1 GBP = 94.20 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 30

Britishmalayali
രശ്മി പ്രകാശ്

മാര്‍ക്കിനെ ആരെങ്കിലും അപായപ്പെടുത്തിയതായാലും അപകടമുണ്ടായതായാലും മരണം എന്ന സത്യത്തെ അംഗീകരിച്ചേ പറ്റൂ. മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി വിളിക്കാതെ എത്തുന്ന ഒരേയൊരതിഥി ആണ്. ഗ്രേസിന്റെ വാക്കുകള്‍ ഫിലിപ്പിനെ വല്ലാതെ പൊള്ളിച്ചു. ഒരിക്കലും ഉണരാത്തൊരുറക്കത്തിലേയ്ക്ക് ആണ്ടുപോകുന്ന അസ്തമയ സൂര്യനെ പോലെ സത്യം അപ്പോഴും മറഞ്ഞു നിന്നു.

ഋതുക്കള്‍ മാറിമറിഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് വന്ന ഓഫീസര്‍ക്കും ഇസ, ലെക്സി തിരോധാനത്തെക്കുറിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാറ്റുവീശുന്ന വേഗത്തില്‍ കടന്നുപോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഒന്നുരണ്ടുവട്ടം പോളച്ചന്‍ യുകെയില്‍ വന്നിട്ടു പോയി. ഐസക് ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ ആണ്. ഗ്രേസ് പൂര്‍ണ്ണമായും പ്രാര്‍ത്ഥനയുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടി. ലെക്സിയുടെ ഗ്രാന്‍ഡ് പേരന്റ്സ് അവളുടെ അമ്മയുടെ അടുത്തേക്ക് പോയി.

ഇസയുടെ ഓരോ ജന്മദിനങ്ങളും ദുഃഖമഴയായി കടന്നു പോയി. ഐസക്ക് പഠനത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് മാറിയപ്പോള്‍ ഫിലിപ്പും ഗ്രേസും തീര്‍ത്തും ഒറ്റപ്പെട്ടു. ഇസയില്ലാത്ത അഞ്ചാമത്തെ ജന്മദിനമാണിന്ന്. പള്ളിയില്‍ പോയിട്ട് ഫിലിപ്പും ഗ്രേസും തിരികെ വരുമ്പോഴാണ് ഫെലിക്സ്, വീടിന്റെ മുറ്റത്ത് ചെറിയ ഒരാണ്‍കുട്ടിയെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുന്നത് കണ്ടത്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഫെലിക്സിന്റെ കൂടെ ഓമനത്തമുള്ള ഒരു കുട്ടിയെ കാണാറുണ്ടെന്ന്. തന്റെ മകനാണെന്ന് ഫെലിക്സ് പലരോടും പറഞ്ഞിട്ടുണ്ട്.

തന്നെ ഫിലിപ്പും ഗ്രേസും ശ്രദ്ധിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഫെലിക്സ് അവരുടെ അടുത്തേക്ക് വന്നു. രണ്ടാളും പള്ളിയില്‍ പോയതാണോ?

മറുപടി പറയുന്നതിന് മുന്നേ ഡാഡ്... എന്നു നീട്ടി വിളിച്ചുകൊണ്ട് കുട്ടി ഓടിവന്നു വട്ടം കെട്ടിപ്പിടിച്ചു.

എന്റെ മകനാണ് ജോര്‍ജ്. സെ ഹായ് റ്റു ദെം ജോ.

കുട്ടി മധുരമായി ചിരിച്ചു കൊണ്ട് കൈവീശിക്കാണിച്ചു.

ഗ്രേസ് കൈ നീട്ടിയപ്പോള്‍ അവന്‍ ഒരു മടിയും കൂടാതെ ഓടി അടുത്തു വന്നു.

മുട്ടുകുത്തി നിന്ന് ഗ്രേസ്, ജോയെ ചേര്‍ത്തുപിടിച്ചു. അവര്‍ക്കു വല്ലാത്തൊരടുപ്പം ആ കുഞ്ഞിനോട് തോന്നി.

പ്ലസ് ഗിവ് ഹേര്‍ എ കിസ്സ് ജോ, വില്‍ യു?

യെസ്, എന്ന് പറഞ്ഞിട്ട് അവന്‍ കുഞ്ഞിക്കൈ കൊണ്ട് ഗ്രേസിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ഉമ്മ വെക്കാന്‍ വന്നിട്ട് കുസൃതിയോടെ ചിരിച്ചുകൊണ്ട് പറ്റിച്ചേ എന്ന മട്ടില്‍ ഓടി ഫെലിക്സിന്റെ അടുത്തേക്ക് പോയി.

ഗ്രേസ് പെട്ടന്ന് വല്ലാതെയായി. ഇസ ചെറുപ്പത്തില്‍ ഇങ്ങനെ ചെയ്യുമായിരുന്നു പിന്നെ തിരികെ വന്ന് ഒരു നൂറുമ്മ തരും. ഗ്രേസിന്റെ മിഴികള്‍ നിറഞ്ഞൊഴുകി. പെട്ടെന്ന് ജോ, ഗ്രേസിന്റെ അടുത്തേക്ക് വന്നു സോറി  പറഞ്ഞു, കണ്ണീര്‍ തുടച്ചു. എന്നിട്ടു കവിളില്‍ ഉമ്മ കൊടുത്തു. അവനെ വാരിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഫെലിക്സ് പറഞ്ഞു.

ആക്ച്വലി ഞങ്ങള്‍ പുറത്തു പോകാന്‍ ഇറങ്ങിയതാണ് ചെറിയൊരു ഷോപ്പിങ് ഉണ്ട്. പിന്നീടൊരിക്കല്‍ വീട്ടിലേക്കു വരാം. ധൃതിയില്‍ ജോയുടെ കൈപിടിച്ചു അയാള്‍ അകത്തേക്ക് നടന്നു.

