1 GBP = 97.00 INR                       

BREAKING NEWS

ജലന്ധറില്‍ നിന്ന് പറന്നെത്തിയത് 15 അംഗ വൈദിക സംഘത്തോടൊപ്പം; നാഗമ്പടം സെന്റ് ആന്റണീസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ ടെമ്പോ ട്രാവലറില്‍ കോടതിയിലേക്ക് ബിഷപ്പ് പോയത് ബലാത്സംഗ കേസിലെ പ്രതിയായി; നേരിട്ട് ഹാജരായി നീട്ടിയെടുത്തത് അടുത്ത മാസം വരെയുള്ള ജാമ്യം; ഇനി കേസ് പരിഗണിക്കുക ജനുവരി ആറിന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പുതുവര്‍ഷം വിചാരണയുടേത്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ ഇന്നും കോടതിയില്‍ ഹാജരായത് പ്രാര്‍ത്ഥനാ വഴിയേ. കേസിന്റെ വിചാരണാ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഹാജരാകാന്‍ ബിഷപ് ഫ്രാങ്കോയ്ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. നാഗമ്പടം സെന്റ് ആന്റണീസ് ചര്‍ച്ചില്‍ രാവിലെത്തിയ ഫ്രാങ്കേമുളയ്ക്കനൊപ്പം ജലന്ധറില്‍നിന്ന് എത്തിയ 15 അംഗ സംഘവും ഒപ്പം ഉണ്ടായിരുന്നു. അവിടെനിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ടെമ്പോ ട്രാവലിറില്‍ കോടതിയിലേക്ക് തിരിക്കുകയായിരുന്നു. പതിവ് വേഷത്തില്‍ പതറാത്ത മുഖവുമായി കോടതിയിലും ഫ്രാങ്കോ എത്തി.

കേസ് പരിഗണിച്ച കോട്ടയം ജില്ലാ സെഷന്‍സ് കോടതി ബിഷപിന്റെ ജാമ്യം നീട്ടിനല്‍കി. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ജി ആണ് കേസ് പരിഗണിക്കുന്നത്. കുറവിലങ്ങാട് മഠത്തില്‍ വെച്ച് 2014-16 കാലയളവില്‍ ബിഷപ്പില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 ന് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയാണ് കേസിന് കാരണമായത്. ജൂണ്‍ 28 ന് പരാതിയില്‍ പൊലീസ് കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുത്തു. ഒക്ടോബറില്‍ തന്നെ കേസില്‍ കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തി ബിഷപ്പിന് സമന്‍സ് കൈമാറിയിരുന്നു. കുറവിലങ്ങാട് പൊലീസിന്റെ പരിധിയിലായിരുന്നു കേസ് നടന്നതെങ്കിലും ഫ്രാങ്കോ മുളയ്ക്കന്‍ ജലന്ധറിലാണ് സേവനം അനുഷ്ഠിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഫ്രാങ്കോ അവിടെ നിന്ന് കേരളത്തിലേക്ക് തിരിക്കയായിരുന്നു. ഫ്രാങ്കോയ്ക്കൊപ്പം ജലന്ധറില്‍ നിന്നുള്ള 15 വൈദികര്‍ അടങ്ങുന്ന സംഘവും വന്നു. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ രൂപതയുടെ തലവന്‍ എന്ന നിലയിലുള്ള ദൗത്യങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പോപ്പ് ഫ്രാന്‍സിസ് ഫ്രാങ്കോയെ മാറ്റിനിര്‍ത്തിയിരുന്നു. 2018 സെപ്റ്റംബര്‍ 28 ന് അന്വേഷണത്തിന് പിന്നാലെ പൊലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 15 ന് ജാമ്യം നേടി പഞ്ചാബിലേക്ക് പോകുകയും ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ 9 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1000 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പെടെ 84 സാക്ഷികളുണ്ട്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കിട്ടുന്ന രീതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 87 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷമാണ് പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി കോട്ടയം ജില്ല അഡിഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്ന നടപടികള്‍ ആണ് ആദ്യഘട്ടത്തില്‍ നടക്കുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കൂട്ടരും അപകീര്‍ത്തിപ്പെടുത്തുന്നതായി കന്യാസ്ത്രികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലും, കുറ്റവും വകുപ്പുകളും ഉള്‍പ്പെടെ വായിച്ചു കേള്‍ക്കുന്നതിനുമായാണ് പൊലീസ് സമന്‍സില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് കോടതിയില്‍ ഹാജരായത്.

കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ്ഫ്രാങ്കോക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category