1 GBP =92.30INR                       

BREAKING NEWS

വാര്‍ണര്‍ തകര്‍ത്തത് ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ്; ആദ്യ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍; രാജ്യാന്തര ക്രിക്കറ്റില്‍ ഓസീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോററായി വാര്‍ണര്‍

Britishmalayali
kz´wteJI³

അഡ്‌ലെയ്ഡ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കു മുന്‍തൂക്കം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഏഴിന് 589 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ് തുടങ്ങിയ പാകിസ്താന് 96 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 43 റണ്ണെടുത്ത ബാബര്‍ അസമും നാല് റണ്ണെടുത്ത യാസിര്‍ ഷായുമാണു രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണു പാകിസ്താന്റെ നടുവൊടിച്ചത്.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം കൈവരിക്കുന്നത്. 389 പന്തുകളില്‍നിന്നാണ് താരം നേട്ടം സ്വന്തമാക്കിയത്. 418 പന്തില്‍ 335 റണ്‍സുമായി പുറത്താകാതെ നിന്ന വാര്‍ണറുടെ കരുത്തില്‍ ഓസീസ് ആദ്യ ഇന്നിങ്‌സ് മൂന്നിന് 589 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

2012 ജനുവരിയില്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്‌ക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറി (329*) തികച്ചശേഷം ആദ്യമായാണ് ഒരു ഓസീസ് താരം ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. ടെസ്റ്റിലെ എല്ലാ മത്സരങ്ങളും എടുത്താല്‍ ഇതിനുമുന്‍പ് അവസാനമായി ഒരു ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി പിറന്നത് 2016ല്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ താരം കരുണ്‍ നായരാണ് അന്ന് ട്രിപ്പിള്‍ (303) അടിച്ചത്. അഡ്‌ലെയ്ഡ് ഓവല്‍ സ്റ്റേഡിയത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് വാര്‍ണര്‍ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ വാര്‍ണര്‍ തകര്‍ത്തതാകട്ടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡും. 299 റണ്‍സായിരുന്നു ബ്രാഡ്മാന്‍ അഡ്‌ലെയ്ഡില്‍നിന്നും നേടിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണ് വാര്‍ണറുടേത്. ഇക്കാര്യത്തില്‍ വാര്‍ണര്‍ക്കു മുന്‍പിലുള്ളത് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ മാത്രം. സിംബാബ്‌വെയ്‌ക്കെതിരെ 380 റണ്‍സാണ് മാത്യു ഹെയ്ഡന്‍ സ്വന്തമാക്കിയത്. ഹെയ്ഡന്റെ റെക്കോര്‍ഡ് വാര്‍ണര്‍ തകര്‍ക്കുമെന്നു തോന്നിച്ചെങ്കിലും അതിനു മുന്‍പു തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ടീം തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തിലുള്ള ട്രിപ്പിള്‍ സെഞ്ചുറികളുടെ കണക്കെടുത്താല്‍ നാലാമതാണ് ഡേവിഡ് വാര്‍ണര്‍. ഇക്കാര്യത്തില്‍ വിരേന്ദര്‍ സെവാഗും മാത്യു ഹെയ്ഡനുമാണ് വാര്‍ണര്‍ക്കു മുന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category