kz´wteJI³
അനോയ്റ്റിങ്ങ് ഫെയര്‍ കത്തോലിക് യൂത്ത് മൂവമെന്റ് ഒരുക്കുന്ന പുതിയ മിഷനാണ് 2020 ബൈബിള്‍ ഇന്‍ എ ഇയര്‍ ആന്റി സിസിസി ചലഞ്ച്. ഈ മാസം എട്ടിന് ആരംഭിച്ച് 2020 ഡിസംബര്‍ എട്ടിന് അവസാനിക്കുന്ന ഈ മിഷനിലൂടെ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള എല്ലാ പുസ്തകങ്ങളും സഭയുടെ മതബോധന ഗ്രന്ഥമായ കാറ്റകിസം ഓഫ് ദി കത്തോലിക് ചര്‍ച്ച് പൂര്‍ണ്ണമായി വായിക്കാന്‍ അവസരം ലഭിക്കും. ഈ മിഷനില്‍ പ്രായഭേദമന്യേ എല്ലാവര്ക്കും പങ്കാളികളാകാം. വൈദികരെയും സന്യസ്തരെയും വിവിധ മിഷനുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അല്മായ പ്രേക്ഷിതരെയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇതിനു വേണ്ടി കോമണ്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 2020 [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഈ പുതിയ മിഷന് അനേകരില്‍ എത്തിക്കുവാന്‍ ചില സ്പെഷ്യല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു രാജ്യക്കാര്ക്കം പങ്കെടുക്കാം. നൂറോ - അതിലധികമോ വ്യക്തികളെ സംഘടിപ്പിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍ ചെയ്ത് ഒരു വര്‍ഷം ഈ മിഷന് ദൗത്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേള്‍ഡ് ഓഫ് ഗോഡ് മൊമന്റോയും 50 പൗണ്ട് ക്യാഷ് പ്രൈസും ലഭിക്കും.
അഞ്ഞൂറോ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിക്കുന്നവര്‍ക്ക് (സ്കൂള്‍, കോളേജ്, ഹോസ്റ്റല്‍ അധികാരികള്‍ക്ക് മതാധ്യാപകര്‍ക്ക്, വൈദിക, സന്യസ്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും) വേള്‍ഡ് ഓഫ് ഗോഡ് മൊമന്റോയും 100 പൗണ്ട് ക്യാഷ് പ്രൈസും ലഭിക്കും.
ഈ ഇടവകയെ പൂര്‍ണ്ണമായും ഈ സംരംഭത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് പ്രശംസാ പത്രവും 250 പൗണ്ട് ക്യാഷ് പ്രൈസും ലഭിക്കും. 2020 വര്‍ഷം ഈ മിഷനില്‍ ഏറ്റവുമധികം വ്യക്തികളെ പങ്കെടുപ്പിക്കുന്ന വ്യക്തിയെ 50,000 രൂപയുടെ പ്രത്യേക അവാര്‍ഡിന് പരിഗണിക്കും. (കുറഞ്ഞത് 100 പേരെ പങ്കെടുപ്പിക്കണം). ഓരോ രാജ്യങ്ങളിലും ദേശങ്ങളും വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ നേതൃത്വം ഏറ്റെടുത്ത് ഈ മിഷന് പ്ലാന്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോസ് കുര്യാക്കോസ് - 00447414747573, ജിഷ് - 07503169201, ക്രിസ്റ്റി - 07419200999
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam