കളുടെ ഗീര്‍വാണം കേട്ട് പിണറായി വിജയന്‍ കുഴിയില്‍ വീഴുന്ന കഥ

Britishmalayali
kz´wteJI³

കൊച്ചി: ഇപ്പോള്‍ ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിലാണ് മുഖ്യമന്ത്രി. എന്തിന് പോയെന്ന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. ഇതുപോലെ നിരവധി യാത്രകള്‍ നടക്കുന്നു. പ്രഖ്യാപനങ്ങള്‍ ഒന്നും ശരിയാകാറുമില്ല. പലതും പാളി പോകും. ഓരോ രാജ്യത്തേയും മലയാളി പ്രാഞ്ചിയേട്ടന്മാരാണ് മുഖ്യമന്ത്രിയെ ക്ഷണിച്ച് വിവിധ രാജ്യങ്ങളില്‍ കൊണ്ടു പോകുന്നത്. പലരേയും കാണും. പലതും കേള്‍ക്കും. അതെല്ലാം മുഖ്യമന്ത്രി പ്രഖ്യാപിക്കും. അതിലൊന്ന് കൂടി വെറുതെയാകുന്നു. മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് അവസാനം കൈമലര്‍ത്തി. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും വെട്ടിലായി.

ജൂലൈ 31-നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 29-ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു.പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്.

ഇതിനൊപ്പം മന്ത്രി ടി പി രാമകൃഷ്ണന്റെ ബ്രിട്ടണ്‍ യാത്രയും വെറുതയാകുമെന്നാണ് സൂചന. മിക്ക രാജ്യങ്ങളിലും പിണറായിയെ കൊണ്ട് പോകുന്നത് അവിടുത്ത പ്രാഞ്ചിയേട്ടന്മാരാണ്. ഇതിന് സമാനമായിരുന്നു രാമകൃഷ്ണന്റേയും യാത്ര. ബ്രിട്ടണിലേക്ക് അനേകം നേഴ്സുമാരെ കൊണ്ടു പോകാന്‍ കരാറായി എന്നാണ് രാമകൃഷ്ണന്‍ അറിയിച്ചത്. എന്നാല്‍ ഐഎല്‍ടിഎസ്/ഒഇടി പരീക്ഷ പാസാകാതെ അവിടെ ജോലിയില്ല. അതുണ്ടെങ്കില്‍ കാറും വേണ്ട. 50,000 ഒഴിവുകള്‍ അവിടെ ഉണ്ട്. മൂന്ന് മാസം താമസവും വിമാന ടിക്കറ്റും സഹിതം കൊണ്ട് പോകാന്‍ ആശുപത്രികളും ക്യൂ നില്‍ക്കുന്നു. അതിന് സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ട. എന്നാല്‍ പ്രാഞ്ചിയേട്ടന്മാര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പറഞ്ഞ് പറ്റിക്കും. ഇതിന്റെ നാണക്കേട് സര്‍ക്കാരിനും.

ഇതാണ് നെതര്‍ലന്‍ഡ് സംഭവത്തിലും തെളിയുന്നില്ല. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മാത്രമല്ല സിപിഎമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.

നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category