ഫിലിപ്പ്, ആ കുഞ്ഞിനെ കണ്ടിട്ട് എനിക്ക് ഇസമോളെ ഓര്‍മ വന്നു. അവള് കുഞ്ഞായിരുന്നപ്പോള്‍ ചെയ്ത പോലെയൊക്കെ.... പറഞ്ഞു വന്നത് പൂര്‍ത്തിയാക്കാനാവാതെ ഗ്രേസ് വിതുമ്പി കരഞ്ഞു.

കരയാതെ ഗ്രേസ് എനിക്കും ഏതാണ്ട് അതുപോലെയൊക്കെ തോന്നി. എപ്പോഴും മനസ്സില്‍ ഇസയെക്കുറിച്ചു ഓര്‍ത്തു നടക്കുന്നത് കൊണ്ടാവും നമ്മള്‍ക്കങ്ങനെ തോന്നിയത്.

ജോയുടെ കൂടെ അകത്തേക്ക് നടക്കുന്നതിനിടയില്‍ ഫെലിക്സ് പലവട്ടം തിരിഞ്ഞു നോക്കി. ഫിലിപ്പും ഗ്രേസും നടന്നു നീങ്ങുന്നത് കണ്ടപ്പോഴാണ് അയാളുടെ ശ്വാസം നേരെ വീണത്.

ജോ പ്ലീസ് ഗെറ്റ് യുവര്‍ ജാക്കറ്റ്. ഓക്കേ പറഞ്ഞു ജോ അകത്തേയ്‌ക്കോടി.

മം, വീ ആര്‍ ഗോയിങ് ഔട്ട്.

മാതാവിന്റെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥനയോടെ മുട്ടു കുത്തി നില്‍ക്കുന്ന അമ്മയെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ഉമ്മ കൊടുത്തിട്ടു ജോ താഴേയ്ക്ക് ഓടി.

ഫിലിപ്പിനെയും, ഗ്രേസിനെയും കണ്ടതിനു ശേഷം ഫെലിക്സ് വല്ലാതെ അസ്വസ്ഥനായിരുന്നു. ജോ, താഴേക്ക് വന്നപ്പോള്‍ എന്തോ ഓര്‍ത്തു കൊണ്ട് അയാള്‍ വാതില്‍ ചാരി പുറത്തേക്കിറങ്ങി. എപ്പോഴും മൂന്നുനാലു തവണ വാതിലിന്റെ പൂട്ടുകള്‍ പരിശോധിക്കുന്ന അയാള്‍ അന്നാദ്യമായി വാതില്‍ പൂട്ടാന്‍ പോലും മറന്നു.

പ്രാര്‍ത്ഥിച്ചെഴുന്നേറ്റ ഇസ വാതില്‍ പതിവുപോലെ തള്ളി നോക്കി. അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും തുറക്കാതിരുന്ന വാതില്‍ അവള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നു. ലെക്സിയോട് പോലും പറയാതെ അവള്‍ പടികളിറങ്ങി താഴേയ്ക്ക് ഓടി. താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് കിച്ചണില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. അതെന്താണെന്ന് പോലും നോക്കാന്‍ മിനക്കെടാതെ ഇസ ലാന്‍ഡ് ഫോണെടുത്തു 999 ഡയല്‍ ചെയ്തു.

ഓപ്പറേറ്റര്‍: ഹലോ, ആംബുലന്‍സ്, ഫയര്‍ ഓര്‍ പോലീസ്?

ഇസ: 'ഐ നീഡ് പോലീസ് പ്ലീസ്'

ഇസ അലറിക്കരഞ്ഞു.

ഓപ്പറേറ്റര്‍: ഓക്കെ, വാട്സ് ഗോയിങ് ഓണ്‍ ദേര്‍?

ഇസ: ഐ ഹാവ് ബീന്‍ കിഡ്നാപ്ഡ് ആന്‍ഡ് ഐ ഹാവ് ബീന്‍ മിസ്സിംഗ് ഫോര്‍ 5 ഇയേഴ്സ്, ആന്റ് ഐ ആം ഇസ മാളിയേക്കല്‍, ഐ ആം ഹിയര്‍ പ്ലീസ് ഹെല്‍പ് മി. പ്ലീസ് സെന്റ് ഫയര്‍ ആന്‍ഡ് പോലീസ്. ഐ ആം ഇസ മാളിയേക്കല്‍. ഐ ഹാവ് ബീന്‍ ഓണ്‍ ദി ന്യൂസ് ഫോര്‍ ദി ലാസ്റ്റ് 5 ഇയേഴ്സ്.

നടുക്കത്തോടെയാണ് ഇസയുടെ വാക്കുകള്‍ പോലീസ് കേട്ടത്.

ഓപ്പറേറ്റര്‍: ഓക്കെ, ടോക്ക് റ്റു ദി പോലീസ് വെന്‍ ദേയ് ഗെറ്റ് ദേര്‍.

ഇസ: ഓക്കേ, ആര്‍ ദേ ആര്‍ ഓണ്‍ ദ വായ് റൈറ്റ് നൗ?

ഓപ്പറേറ്റര്‍: വീ ആര്‍ ഗോയിങ് റ്റു ട്സെന്റ് ദെം ആസ് സോണ്‍ ആസ് വീ ഗെറ്റ് എ കാര്‍ ഓപ്പണ്‍.

ഇസ: നോ.... ഐ നീഡ് ദെം നൗ ബിഫോര്‍ ഹി ഗെറ്റ്‌സ് ബാക്.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam