
ഇടുക്കി ജില്ലാ സംഗമം യുകെയുടെ വാര്‍ഷിക ചാരിറ്റിയായ ക്രിസ്മസ്-ന്യൂ ഇയര്‍ ചാരിറ്റിക്കായി രണ്ടു കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇടുക്കി ജില്ലാ സംഘത്തിന്റെ 23-ാമത്തെ ചാരിറ്റിയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ വാര്‍ഷിക ചാരിറ്റിയില്‍, ഏഴ് ചാരിറ്റി അപ്പീല്‍ വരുകയും അതില്‍ രണ്ടെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേതൃത്വത്തില്‍ ഇതുവരെ 95 ലക്ഷം രൂപ നാട്ടിലും യുകെയിലുമായി കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കി നാട്ടില്‍ കീ കൈമാറുകയും മറ്റു മൂന്നു വീടുകളുടെ പണി പൂര്‍ത്തിയാക്കി ക്രിസ്തുമസിന് കീ കൈമാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.
ഈ വര്‍ഷത്തെ ചാരിറ്റിക്കായി തെരഞ്ഞെടുത്ത രണ്ടു കുടുംബങ്ങളെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. ആദ്യമായി തെരഞ്ഞെടുത്തത് തൊടുപുഴയില്‍, കുമാരമംഗലത്ത് ഉള്ള ലീല എന്ന സഹോദരിയെയും കുടുംബത്തെയുമാണ്. അവരുടെ മകള്‍ മഞ്ജുവിനു മൂന്ന് കുട്ടികള്‍ ആണ് ഉള്ളത്. ജീവിത ചിലവുകള്‍ താങ്ങാനാവാതെ മൂത്ത കുട്ടി പഠിത്തം നിര്‍ത്തി ഇളയ രണ്ടുകുട്ടികള്‍ സ്കൂളില്‍ പോകുന്നു. കടുത്ത പ്രമേഹ രോഗം ബാധിച്ചു മൂന്നുകുട്ടികളുടെ അമ്മയായ മഞ്ജുവിനു കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങാതെ ഓപ്പറേഷന് നടത്തിയിരിക്കുകയാണ്, കാലിന്റെ മസില് നീക്കം ചെയ്യേണ്ടി വന്നിരിക്കുകയാണ്. കിടപ്പായതിനാല്‍ ഭക്ഷണം കഴിക്കാന്‍ വരെ കഷ്ടപ്പെടുന്ന കുടുംബത്തിനു പട്ടിണി മാറ്റാന്‍ പ്രായമായ 'അമ്മ അടുത്തുള്ള വീടുകളില്‍ പണിക്ക് പോയി ആണ് ഈ കുടുബം മുന്നോട്ടു പോകുന്നത്. മഞ്ചുവിനെയും, മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് പോയതാണ്. ഈ കുടുബത്തിലെ അവസ്ഥ കണ്ടു നാട്ടുകാരും, സന്നദ്ധ സംഘടനകളും കൂടി ഒരു വീടിന്റെയ് പണി തുടങ്ങി വച്ചിട്ടുണ്ട് അത് പൂര്‍ത്തിയാകാന്‍ നിര്‍വ്വാഹമില്ലാതെ അവസ്ഥയിലാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിക്ക് മുന്പില് സഹായ അപേക്ഷയുമായി വന്നിരിക്കുന്നത്.
.jpg)
രണ്ടാമതായി തെരഞ്ഞെടുത്തത് കട്ടപ്പനയില്‍ ഉള്ള ജോയിയുടെയും അമ്മിണിയുടെയും കുടുംബത്തെയാണ്, രണ്ടു വര്‍ഷം മുമ്പ് മകന് നഷ്ടപ്പെട്ട ജോയിക്കും, ഭാര്യയ്ക്കും ജോലിക്ക് പോകാന്‍ വയ്യാത്ത അവസ്ഥയാണ്. ഇവരുടെ കൂടെ സ്കൂളില്‍ പഠിക്കുന്ന മൂന്നു കൊച്ചു പെണ്മക്കള് കൂടിയുണ്ട്. മരുമകളുടെ ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബത്തിന്റെ മരുന്നുകളും, ജീവിതച്ചെലവുകളും, നടക്കുന്നത്. ഇപ്പോള്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവര്‍ക്ക് ഒരു വീടു പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ രണ്ടു കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള ഒരു ഭവനം. ഇടുക്കി ജില്ലാ സംഗമം ഈ രണ്ട് കുടുംബത്തിന്റെയും സ്വപ്നമായ ഭവനം നിര്‍മ്മിച്ച് നല്‍കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങള്‍ ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
BANK - BARCLAYS
ACCOUNT NAME - IDUKKI JILLA SANGAMAM
ACCOUNT NO - 93633802
SORT CODE - 20 76 92
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam